തമന്നയ്ക്ക് വേണ്ടി തന്‍റെ 'ഡേറ്റിംഗ്' നിര്‍ബന്ധം മാറ്റി: തുറന്നുപറഞ്ഞ് വിജയ് വര്‍മ്മ

By Vipin VK  |  First Published Aug 28, 2023, 11:19 AM IST

 എന്നാല്‍ തമന്ന ഭാട്ടിയയെ കണ്ടതിന് ശേഷം ഈ കാഴ്ചപ്പാട് മാറി. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ വിജയ് വർമ്മ അനുപമ ചോപ്രയോടാണ് ഈ കാര്യം പറഞ്ഞത്.
 


മുംബൈ: അഭിനേതാക്കളായ തമന്ന ഭാട്ടിയയും വിജയ് വർമ്മയും തമ്മിലുള്ള പ്രണയ ബന്ധം ഇപ്പോള്‍ സിനിമ ലോകത്ത് എല്ലാവര്‍ക്കും അറിയാം. ഏതാനും മാസങ്ങളായി ഇത് സംബന്ധിച്ച  നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോൾ ഏറ്റവും പുതിയൊരു അഭിമുഖത്തില്‍‌ തമന്നയെ കാണുന്നതിന് മുമ്പ് തനിക്ക് ഉണ്ടായിരുന്ന ഒരു ഡേറ്റിംഗ് നിയമങ്ങള്‍ താന്‍ തമന്നയ്ക്കായി മാറ്റിയെന്നാണ് വിജയ് വർമ്മ തുറന്നുപറഞ്ഞത്. 

എന്‍റര്‍ടെയ്മെന്‍റ് ലോകത്ത് ഞാന്‍‌ പുതിയൊരാളാണ്. അതിനാല്‍ ഈ മേഖലയോട് കുറച്ച് പരിഭ്രമവും ദേഷ്യവും ഉണ്ടായിരുന്നു. അതിനാല്‍ ഈ രംഗത്തെ ആരെയും ഡേറ്റ് ചെയ്യില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നെന്നാണ് വിജയ് വര്‍മ്മ പറയുന്നത്. എന്നാല്‍ തമന്ന ഭാട്ടിയയെ കണ്ടതിന് ശേഷം ഈ കാഴ്ചപ്പാട് മാറി. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ വിജയ് വർമ്മ അനുപമ ചോപ്രയോടാണ് ഈ കാര്യം പറഞ്ഞത്.

Latest Videos

undefined

“ഞാൻ എന്‍റര്‍‌ടെയ്മെന്‍റ് ലോകത്ത് എത്തിയപ്പോള്‍‌. ഞാൻ ഒരു നടിയോടോ ഇൻഡസ്ട്രിയിൽ നിന്നുള്ള ആരുടെയോ കൂടെയോ ഫ്രണ്ട്സാകില്ലെന്ന് കരുതി. ഒരുപക്ഷേ എനിക്ക് ഇൻഡസ്‌ട്രിയോട് വളരെ ദേഷ്യം തോന്നിയതുകൊണ്ടായിരിക്കാം അത്. എന്നാല്‍ ഞങ്ങൾ (തമന്ന) പരസ്പരം കാണാൻ തുടങ്ങിയപ്പോൾ. ഇവിടുത്തെ കാര്യങ്ങള്‍ അറിയുന്ന. ഈ ബിസിനസ്സ് അറിയുന്ന, കലാപരമായും സർഗ്ഗാത്മകമയും ഒപ്പം നില്‍ക്കുന്ന  ഒരാളെ കണ്ടെത്തി എന്ന് തോന്നിയത് വളരെ മൂല്യമേറിയ കാര്യമാണ്" -വിജയ് വര്‍മ്മ പറഞ്ഞു.

അടുത്തിടെ നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ലസ്റ്റ് സ്റ്റോറീസ് 2 ൽ ആദ്യമായി വിജയ് വര്‍മ്മയും തമന്നയും ഒന്നിച്ച് സ്‌ക്രീനില്‍‌ എത്തിയിരുന്നു. ഇരുവരുടെയും രംഗങ്ങള്‍ വലിയ ചര്‍ച്ചയുമായി മാറിയിരുന്നു. എന്നാല്‍ തമന്നയുമായുള്ള ബന്ധം ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ പ്രചരണത്തിനുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണോ എന്ന ചോദ്യത്തിന് അന്ന് വിജയ് വർമ്മ പ്രതികരിച്ചിരുന്നു. 

താൻ ഈ ബന്ധത്തില്‍ സന്തുഷ്ടനാണെന്ന് പറഞ്ഞ വിജയ് അവളെ (തമന്നയെ) ഭ്രാന്തമായി സ്നേഹിക്കുന്നു എന്നും പറഞ്ഞു.  തന്‍റെ വില്ലന്‍ ക്യാരക്ടര്‍ കളഞ്ഞ് ജീവിതത്തിലെ പ്രണയകാലഘട്ടത്തിലാണ് തനെന്നും വിജയ് വർമ്മ ജിക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.

നേരത്തെ നടന്‍ വിജയ് വര്‍മ്മയുമായുള്ള തന്‍റെ പ്രണയം സ്ഥിരീകരിച്ച് നടി തമന്ന ഭാട്ടിയ രംഗത്ത് എത്തിയിരുന്നു.ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ഡേറ്റിംഗില്‍ ആണെന്ന വിവരം തമന്ന സ്ഥിരീകരിച്ചത്. "ഒപ്പം അഭിനയിക്കുന്ന ആളാണ് എന്നതുകൊണ്ട് ഒരാളോട് നമുക്ക് അടുപ്പം തോന്നില്ല. ഞാന്‍ ഒരുപാട് നടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മറിച്ച് അങ്ങനെ തോന്നണമെങ്കില്‍ തീര്‍ത്തും വ്യക്തിപരമായ ചില കാരണങ്ങള്‍ കാണും. ഒരാളുടെ ജോലി എന്താണ് എന്നതല്ല അവിടെ കാരണമായി പ്രവര്‍ത്തിക്കുക. ഇത് സംഭവിച്ചതിന് കാരണവും അതല്ല", തമന്ന പറയുന്നു.

പിരിഞ്ഞെന്ന അഭ്യൂഹം കാറ്റില്‍‌ പറത്തി മലൈക്കയുടെയും അര്‍ജുന്‍റെയും മാസ് എന്‍ട്രി.!

വീട്ടിനുള്ളില്‍ ബാത്ത് റൂമില്‍ പോലും തെങ്ങ് വളര്‍ത്തി നടന്‍ മന്‍സൂര്‍ അലി ഖാന്‍ ; കാരണം ഇതാണ്

Asianet News Live

click me!