ടെലിവിഷന്‍ അവതാരക എന്ന നിലയിലും അഭിനേയത്രി എന്ന നിലയിലും ശ്രദ്ധേയായ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്.
കൊച്ചി: അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തീപ്പൊരി ബെന്നി. ഒരു അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അച്ഛനായി ജഗദീഷ് എത്തുമ്പോള്‍ മകനായി അര്‍ജുന്‍ അശോകന്‍ എത്തുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ജോജി തോമസും വെള്ളിമൂങ്ങയുടെ പ്രധാന സഹായിയായിരുന്ന രാജേഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളായെത്തുന്നത്, മലയാളിക്ക് മിനിസ്‌ക്രീനിലൂടെ പരിചിതരായ അശ്വതി ശ്രീകാന്തും, റാഫിയുമാണ്. ചക്കപ്പഴം എന്ന മിനിസ്‌ക്രീന്‍ പരമ്പരയില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയായിരുന്നു. പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിലാണ് റാഫി അവസാനമായി വേഷമിട്ടത്. കുഞ്ഞെല്‍ദോ, പൂഴിക്കടകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അശ്വതി ശ്രീകാന്ത് മുന്നേയും ബിഗ് സ്‌ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും, അഭിനയ പ്രാധാന്യമുള്ള ഒരു മുഴുനീള കഥാപാത്രമായാണ് താരം തീപ്പൊരി ബെന്നിയില്‍ എത്തുന്നത്.
undefined
ടെലിവിഷന്‍ അവതാരക എന്ന നിലയിലും അഭിനേയത്രി എന്ന നിലയിലും ശ്രദ്ധേയായ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടക്കുന്നത്. ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം അശ്വതിയെ തേടിയെത്തിട്ടുണ്ട്. ഡിന്‍സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അശ്വതി എത്തുന്നത്. ചക്കപ്പഴത്തിലെ സുമേഷായി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ താരമാണ് റാഫി.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വട്ടക്കുട്ടായില്‍ ചേട്ടായി എന്നാണ് ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകള്‍ ഉള്ള രണ്ടു പേരാണ് വട്ടക്കുട്ടായില്‍ ചേട്ടായിയും മകന്‍ ബെന്നിയും. ജഗദീഷാണ് ചിത്രത്തില്‍ അര്‍ജുന്റെ അച്ഛനായെത്തുന്നത്.
ഇടതുപക്ഷക്കാരനായ അച്ഛനും, രാഷ്ട്രീയത്തോട് വിമുഖതയുള്ള മകനും തമ്മിലുള്ള ആശയപരമായ പ്രശ്‌നങ്ങളും, ബെന്നിയുടെ പ്രണയവുമെല്ലാമാണ് ചിത്രത്തിന്റെ പ്രധാന പ്രതിപാദ്യവിഷയം. ചിത്രത്തിലെ ആദ്യ ഗാനമായ 'കൊടിപാറട്ടെ തെളിമാനത്ത്' എന്ന ഗാനം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കംപ്ലീറ്റ് എന്റര്‍ടെയിനറായ ചിത്രം ഈ മാസം 22 നാണ് തിയേറ്ററുകളിലെത്തുക.
സിങ്കം വീണ്ടും ഇറങ്ങുന്നു: ഷൂട്ടിംഗ് ആരംഭിച്ചു, വന്‍ സര്‍പ്രൈസുകള്‍