'കാട്ടുപോത്ത് വെടിവെപ്പ് കേസിലെ ഒന്നാം പ്രതി'; 'പാപ്പച്ചന്‍ ഒളിവിലാണ്' ട്രെയ്‍ലര്‍

By Web Team  |  First Published Jul 21, 2023, 10:40 PM IST

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിര്‍മ്മാണം


സൈജു കുറുപ്പ്, സ്രിന്ദ, ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്ത പാപ്പച്ചൻ ഒളിവിലാണ്  എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. ടൈറ്റില്‍ കഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രം രസകരമായി കഥ പറയുന്ന ഒന്നാണെന്നാണ് ട്രെയ്‍ലറിലെ സൂചന. ജൂലൈ 28 ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ്.
 
അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം ശ്രീജിത്ത് നായർ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കല വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് മനോജ്, കിരൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പിയൻക്കാവ്, പി ആർ ഒ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

ALSO READ : മമ്മൂട്ടി എന്തുകൊണ്ട് 'ബെസ്റ്റ് ആക്റ്റര്‍'? ജൂറിയുടെ വിലയിരുത്തല്‍ ഇങ്ങനെ

'പാപ്പച്ചന്‍ ഒളിവിലാണ്' ട്രെയ്‍ലര്‍

click me!