അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന് മുന്നില്‍ ആപ്പിള്‍ സിഒഒ ജെഫ് വില്ല്യംസ് നല്‍കിയ മൊഴി പ്രകാരം, ക്യൂവല്‍കോം ആപ്പിളിന് 5ജി ഫോണിന് വേണ്ടുന്ന മോഡം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് പറയുന്നു
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 5ജി പതിപ്പ് വൈകുമെന്ന് സൂചന. 2020 ല്‍ മാത്രമായിരിക്കും ആപ്പിളിന്‍റെ ഐഫോണ്‍ 5ജിയിലേക്ക് മാറുകയുള്ളൂ എന്നാണ് ആപ്പിളിന്‍റെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ജിഎസ്എം അരീന പോലുള്ള ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക പ്രശസ്ത ചിപ്പ് നിര്‍മ്മാതാക്കള്‍ ക്യൂവല്‍കോമുമായുള്ള നിയമയുദ്ധങ്ങളാണ് 5ജി ഫോണ്‍ വൈകുന്നതിന് കാരണം എന്നാണ് അഭ്യൂഹം.
അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന് മുന്നില്‍ ആപ്പിള്‍ സിഒഒ ജെഫ് വില്ല്യംസ് നല്‍കിയ മൊഴി പ്രകാരം, ക്യൂവല്‍കോം ആപ്പിളിന് 5ജി ഫോണിന് വേണ്ടുന്ന മോഡം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് പറയുന്നു. ഇരു കമ്പനികളും തമ്മില്‍ നടക്കുന്ന കേസുകള്‍ കാരണമാണ് ഈ തീരുമാനം എന്നാണ് സൂചന.
undefined
Read More: ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം ചെന്നൈയില്‍ നിന്നും തുടങ്ങുന്നു
ഇതിന് പുറമേ മോഡത്തിനായി ക്യൂവല്‍കോം വലിയ റോയലിറ്റി ഫീസാണ് ചുമത്തുന്നതെന്നും ആപ്പിള്‍ പറയുന്നു. ഒരു ഐഫോണിന് ഇവരുടെ മോഡം വയ്ക്കുന്നതിന് ആവശ്യപ്പെടുന്നത് 7.50 ഡോളറാണ്. ആപ്പിള്‍ ഇത് കുറച്ച് 1.50 ഡോളര്‍ ആക്കണമെന്നാണ് ആവശ്യപ്പെടുന്നത്. റോയലിറ്റി ഫീസ് മാത്രമാണ് ഇത് ശരിക്കും മോഡത്തിന്‍റെ വില 30 ഡോളറാണ്.
ഇത് കൊണ്ട് തന്നെ തങ്ങളുടെ ഐഫോണിലെ 5ജി മോഡത്തിനായി ആപ്പിള്‍ ഇന്‍റെല്‍, മീഡിയ ടെക്, സാംസങ്ങ് എന്നിവരെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.