ഏകദേശം നാല് മാസം മുമ്പ് ഓസ്‌ട്രേലിയൻ, ന്യൂസിലൻഡ് അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിബി, ദില്ലി പോലീസ് ഈ ഓപ്പറേഷന്‍ നടത്തിയത് എന്നാണ് എന്‍സിബി പറയുന്നത്.
ദില്ലി: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും (എൻസിബി) ദില്ലി പൊലീസിന്‍റെയും സംയുക്ത സംഘം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കടത്തുകയായിരുന്ന 50 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയാണ് ഇതെന്നും മിക്സഡ് ഫുഡ് പൗഡറിനൊപ്പം മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്‍റെ സൂത്രധാരൻ പ്രമുഖ തമിഴ് ചലച്ചിത്ര നിർമ്മാതാവാണെന്നുമാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച് എൻസിബി നല്‍കുന്ന വിശദീകരണം.
എൻസിബിയിലെയും പ്രത്യേക സെല്ലും ദില്ലി പൊലീസിനെ സ്പെഷ്യല്‍ ഉദ്യോഗസ്ഥരും ചേർന്ന് ഫെബ്രുവരി 15 നാണ് പശ്ചിമ ദില്ലിയിലെ ബസായ് ദാരാപൂർ പ്രദേശത്തെ ഒരു ഗോഡൗണിൽ റെയ്ഡ് നടത്തി 50 കിലോഗ്രാം സ്യൂഡോഫെഡ്രിൻ പിടികൂടിയത്. പിടിയിലായ മൂന്ന് പേരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് എന്‍സിബി ഡിഡിജി അറിയിച്ചത്.
undefined
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതുപോലെ 45 തവണ സ്യൂഡോഫെഡ്രിൻ കയറ്റുമതി ചെയ്തുവെന്നാണ് അറസ്റ്റിലായ മൂന്ന് പേർ മയക്കുമരുന്ന് വിരുദ്ധ ഏജൻസിയോട് പറഞ്ഞത് എന്നാണ് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഗ്യാനേശ്വർ സിംഗ് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. എകദേശം 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ ആണ് ഇതുവരെ കയറ്റി അയച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2,000 കോടി രൂപയിലധികം മൂല്യമുണ്ട് ഇതിനെന്നാണ് എന്‍സിബി പറയുന്നത്.
ഏകദേശം നാല് മാസം മുമ്പ് ഓസ്‌ട്രേലിയൻ, ന്യൂസിലൻഡ് അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിബി, ദില്ലി പോലീസ് ഈ ഓപ്പറേഷന്‍ നടത്തിയത് എന്നാണ് എന്‍സിബി പറയുന്നത്.
തേങ്ങ പൗഡറിനുള്ളിൽ ഒളിപ്പിച്ചിരുന്ന രീതിയിലായിരുന്നു സ്യൂഡോഫെഡ്രിൻ കണ്ടെത്തിയത്. കൂടാതെ ഈ റാക്കറ്റിന്‍റെ ഉറവിടം ദില്ലിയാണെന്ന് കാണിച്ച് യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്‍റ് അഡ്മിനിസ്‌ട്രേഷൻ (ഡിഇഎ) വിവരം നല്‍കിയിരുന്നുവെന്നും എന്‍സിബി പറയുന്നു. ഈ മയക്കുമരുന്ന് കടത്ത് സംഘത്തിന്‍റെ സൂത്രധാരൻ ഒളിവിൽ കഴിയുന്ന ഒരു തമിഴ് ചലച്ചിത്ര നിർമ്മാതാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്‍സിബി വ്യക്തമാക്കി. സ്യൂഡോഫെഡ്രിനിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായി എന്‍സിബി വ്യക്തമാക്കി.
അതേ സമയം എന്‍സിബി പറഞ്ഞ മുഖ്യസൂത്രധാകന്‍ തമിഴ്നാട് ഭരണകക്ഷിയുടെ എൻആർഐ വിഭാഗത്തിന്‍രെ ഭാരവാഹികളിലൊരാളും ചലച്ചിത്ര നിർമ്മാതാവുമായ എആർ ജാഫർ സാദിഖ് ആണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.
ഡിഎംകെ സാദിഖിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിഎംകെ അറിയിച്ചു. പാർട്ടിയുടെ അച്ചടക്കം ലംഘിച്ച് പാർട്ടിക്ക് അപകീർത്തി വരുത്തിയതിന് എൻആർഐ വിഭാഗമായ ചെന്നൈ വെസ്റ്റ് ജില്ലാ ഘടകത്തിന്‍റെ ഡെപ്യൂട്ടി ഓർഗനൈസര്‍ പദവിയില്‍ നിന്നും നീക്കിയതായി പാർട്ടി ജനറൽ സെക്രട്ടറി ദുരൈമുരുഗൻ പ്രസ്താവനയിൽ പറഞ്ഞു.
മയക്കുമരുന്ന് റാക്കറ്റിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നതിനെക്കുറിച്ച് ഈ അറിയിപ്പില്‍ പരാമർശമില്ല. സാദിഖ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മരുമകളും കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ ഭാര്യയുമായി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ച വ്യക്തിയാണ് എന്നത് തമിഴകത്ത് വലിയ വിവാദമാണ് ഉണ്ടാക്കുന്നത്.
24 കാരറ്റ് സ്വര്‍ണ്ണ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് ബോളിവുഡ് നടി ഉർവശി റൗട്ടേല
'അക്കാലത്തെ എന്‍റെ സ്വഭാവം ശരിയല്ലായിരുന്നു': 'റോജ'യ്ക്ക് ശേഷം മണിരത്നവുമായി സംഭവിച്ചതില്‍ മധുബാല.!