തന്‍റെ 66 മത്തെ വയസില്‍ പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായി അവര്‍ ഐവിഎഫ് ചികിത്സയോ മറ്റ് ഫെര്‍ട്ടിലിറ്റി ചികിത്സകളോ ചെയ്തിരുന്നില്ല.
66 വയസുള്ള ജർമ്മന്‍ സ്ത്രീ തന്‍റെ പത്താമത്തെ കുഞ്ഞിന് കഴിഞ്ഞ ആഴ്ച ജന്മം നൽകി. അലക്സാഡ്രിയ ഹില്‍ഡെബ്രാന്‍ഡറ്റ് എന്ന സ്ത്രീയാണ് യാതൊരു ഫെര്‍ട്ടിലിറ്റി ചികിത്സകളും ചെയ്യാതെ തന്നെ തന്‍റെ 66 -ാം വയസില്‍ പത്താമത്തെ കുഞ്ഞ് ഫിലിപ്പിന് സിസേറിയന്‍ വഴി ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 3.5 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം.
തന്‍റെ പ്രായത്തില്‍ പ്രകൃത്യയുള്ള ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറവായിരുന്നിട്ടും ഐവിഎഫിനോ മറ്റ് ഫെര്‍ട്ടിലിറ്റി ചികിത്സകൾക്കോ താന്‍ വിധേയമായിട്ടില്ലെന്നും അലക്സാഡ്രിയ ടുഡേ മാഗസീനോട് സംസാരിക്കവെ പറഞ്ഞു. ഒരു വലിയ കുടുംബം അത്ഭുതകരമായ ഒന്ന് മാത്രമല്ല, ഏറ്റവും പ്രധാനം കുട്ടികളെ ഏങ്ങനെ വളര്‍ത്തുന്നുവെന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 66 വയസുള്ള അലക്സാഡ്രിയയുടെ ആദ്യ മകന് ഇന്ന് 46 വയസാണ്. ഒമ്പതാമത്തെ കുഞ്ഞിന് രണ്ട് വയസും. തനിക്ക് ഇപ്പോൾ 35 വയസ് ആയത് പോലെ തോന്നുന്നുവെന്നാണ് പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അലക്സാഡ്രിയ മാധ്യമ പ്രതികരിച്ചത്.
Read More: വീട്ടു വാടക താങ്ങാനാകുന്നില്ല, ഓഫീസ് ബാത്ത്റൂമിൽ താമസമാക്കി 18 -കാരി, വാടക 545 രൂപ !
അവരുടെ പ്രായത്തില്‍ സിസേറിയന്‍ ചെയ്യുകയെന്നത് അത്യപൂര്‍വ്വും ഏറെ പ്രത്യേകതകളും വെല്ലുവിയും നിറഞ്ഞ ഒരു കേസ് ആയിരുന്നുവെന്നാണ് അലക്സാഡ്രിയയെ ചികിത്സിച്ച ഓബ്സ്ടെട്രിക് മെഡിസിനിലെ ഡയറക്ടർ പ്രൊഫസര്‍ വുൾഫ്‍ഗാങ് ഹെന്‍റ്റിച്ച് പറഞ്ഞത്. എന്നാല്‍ അലക്സാഡ്രിയയുടെ പ്രസവം ഒരിക്കലും ഒരു വെല്ലുവിളി ഉണ്ടാക്കിയില്ല. കാരണം അവര്‍ മാനസികവും ശാരീരികവുമായി അസാമാന്യമായ കരുത്തുള്ള ഒരു അസാധാരണ സ്ത്രീയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. സിസേറിയന്‍ പോലും ഒരിക്കലും വെല്ലുവിളി ഉയര്‍ത്തിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
66 -ാം വയസിലും യാതൊരു മെഡിക്കല്‍ സഹായവുമില്ലാതെ അലക്സാഡ്രിയയ്ക്ക് അമ്മയാകാന്‍ കഴിഞ്ഞത് അവരുടെ പ്രത്യേക ജീവിത രീതി മൂലമാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. താന്‍ ആരോഗ്യപരമായ ഭക്ഷണക്രമം പാലിക്കുന്നെന്നും ദിവസവും ഒരു മണിക്കൂര്‍ നീന്തലും രണ്ട് മണിക്കൂര്‍ ഓടുകയും ചെയ്യുന്നു. എന്നാല്‍ പുകവലിയോ മദ്യപാനമോ ഇല്ല. അതുപോലെ താന്‍ ഒരിക്കലും ഗര്‍ഭധാരണ നിരോധന മാര്‍ഗങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും അലക്സാഡ്രിയ കൂട്ടിച്ചേര്‍ത്തു. വലിയ കുടുംബങ്ങൾ ഉണ്ടാക്കാന്‍ താന്‍ അനുഭവങ്ങൾ മറ്റ് കുടുംബങ്ങൾക്ക് ഒരു പ്രചോദനമായിരിക്കുമെന്നും അവര്‍ പറഞ്ഞു. സാധാരണയായി 30 കളിലേക്ക് കടക്കുന്നതോടെ സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറയുന്നു. 45 - 55 കളിലെത്തുമ്പോൾ ആര്‍ത്തവവിരാമം ആരംഭിക്കുന്നു.