ജിയോ ഓഫറുകള്‍ കുറയും; അടുത്ത കൊല്ലം ഫോണ്‍ ചാര്‍ജ് പൊള്ളും

By Web Team  |  First Published Nov 20, 2018, 6:14 PM IST

ഇപ്പോള്‍ 100 രൂപയാണ് ഒരു ഉപയോക്താവില്‍ നിന്നും ടെലികോം കമ്പനികള്‍ക്കുള്ള വരുമാനം ഇത് 2019 ല്‍ 3-5 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ ജിയോ ആഗ്രഹിക്കുന്നു


ജിയോ ഡിസ്ക്കൗണ്ടുകള്‍ നല്‍കുന്നത് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഇക്കണോമിക് ടൈംസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര റൈറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്‍റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വരുന്നത്. ഫിച്ചിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഒരു ഉപയോക്താവില്‍ നിന്നും ടെലികോം കമ്പനികള്‍ക്ക് കിട്ടുന്ന വരുമാനം (എആര്‍പിയു) ലോക വിപണിയെ അപേക്ഷിച്ച് കുറവാണ് അത് തിരിച്ച് പിടിക്കാന്‍ ഓഫറുകള്‍ കുറയ്ക്കും എന്നാണ് പറയുന്നത്.

ഇപ്പോള്‍ 100 രൂപയാണ് ഒരു ഉപയോക്താവില്‍ നിന്നും ടെലികോം കമ്പനികള്‍ക്കുള്ള വരുമാനം ഇത് 2019 ല്‍ 3-5 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ ജിയോ ആഗ്രഹിക്കുന്നു. അതിനാല്‍ ഇപ്പോള്‍ വിപണിയില്‍ 22 ശതമാനത്തോളം പങ്കാളിത്തം ഉള്ള ജിയോ തങ്ങളുടെ ഓഫറുകള്‍ 2019 ല്‍ കുറയ്ക്കുമെന്ന് ഫിച്ച് കോപ്പറേറ്റ്സ് ഡയറക്ടര്‍ നിതിന്‍ സോനി ഇ.ടിയോട് പറഞ്ഞു.

Latest Videos

undefined

തങ്ങളുടെ വിപണി വിഹിതം 30 ശതമാനത്തിലേക്ക് ഉയര്‍ത്താനും ജിയോ അടുത്തവര്‍ഷം ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ ടെലികോം രംഗത്തിന്‍റെ 95 ശതമാനം വോഡഫോണ്‍ ഐഡിയ, ഏയര്‍ടെല്‍, ജിയോ എന്നീ മൂന്ന് കമ്പനികളാണ് കൈയ്യാളുന്നത്. 540 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപിച്ച് വിപണി പിടിച്ച ജിയോ ആ തുക പൂര്‍ണ്ണമായും തിരിച്ച് പിടിക്കുന്ന ബിസിനസ് പദ്ധതികളാണ് 2019 ല്‍ ആവിഷ്കരിക്കുക എന്നാണ് ഫിച്ച് പറയുന്നത്.

സെപ്തംബര്‍ 2016ല്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ എത്തിയ ജിയോ ഇന്‍റര്‍നെറ്റ് ഡാറ്റ ചിലവ് കുറച്ചാണ് വിപണി പിടിച്ചടക്കിയത്. ഒരു ഉപയോക്താവിന് 1ജിബി ഒരു മാസത്തേക്ക് ശരാശരി 200 രൂപ എന്നത്. 1 ജിബി ഒരു 1 ദിവസം 10 രൂപ എന്ന നിലയിലേക്ക് ജിയോ കാരണം കുറഞ്ഞു. ഇതിനാല്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പല ചെറുകിട ടെലികോം കമ്പനികളും പൂട്ടിപ്പോയി. ഐഡിയയും വോഡഫോണും ലയിച്ചു. ഇതോടെ രാജ്യത്തെ ടെലികോം രംഗം മൂന്ന് കമ്പനികളായി ചുരുങ്ങി.

ഇനി മത്സരത്തിന്‍റെ ആവശ്യമില്ലെന്ന ചിന്തയിലാണ് ജിയോ ഓഫറുകള്‍ കുറയ്ക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ അടുത്തവര്‍ഷം മൊബൈല്‍ താരീഫ് ചാര്‍ജുകള്‍ വര്‍ദ്ധിക്കും എന്നാണ് ഇ.ടി റിപ്പോര്‍ട്ട് പറയുന്നത്.

click me!