പട്ടിണി, 16-ാം വയസിൽ ജോലിക്ക് പോയി, ശമ്പളം 4000രൂപ, കളിയാക്കലുകൾ; ജീവിതം പറഞ്ഞ് അഞ്ജിത നായർ

By Web TeamFirst Published Dec 2, 2023, 9:12 PM IST
Highlights

കണ്ടന്റുകൾ കാരണം പലപ്പോഴും വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട് അഞ്ജിതയ്ക്ക്. 

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വളരെ സുപരിചിതയാണ് അഞ്ജിത നായർ. കണ്ടന്റുകൾ കാരണം പലപ്പോഴും വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, അവയെ എല്ലാം സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന അഞ്ജിത, തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ കുട്ടിക്കാലത്ത് നേരിട്ട പട്ടിണിയും കുടുംബ പ്രാരാബ്ധം ചെറുപ്പത്തിലേ ഏറ്റെടുക്കേണ്ടി വന്നതിനെ കുറിച്ചുമാണ് അഞ്ജിത പറയുന്നത്. 

അഞ്ജിത നായരുടെ വാക്കുകൾ ഇങ്ങനെ

Latest Videos

ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ച് വന്ന ആൾക്കാരാണ് ഞങ്ങൾ. ഇത് പറയുമ്പോൾ ആളുകൾക്ക് മനസിലാവണം എന്നില്ല. ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന കുടുംബം ആണ് ഞങ്ങളുടേത്. അമ്മയ്ക്ക് ജോലി ഇല്ല. അച്ഛന്റെ വരുമാനത്തിലായിരുന്നു ജീവിതം തള്ളി നീക്കിയത്. അച്ഛൻ മദ്യപിക്കുമായിരുന്നു. അതുകൊണ്ട് തന്നെ കുടുംബക്കാർ ആരും വലിയ സഹായമൊന്നും ചെയ്തില്ല. അച്ഛന്റെ പെങ്ങളാണ് ഞങ്ങളെ പഠിക്കാൻ വിട്ടത്. അമ്മ കുടുംബത്ത് നിന്നും ആരും ഇല്ല. അവർക്കൊക്കെ സ്വന്തം കാര്യമാണ്. 

ഞാൻ ജോലിക്ക് പോകാൻ തുടങ്ങിയത് മുതലാണ് നല്ല ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. അത്യാവശ്യം നല്ല ഡ്രെസ് ഇടുന്നതും അപ്പോഴാണ്. 16മത്തെ വയസിലാണ് ആൽബത്തിന്റെ വർക്കിന് പോകുന്നത്. ഒരുപാട് പേർ കളിയാക്കിയിട്ടുണ്ട്. നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ. ഒരുദിവസത്തെ ഷൂട്ടാകും. 4000ഒക്കെ കിട്ടുള്ളൂ. പിന്നെ വീടിന്റെ വാടക. ചെലവ് എല്ലാം എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ചെയ്തു. ചേച്ചിടെ കാര്യങ്ങളൊക്കെ ഞാൻ തന്നെയാണ് ചെയ്ത് കൊടുത്തത്. സന്തോഷം എന്തായാലും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല. അന്നത്തെ കാലത്ത്. ഇപ്പോ കുഴപ്പമില്ല. കുടുംബക്കാരൊക്കെ സ്വാർത്ഥരാണ്. ചെറുപ്പത്തിൽ തന്നെ കുടുംബ പ്രാരാബ്ധം തലയിലായി എന്നതാണ്. റിയൽ ലൈഫിലെ എന്നെ വളരെ കുറച്ച് പേർക്കെ അറിയൂ. എന്റെ കഷ്ടപ്പാടുകൾ അറിയുന്നവർ. 

കുട്ടികളുടെ മനസ്സാ, അന്നദ്ദേഹം എത്രത്തോളം വേദനിച്ചെന്നതാണ് നമ്മുടെ വേദന: സുരേഷ് ​ഗോപിയെ കുറിച്ച് ഇന്ദ്രൻസ്

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ചും അഞ്ജിത നായർ പറയുന്നുണ്ട്. "ഒരു ലാപ് ടോപ് വാങ്ങിയതാണ് ആ സന്തോഷം. പണ്ട് ഞങ്ങളുടെ ഒരു ബന്ധു അവരുടെ ലാപ് ടോപ് തൊട്ടതിന്റെ പേരിൽ ദേഷ്യത്തിൽ സംസാരിച്ചിരുന്നു. ഭയങ്കര ഒരു വേദനയായി പോയി. ഒടുവിൽ സ്വന്തമായി ഒരു ലാപ് വാങ്ങിയപ്പോൾ സന്തോഷം തോന്നി", എന്നാണ് അഞ്ജിത പറഞ്ഞത്. വെറൈറ്റി മീഡിയയോട് ആയിരുന്നു അഞ്ജിതയുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!