കൊതിപ്പിക്കും രുചിയില്‍ ചെമ്മീൻ ബിരിയാണി തയ്യാറാക്കാം; റെസിപ്പി

പെരുന്നാള്‍ പ്രമാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഈദ് സ്പെഷ്യല്‍ ബിരിയാണികൾ. ഇന്ന് വിനോദ് രാമകൃഷ്ണന്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

tasty prawns biriyani recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

tasty prawns biriyani recipe

Latest Videos

 

ഈ ഈദിന് കൊതിപ്പിക്കും രുചിയില്‍ ചെമ്മീൻ ബിരിയാണി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ചെമ്മീൻ- 1 കിലോ 
മഞ്ഞൾ പൊടി- 1 സ്പൂൺ 
മുളക് പൊടി -2 സ്പൂൺ 
ഗരം മസാല -2 സ്പൂൺ 
ഉപ്പ്- ആവശ്യത്തിന് 
കുരുമുളക് പൊടി -2 സ്പൂൺ 
മല്ലിയില -1/2 കപ്പ് 
അരി -2 കപ്പ് 
വെള്ളം- 4 ഗ്ലാസ്‌ 
നെയ്യ് - 4 സ്പൂൺ 
കറുവാപ്പട്ട - 2 സ്പൂൺ 
ഗ്രാമ്പൂ - 2  സ്പൂൺ 
ഏലയ്ക്ക - 2 എണ്ണം 
സവാള - 4 എണ്ണം 
ഇഞ്ചി - 2 സ്പൂൺ 
വെളുത്തുള്ളി - 2 സ്പൂൺ 
പച്ചമുളക് - 4 എണ്ണം 
തക്കാളി - 2 എണ്ണം 

തയ്യാറാകുന്ന വിധം

ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ കുഴയ്ക്കുക. ശേഷം അതിലേക്ക് ചെമ്മീൻ ചേർത്തു കൊടുത്ത് നല്ലതുപോലെ ഈ മസാല തേച്ച് പിടിപ്പിച്ച് കുറച്ചുസമയം മാരിനേറ്റ് ചെയ്തുവെക്കുക. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചെമ്മീൻ നന്നായിട്ടൊന്ന് വറുത്തെടുത്ത് മാറ്റിവെക്കാം. ഇനി മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു നന്നായി ചൂടായി കഴിയുമ്പോൾ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്ത് ചെറുതായൊന്ന് മൂപ്പിക്കുക. ഇനി അതിലേക്ക് സവാളയും തക്കാളിയും ആവശ്യത്തിനു പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തുകൊടുത്ത് നന്നായിട്ടൊന്ന് വഴറ്റി യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്താൽ  മസാല റെഡിയായി. ഇനി ഇതിലേക്ക് കഴുകിവച്ചിരിക്കുന്ന അരി ചേർത്തു നൽകാം. ഒപ്പം തന്നെ അൽപം മഞ്ഞൾപൊടിയും മുളകുപൊടിയും ഗരം മസാലയും കുരുമുളകുപൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതൊന്നു വേവിച്ചെടുക്കണം. ചോറ് പാകമായ വേവായിക്കഴിഞ്ഞാൽ അതിലേക്ക് വറുത്തു വെച്ചിട്ടുള്ള ചെമ്മീൻ കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുത്താൽ ചെമ്മീൻ ബിരിയാണി റെഡി.

Also read: തലശ്ശേരി സ്റ്റൈല്‍ ചിക്കന്‍ ദം ബിരിയാണി തയ്യാറാക്കാം; റെസിപ്പി

vuukle one pixel image
click me!