മുതിർന്ന തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ വീട്ടിൽ ഇളയ മകൻ മഞ്ചു മനോജ് എത്തിയത് സംഘർഷത്തിന് വഴിവച്ചു.
ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടൻ മോഹൻ ബാബുവിന്‍റെ ജൽപള്ളിയിലെ വീട്ടിൽ ചൊവ്വാഴ്ച ഇളയ മകൻ മഞ്ചു മനോജ് എത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു. അതേസമയം ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
നടനും നിര്‍മ്മാതാവുമായ മഞ്ചു മനോജ് വീട്ടിന്‍റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെ വിന്യസിച്ച സൗകര്യ സുരക്ഷ ഏജന്‍സിയുടെ ആളുകള്‍ അദ്ദേഹത്തെ പുറത്തേക്ക് തള്ളിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
ഇപ്പോള്‍ വൈറലാകുന്ന ദൃശ്യങ്ങള്‍ പ്രകാരം വികസനം സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ജേണലിസ്റ്റിനെ മനോജിന്‍റെ പിതാവും മുതിര്‍ന്ന നടനുമായ മോഹൻ ബാബു മൈക്ക് ഉപയോഗിച്ച് അടിക്കുന്നത് കാണാം. മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
Debbalu padatayi raaja 🔥🏃 pic.twitter.com/Hh6kNzFaQN
— Ismartuuuu (@BaneExtraluu)Em cheppali ra lanjodaka entra niyamma denga 😂😂😭🤣🤣 pic.twitter.com/K80N23N95n
— Tarak.Edits (@CHAITUMUTCHI) :
High Drama continued at the residence of actor at on Tuesday night after his son (half brother of ) tried to enter the premises that his daughter was inside.
Bouncers of who were… pic.twitter.com/lgEHK2Axrp
മനോജും ഭാര്യയും ചേർന്ന് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും ജലപ്പള്ളിയുടെ വീട് കൈവശപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി ആരോപിച്ച് തിങ്കളാഴ്ച പോലീസിൽ മോഹന്‍ബാബു പരാതി നൽകിയതോടെയാണ് തെലുങ്കിലെ പ്രശസ്ത സിനിമ കുടുംബമായ മഞ്ചു കുടുംബത്തിലെ പൊട്ടിത്തെറി പരസ്യമായത്.
undefined
എന്നാൽ, സ്വത്തിൽ ഒരു ഓഹരിക്ക് വേണ്ടിയല്ല, ആത്മാഭിമാനത്തിനാണ് താൻ പോരാടുന്നതെന്ന് മനോജ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം തേടിയതായും ഈ വിഷയത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്ടതായും അദ്ദേഹം പറഞ്ഞു.
എന്താണ് മഞ്ചു കുടുംബത്തിലെ പൊട്ടിത്തെറി- ഇവിടെ വായിക്കാം.
തന്‍റെ പിതാവ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവും വ്യാജവുമാണെന്ന് മനോജ് സോഷ്യൽ മീഡിയ പോസ്റ്റിൽ നേരത്തെ പറഞ്ഞിരുന്നു. അതേ സമയം കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് മോഹൻ ബാബുവിന്‍റെ മൂത്ത മകൻ മഞ്ചു വിഷ്ണു പറഞ്ഞു.
അതേ സമയം ഡിസംബർ എട്ടിന് അജ്ഞാതരായ പത്തുപേർ വീട്ടിൽ കയറി അതിക്രമം കാണിച്ചുവെന്ന മനോജ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാൻ ശ്രമിച്ചെന്നും ഇത് സംഘർഷമുണ്ടായെന്നും ഇത് തനിക്ക് പരിക്കേൽക്കാൻ ഇടയാക്കിയെന്നും പഹാഡിഷരീഫ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ മനോജ് പറഞ്ഞു.
കണ്ണപ്പയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നു; കാരണക്കാരെ കണ്ടെത്തുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം !