സുനിത വില്യംസിന്‍റെ തിരിച്ചുവരവ് ഡ്രാഗൺ പേടകത്തിൽ തന്നെ ? ഈ മാസം പകുതിയോടെ തീരുമാനം, ഇല്ലെങ്കിൽ 2025 ലേക്ക്

By Web Team  |  First Published Aug 8, 2024, 8:45 AM IST

ഇതാദ്യമായാണ് തിരിച്ചുവരവിനായി ഡ്രാഗൺ പേടകത്തെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് നാസ ഔദ്യോഗികമായി സമ്മതിക്കുന്നത്. സെപ്റ്റംബറിൽ വിക്ഷേപിക്കുന്ന ക്രൂ 9 ദൗത്യത്തിലെ യാത്രികർക്കൊപ്പമാകും അങ്ങനെയാണെങ്കിൽ സുനിതയുടെയും ബുച്ചിന്റെയും മടക്കം. ഫെബ്രുവരി 2025ലാകും ആ മടക്കയാത്ര. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക നാസ അഡ്മിനിസ്ട്രേറ്ററായിരിക്കും. 

വാഷിംങ്ടൺ: സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ആഗസ്റ്റ് പകുതിയോടെ അന്തിമ തീരുമാനത്തിലെത്തും. സ്റ്റാർലൈനർ പേടകത്തിൽ തന്നെ തിരിച്ചെത്തിക്കാനാണ് തീരുമാനമെങ്കിൽ ഈ മാസം തന്നെ തിരിച്ചുവരും. അതിന് സാധിച്ചില്ലെങ്കിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാകും സ്റ്റാർലൈനർ യാത്രികരുടെ തിരിച്ചുവരവ്.

ഇതാദ്യമായാണ് തിരിച്ചുവരവിനായി ഡ്രാഗൺ പേടകത്തെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് നാസ ഔദ്യോഗികമായി സമ്മതിക്കുന്നത്. സെപ്റ്റംബറിൽ വിക്ഷേപിക്കുന്ന ക്രൂ 9 ദൗത്യത്തിലെ യാത്രികർക്കൊപ്പമാകും അങ്ങനെയാണെങ്കിൽ സുനിതയുടെയും ബുച്ചിന്റെയും മടക്കം. ഫെബ്രുവരി 2025ലാകും ആ മടക്കയാത്ര. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക നാസ അഡ്മിനിസ്ട്രേറ്ററായിരിക്കും. 

Latest Videos

undefined

കഴിഞ്ഞ ജൂൺ ആറിനാണ് ബോയിംഗിന്റെ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. യാത്രക്കാരെ സ്പേസ് എക്സ് സഹായത്തോടെ  തിരിച്ചെത്തിക്കേണ്ടി വന്നാൽ ബോയിംഗിന്‍റെ സ്റ്റാർലൈനർ പദ്ധതിയുടെ ഭാവി ഇരുട്ടിലാകും.

രഹസ്യ വിവരം, ആ​ൾത്താ​മ​സ​മി​ല്ലാ​ത്ത വീട് വളഞ്ഞു, പൂട്ട് തകർത്തു; പ്ലാസ്റ്റിക് ചാക്കിൽ കോ​ടി​ക​ളുടെ കഞ്ചാവ്!

https://www.youtube.com/watch?v=Ko18SgceYX8

click me!