ജാഫർ ഇടുക്കിക്കൊപ്പം സ്റ്റേജിൽ കയറാൻ എനിക്ക് പേടിയാണ്; കാരണം ഇതെന്ന് ടിനി ടോം.!

By Web Team  |  First Published Jan 16, 2024, 8:23 AM IST

ജഫര്‍ ഇടുക്കി എങ്ങനെയായിരിക്കും പെരുമാറുക എന്ന് പറയാന്‍ പറ്റില്ല.ഒരു വേദിയില്‍‌ സംഗീതം പഠിപ്പിക്കുന്ന അധ്യാപകനും ശിഷ്യനുമായിട്ട് ഞങ്ങള് പെര്‍ഫോം ചെയ്യുകയാണ്.


കൊച്ചി: സിനിമയിലും മിമിക്രി വേദികളിലും മലയാളിക്ക് സുപരിചിതനായ താരമാണ് ടിനി ടോം. എന്നും തന്‍റെ സിനിമ മിമിക്രി കാലത്തെ അനുഭവങ്ങള്‍ ടിനി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍  ജാഫര്‍ ഇടുക്കിയുമായി ചേര്‍ന്ന് ഒരു വേദിയില്‍ പരിപാടി അവതരിപ്പിക്കുമ്പോഴുള്ള രസകരമായ അനുഭവം പറയുകയാണ് പുതിയൊരു വീഡിയോയില്‍ ടിനിടോം. 

ജാഫര്‍ ഇടുക്കിയുടെ കൂടെ ഒരു സ്റ്റേജ് പരിപാടി അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ടിനി പറയുന്നത്. അദ്ദേഹം അപ്രതീക്ഷിതമായി പെരുമാറി കളയും. സ്റ്റേജില്‍ വച്ച് ചിരിവന്നാല്‍ ഞാന്‍ അപ്പോ തന്നെ സ്റ്റേജില്‍ നിന്നും ഓടും എന്നും ടിനി പറയുന്നു. 

Latest Videos

undefined

ജഫര്‍ ഇടുക്കി എങ്ങനെയായിരിക്കും പെരുമാറുക എന്ന് പറയാന്‍ പറ്റില്ല.ഒരു വേദിയില്‍‌ സംഗീതം പഠിപ്പിക്കുന്ന അധ്യാപകനും ശിഷ്യനുമായിട്ട് ഞങ്ങള് പെര്‍ഫോം ചെയ്യുകയാണ്. ഒരു ബക്കറ്റില്‍ സാരി സോപ്പ് മുക്കി വെച്ചിട്ടാണ് സംഗീതം പഠിപ്പിക്കുന്നത്. സരിഗമ എന്ന് പറയുമ്പോള്‍ ആദ്യം അദ്ദേഹം സാരി പൊക്കി കാണിക്കും.

ഗമ കാണിക്കാനായി ഷോള്‍ഡര്‍ പൊക്കി കാണിക്കും. അടുത്തത് പധ എന്ന് പറയുമ്പോള്‍ ബക്കറ്റിലിരിക്കുന്ന സോപ്പിന്റെ പത വാരി മുന്നിലേക്ക് എറിയും. ഇതെല്ലാം കണ്ട് ചിരി സഹിക്കാന്‍ പറ്റാതെ ഞാന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങി പോയി. ജാഫറിക്കയാണെങ്കില്‍ ഇതെന്താണ് പഠിക്കാന്‍ പിള്ളേരൊന്നും വരാത്തതെന്ന് ചോദിച്ച് വേദിയിലൂടെ നടക്കുകയാണ്. 

അതിന് ശേഷം എന്റെ കൂടെ ഒരു പരിപാടി ചെയ്യില്ലെന്നാണ് പുള്ളി പറഞ്ഞതെന്ന് ടിനി ഓര്‍മ്മിക്കുന്നു. സ്‌റ്റേജില്‍ അദ്ദേഹം എങ്ങനെയാണ് പെരുമാറുക എന്ന് അറിയാത്തത് കൊണ്ട് അതും എനിക്കൊരു പേടി സ്വപ്‌നമാണ്. അതുകൊണ്ട് ജാഫറിക്കയുടെ കൂടെ സ്റ്റേജില്‍ കയറാന്‍ ഇപ്പോഴും പേടിയാണെന്ന് ടിനി ടോം കൌമുദി മൂവിസിന്‍റെ അഭിമുഖത്തില്‍ പറഞ്ഞു. 

വിനായകനെ അവാർഡ് വേദിയിലേക്ക് സെക്യൂരിറ്റി കടത്തിവിട്ടില്ല; പക്ഷെ വിനായകന്‍ ചെയ്തത്.!

അച്ഛന്റെ കാര്യങ്ങൾ ചോദിക്കുന്നുവരോട് ഒറ്റ മറുപടിയ ഉള്ളൂ; വ്യക്തമാക്കി അമൃത നായര്‍
 

click me!