മലയാള നടിമാർ വസ്ത്രം മാറിയിരുന്നത് മരത്തിന്റെ മറവിൽ, മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി: തമിഴ് മാധ്യമപ്രവർത്തകൻ

By Web Team  |  First Published Sep 18, 2023, 4:57 PM IST

ഒരുകാലത്ത്  മലയാള നടിമാർ വസ്ത്രം മാറിയിരുന്നത് മരത്തിന്റെ മറവിൽ നിന്നായിരുന്നു എന്നും അക്കാര്യത്തിൽ മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി ആണെന്നും പറയുകയാണ് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ. 


കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ഒട്ടനവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. തമിഴിൽ രജനികാന്ത് ഉൾപ്പടെ ഉള്ളവർക്കൊപ്പം അഭിനയിച്ച് വൻ ആരാധകവൃന്ദത്തെ ആയിരുന്നു മമ്മൂട്ടി സ്വന്തമാക്കിയത്. ഒരുപക്ഷേ തമിഴിൽ മലയാള സിനിമയ്ക്കും അഭിനേതാക്കൾക്കും വൻവരവേൽപ്പ് ഒരുക്കിയതിൽ പ്രധാനി മമ്മൂട്ടി ആയിരിക്കും. ഒരുകാലത്ത്  മലയാള നടിമാർ വസ്ത്രം മാറിയിരുന്നത് മരത്തിന്റെ മറവിൽ നിന്നായിരുന്നു എന്നും അക്കാര്യത്തിൽ മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി ആണെന്നും പറയുകയാണ് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി. ദി വിസിൽ എന്ന തമിഴ് മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

വിശന്റെ വാക്കുകൾ ഇങ്ങനെ

ഉറപ്പില്ല ഉർവശി ആണെന്ന് തോന്നു ഇക്കാര്യം ഒരിക്കൽ പറഞ്ഞത്. മുൻകാലങ്ങളിൽ എല്ലാ സൗത്ത് ഇന്ത്യൻ സിനിമകളുടെ ഷൂട്ടിങ്ങുകളും ചെന്നൈയിൽ ആയിരുന്നു നടന്നിരുന്നത്. എ.വി.എം സ്റ്റുഡിയോയുടെ സെറ്റിൽ. ഔട്ട് ഡൂർ ഷൂട്ടുകൾ കുറവായിരുന്നു അക്കാലത്ത്. അവിടെ തമിഴ് അഭിനേതാക്കൾക്ക് റൂം ഉണ്ടായിരിക്കും. എന്നാൽ മലയാള അഭിനേതാക്കൾ റൂം കാണില്ല. മരത്തിന്റെ മറവിൽ ആയിരുന്നു നടിമാർ അടക്കം അന്ന് വസ്ത്രങ്ങൾ മാറിയിരുന്നത്. അവർക്ക് കൊടുത്ത മര്യാദ അത്രയെ ഉണ്ടായിരുന്നുള്ളൂ. അന്ന് തമിഴ്നാട്ടിൽ അഡൾട്സ് ഒൺലി പടങ്ങൾ ആയിരുന്നു മലയാള സിനിമ. ചെമ്മീൻ പോലെ പ്രശസ്തമായ മലയാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ആ സമയത്ത് അഡൽസ് ഒൺലി സിനിമകൾ ധാരാളം വന്നതുകൊണ്ട് മലയാള സിനിമയ്ക്ക് അങ്ങനെ ഒരു ഇമേജ് വന്നു പോയതാണ്.

Latest Videos

undefined

'മമ്മൂക്കയ്‌ക്കൊപ്പം സ്ക്രീൻ പങ്കിടുന്നത് വെല്ലുവിളിയായിരുന്നു, പക്ഷേ..'; ഭ്രമയു​ഗത്തെ കുറിച്ച് സിദ്ധാർത്ഥ്

അതിന് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടിയുടെ കടന്നുവരവാണ്. അദ്ദേഹത്തിന്റെ സിനിമകൾ ഇവിടെ വിജയിക്കാൻ തുടങ്ങിയതോടെ മമ്മൂട്ടി ഇക്കാര്യത്തിൽ വഴക്കുണ്ടാക്കാൻ തുടങ്ങി. ഞങ്ങൾക്കും റൂം വേണമെന്ന് അദ്ദേഹം പറയാൻ തുടങ്ങി. അതിന് ശേഷമാണ് മലയാളത്തിലെ അഭിനേതാക്കൾക്ക് ചെന്നൈ സ്റ്റുഡിയോകളിൽ റൂം ലഭിക്കാൻ തുടങ്ങിയത്. മലയാളം ഇൻഡസ്ട്രിയിൽ ഒരു വിപ്ലവം കൊണ്ടുവന്നത് അദ്ദേഹമാണ്. മമ്മൂട്ടിയുടെ വരവോടെയാണ് തമിഴ്നാട്ടിലെ മലയാള സിനിമയുടെ ഇമേജ് മാറിയത്. അദ്ദേഹത്തിന് പിന്നാലെ തുടർച്ചയായി നല്ല മലയാളം സിനിമകൾ തമിഴിൽ വരാൻ തുടങ്ങി. 80 കളിലും 90 കളിലും തുടരെ മികച്ച സിനിമകൾ വന്നു. അഴകൻ, ദളപതി, ആനന്ദം, മരുമലർച്ചി, കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ, പേരൻപ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മമ്മൂട്ടിയുടേതായി തമിഴിൽ വന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!