ട്വിറ്ററിന് ചെക്കുവച്ച് ത്രഡ്‌സ്; ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മുന്‍നിരയില്‍, ഹോട്ട് ടോപിക് ക്രിക്കറ്റും

By Web TeamFirst Published Jul 5, 2024, 8:49 AM IST
Highlights

ആഗോള തലത്തില്‍ ഏറ്റവും ആക്ടീവ് ത്രഡ്സ് യൂസര്‍മാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്

കാലിഫോര്‍ണിയ: സാമൂഹ്യമാധ്യമമായ ത്രഡ്‌സില്‍ ഏറ്റവും കൂടുതല്‍ ആക്‌ടീവ് യൂസര്‍മാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് മെറ്റ. ആഗോളതലത്തില്‍ മാസംതോറും 175 മില്യണ്‍ (17.5 കോടി) ആക്ടീവ് യൂസര്‍മാരാണ് ത്രഡ്‌സിനുള്ളത്. എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് (എക്‌സ്) ബദലായി ത്രഡ്സ് മെറ്റ ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 

'ത്രഡ്സ് ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുന്നു. 175 മില്യണ്‍ ആക്‌ടീവ് യൂസര്‍മാരുള്ള ത്രഡ്സ് ആളുകള്‍ക്ക് അവരുടെ ചിന്തകളും അഭിപ്രായങ്ങളും പറയാന്‍ ഏറ്റവും ഉചിതമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് എന്നാണ് മനസിലാകുന്നത്. ആഗോള തലത്തില്‍ ഏറ്റവും ആക്ടീവ് ത്രഡ്സ് യൂസര്‍മാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്' എന്നും മെറ്റയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

Latest Videos

സിനിമ, ടെലിവിഷന്‍ ഷോകള്‍, ഒടിടി കണ്ടന്‍റുകള്‍, സെലിബ്രിറ്റി സംബന്ധമായ ചര്‍ച്ചകള്‍, സ്പോര്‍ട്‌സ് എന്നിവയാണ് ഇന്ത്യയില്‍ ത്രഡ്സില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കത്തിന്‍റെ വിവരങ്ങള്‍. ക്രിക്കറ്റാണ് ഇന്ത്യയില്‍ ത്രഡ്സില്‍ ഏറ്റവും ട്രെന്‍ഡിംഗാകുന്ന കണ്ടന്‍റ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. 

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുന്‍ താരം ആകാശ് ചോപ്ര, സുരേഷ് റെയ്‌ന, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവര്‍ ത്രഡ്സിലെ ആക്‌ടീവ് ഉപയോക്താക്കളാണ്. ട്വന്‍റി 20 ലോകകപ്പ് 2024, ഐപിഎല്‍ 2024, വുമണ്‍സ് പ്രീമിയര്‍ ലീഗ് 2024 എന്നിവയ്ക്ക് ത്രഡ്സില്‍ വലിയ പ്രാധാന്യം ലഭിച്ചിരുന്നു. 2023 ജൂലൈയിലാണ് മെറ്റ ത്രഡ്സ് അവതരിപ്പിച്ചത്. ആരംഭിച്ചത് ഒരാഴ്‌ചയ്ക്കകം 100 മില്യണ്‍ (10 കോടി) പേര്‍ ത്രഡ്സില്‍ സൈന്‍-അപ് ചെയ്തിരുന്നു. 

Read more: വാട്‌സ്ആപ്പില്‍ അടുത്ത എഐ സ്പെഷ്യല്‍; എന്താണ് ഇമാജിന്‍ മീ?    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!