ഓപ്പൺഎഐയും എംഐടി മീഡിയ ലാബും രണ്ട് രീതിയാണ് പഠനത്തിനായി ഉപയോഗിച്ചത്. ആദ്യം അവർ ചാറ്റ്ജിപിടിയുമായുള്ള ഏകദേശം 40 ദശലക്ഷം ഇടപെടലുകളിൽ നിന്നുള്ള ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്തു.
ചാറ്റ്ജിപിടിയിൽ ടൈപ്പ് ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ കൂടുതൽ സമയം ചെലവഴിക്കുന്നവരിൽ ചാറ്റ്ബോട്ടിനെ ഉയർന്ന തോതിലുള്ള വൈകാരിക ആശ്രിതത്വവും അതിന്റെ പ്രശ്നകരമായ ഉപയോഗവും, ഏകാന്തതയുടെ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യുന്നതായി കണ്ടെത്തി. ദിവസേന ചാറ്റ്ജിപിടിയിൽ ധാരാളം സമയം ചെലവഴിക്കുന്ന ആളുകൾ വൈകാരികമായി അതിനെ ആശ്രയിക്കുന്നതായി പഠനം വെളിപ്പെടുത്തി. ഇതുമൂലം അവർക്ക് ഏകാന്തത അനുഭവപ്പെടാൻ തുടങ്ങുകയും മറ്റുള്ളവരുമായി ഇടപഴകാൻ പ്രയാസപ്പെടുകയും ചെയ്യുന്നു. മനുഷ്യബന്ധങ്ങളുമായി കൂടുതൽ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നവരും ചാറ്റ്ബോട്ടുകളെ കൂടുതൽ വിശ്വസിക്കുന്നവരുമായ ആളുകൾക്ക് ചാറ്റ്‍ജിപിടി ഉപയോഗിച്ചതിന് ശേഷം താരതമ്യേന കൂടുതൽ ഏകാന്തത അനുഭവപ്പെടുന്നതായി ഗവേഷകർ കണ്ടെത്തി.
ഓപ്പൺഎഐയും എംഐടി മീഡിയ ലാബും രണ്ട് രീതിയാണ് പഠനത്തിനായി ഉപയോഗിച്ചത്. ആദ്യം അവർ ചാറ്റ്ജിപിടിയുമായുള്ള ഏകദേശം 40 ദശലക്ഷം ഇടപെടലുകളിൽ നിന്നുള്ള ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്തു. തുടർന്ന്, 4,076 ഉപയോക്താക്കളോട് അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് ചോദിച്ചു. അടുത്തതായി, മീഡിയ ലാബ് നാലാഴ്ച നീണ്ടുനിന്ന ഒരു ട്രയലിൽ പങ്കെടുക്കാൻ ഏകദേശം 1,000 പേരെ റിക്രൂട്ട് ചെയ്തു. കൂടുതൽ ആഴത്തിലുള്ളതായിരുന്നു ഈ പരീക്ഷണം. പങ്കെടുക്കുന്നവർ ഓരോ ദിവസവും കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ചാറ്റ്ജിപിടിയുമായി എങ്ങനെ ഇടപഴകി എന്ന് പരിശോധിച്ചു.
പരീക്ഷണത്തിന്റെ അവസാനം, ചാറ്റ്ബോട്ടിനെക്കുറിച്ചുള്ള അവരുടെ ധാരണകൾ, ഏകാന്തതയുടെ ആത്മനിഷ്ഠമായ വികാരങ്ങൾ, സാമൂഹിക ഇടപെടലിന്റെ നിലവാരം, ചാറ്റ് ബോട്ടിലുള്ള വൈകാരിക ആശ്രതിത്വം, ബോട്ടിന്റെ ഉപയോഗം പ്രശ്‌നകരമാണോ എന്ന ബോധം എന്നിവ അളക്കുന്നതിന് പങ്കെടുക്കുന്നവർക്ക് ഒരു ചോദ്യാവലി നൽകി. ചാറ്റ്ജിപിടിയുമായി കൂടുതൽ വിശ്വസിക്കുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തവർ മറ്റുള്ളവരെ അപേക്ഷിച്ച് ഏകാന്തത അനുഭവിക്കാനും കൂടുതൽ ആശ്രയിക്കാനും സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി. ഗവേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും അതിന്റെ പൂർണമായ ആഘാതം ഇതുവരെ അറിവായിട്ടില്ലെന്നും പഠനം നടത്തിയ ഗവേഷകർ പറയുന്നു.