ഒരുപാടു നല്ല സൗഹൃദങ്ങങ്ങള്‍ ഉണ്ടായിരുന്നു എനിക്ക്. തിരക്കുകള്‍ക്കിടയില്‍ പെട്ടു ഞെങ്ങി ഞെരുങ്ങി പോയതും,പലതു കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടുമൊക്കെ നല്ല നല്ല സൗഹൃദങ്ങള്‍ പോയിപോയിട്ടുണ്ട്.
കൊച്ചി: മിനി സ്‌ക്രീനിലെ മിന്നും താരമാണ് നിരഞ്ജന്‍ നായര്‍. സഹനടനായും നായകനായുമെല്ലാം നിരഞ്ജന്‍ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോള്‍ ഏഷ്യാനെറ്റി്ല്‍ സംപ്രേക്ഷണം ചെയ്യുന്ന മുറ്റത്തെ മുല്ല എന്ന പരമ്പരയിലാണ് നിരഞ്ജന്‍ അഭിനയിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മുറ്റത്തെ മുല്ല. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നിരഞ്ജന്‍. നിരഞ്ജന്‍ പങ്കുവെക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നിരഞ്ജന്റെ യൂട്യൂബ് ചാനലും ഹിറ്റാണ്. നിരഞ്ജനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഭാര്യ ഗോപികയും ഇന്ന്.
ഇപ്പോഴിതാ നിരഞ്ജന്റെ പുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്. സൗഹൃദത്തെക്കുറിച്ചുള്ള നിരഞ്ജന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തിരക്കുകള്‍ക്കിടയില്‍ പെട്ട് ഞെരുങ്ങിപ്പോയെന്നുമാണ് നിരഞ്ജന്‍ പറയുന്നു.
undefined
ഒരുപാടു നല്ല സൗഹൃദങ്ങങ്ങള്‍ ഉണ്ടായിരുന്നു എനിക്ക്. തിരക്കുകള്‍ക്കിടയില്‍ പെട്ടു ഞെങ്ങി ഞെരുങ്ങി പോയതും,പലതു കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടുമൊക്കെ നല്ല നല്ല സൗഹൃദങ്ങള്‍ പോയിപോയിട്ടുണ്ട്.പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിട്ടും പോയതൊക്കെയും നഷ്ടങ്ങള്‍ തന്നെ ആണ്.
എല്ലാ സൗഹൃദങ്ങളും ചേര്‍ത്തു നിര്‍ത്തപ്പെടേണ്ടതാണ്..ഓരോ സൗഹൃദങ്ങളും ഏറ്റവും മൂല്യമേറിയവ തന്നെ ആണ്..ഓര്‍മകളില്‍ നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങളങ്ങക്ക് ഇന്നും പത്തരമാറ്റ് തിളക്കം തന്നെ ആണ്..തിരിച്ചു വരേണ്ടവര്‍ക്ക് എപ്പോ വേണമെങ്കിലും തിരിച്ചു വരാം. ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്'' എന്നാണ് നിരഞ്ജന്‍ പറയുന്നത്.
നിരവധി പരമ്പരകളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട് നിരഞ്ജന്‍. മൂന്നുമണിയായിരുന്നു നിരഞ്ജനെ താരമാക്കുന്നത്. പിന്നീട് രാത്രിമഴ, ചെമ്പട്ട്, കാണാക്കുയില്‍, സ്ത്രീപഥം, പൂക്കാലം വരവായി, രാക്കുയില്‍ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു. പിന്നീടാണ് ഏഷ്യാനെറ്റിലെ മുറ്റത്തെ മുല്ലയിലേക്ക് നായകനായി എത്തുന്നത്. രസകരമായ പരമ്പരയിലെ നിരഞ്ജന്റെ പ്രകടനം കയ്യടി നേടുന്നുണ്ട്. ടെലിവിഷന്‍ പരമ്പരകള്‍ക്ക് പുറമെ വെബ് സീരീസും അഭിനയിച്ചിട്ടുണ്ട്.
'ഒടുവില്‍ ഐശ്വര്യ റായിയുടെ പുത്രിയുടെ നെറ്റി കണ്ടു': ആരാധ്യ അഭിനയത്തിലും ഗംഭീരം -വീഡിയോ വൈറല്‍
'ഞാൻ വളരെ അനുഗ്രഹീതയാണ്'ആ സ്പെഷ്യല്‍ ഡേ സന്തോഷം പങ്കുവെച്ച് ദേവിക നമ്പ്യാർ