മലയാളത്തില്‍ നിന്ന് മറ്റൊരു ക്യാമ്പസ് ചിത്രം കൂടി; 'ഏതം' ട്രെയ്‍ലര്‍

By Web Team  |  First Published Nov 5, 2022, 1:20 PM IST

നവംബർ പതിനൊന്നിന് പ്രദർശനത്തിനെത്തും


നവാഗതനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഏതം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ ശിഷ്യനായ പ്രവീണ്‍ പഴശ്ശിരാജ, ഏഴാമത്തെ വരവ് എന്നി ചിത്രങ്ങളില്‍ സഹസംവിധായകന്‍ ആയിരുന്നു. ജയസൂര്യ, ബിജു മേനോൻ, ലാൽജോസ്, രമേശ് പിഷാരടി, അജയ് വാസുദേവ് തുടങ്ങിയവരാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ട്രെയ്‍ലര്‍ അവതരിപ്പിച്ചത്.

നടന്‍ ഉണ്ണി മുകുന്ദന്റെ സഹോദരൻ സിദ്ധാര്‍ത്ഥ് രാജന്‍, സംവിധായകരായ അനില്‍- ബാബു ടീമിലെ ബാബുവിന്റെ മകള്‍ ശ്രവണ ടി എൻ, പ്രകാശ് ബാരെ, ഹരിത്, എം ജി റോഷൻ, അകം അശോകൻ തുടങ്ങി ഒട്ടേറെ നാടക നടന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സ്‌ക്രീന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി തന്നെ നിര്‍മ്മിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജയപ്രകാശ് എം ആണ്.

Latest Videos

ALSO READ : ഹിന്ദി മൊഴിമാറ്റ പതിപ്പുകളില്‍ ഏഴാം സ്ഥാനത്ത്; എക്കാലത്തെയും ഹിറ്റുകളുടെ നിരയിലേക്ക് 'കാന്താര'

ഫിറോസ് വടകര, ജോബിഷ് കെ എം, ശ്രീധരന്‍ നമ്പൂതിരി, സുനില്‍കുമാര്‍ വടകര, മനു മരതകം, രാജശ്രീ പീടികപ്പുറത്ത്, സച്ചിന്‍ ശങ്കര്‍, ടി പി സേതുമാധവ പണിക്കര്‍ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഏതം എന്നാൽ പല നിറങ്ങൾ ചേർന്നുള്ള ഒരു നിറം. വര്‍ണ്ണാഭമായ കാമ്പസ് പ്രണയകഥാ ചിത്രമാണ് ഏതം. സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി പറഞ്ഞു. ശിവദാസ് പുറമേരിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകരയാണ് സംഗീതം പകരുന്നത്. പ്രൊഡക്ഷൻ കൺട്രോളർ മുജീബ് ഒറ്റപ്പാലം, കലാസംവിധാനം ധൻരാജ് താനൂർ, മേക്കപ്പ് മണികണ്ഠൻ മരത്താക്കര, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, പരസ്യകല സുവീഷ് ഗ്രാഫിക്. ഏതം നവംബർ പതിനൊന്നിന് പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.

click me!