ഈ കേസില്‍ വരലക്ഷ്മി ശരത് കുമാറിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ നോട്ടീസ് അയച്ചുവെന്നാണ് വാര്‍ത്തവന്നത്.
ചെന്നൈ: തന്‍റെ മുൻ മാനേജർ ആദി ലിംഗം ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യാന്‍ വിളിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് തമിഴ് നടി വരലക്ഷ്മി ശരത്കുമാർ. എക്സ് പോസ്റ്റിലൂടെയാണ് നടി തന്‍റെ പ്രതികരണം നടത്തിയത്.
ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ അനധികൃത മയക്കുമരുന്ന് കടത്തും ആയുധ വ്യാപാരവും നടത്താനുള്ള ഗൂഢാലോചന കേസിൽ ആദി ലിംഗം അറസ്റ്റിലായതായി കഴിഞ്ഞയാഴ്ച പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ എൻഐഎ രജിസ്റ്റർ ചെയ്ത അനധികൃത മയക്കുമരുന്ന്, ആയുധ വ്യാപാര കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 14 പേരിൽ ഇയാളും ഉൾപ്പെടുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്.
undefined
ഈ കേസില്‍ വരലക്ഷ്മി ശരത് കുമാറിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ നോട്ടീസ് അയച്ചുവെന്നാണ് വാര്‍ത്തവന്നത്.
എന്നാല്‍ തനിക്ക് എൻഐഎ സമൻസ് അയച്ചതായി പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റും വെറും കിംവദന്തികളുമാണെന്നാണ് എന്നാണ് നടി വരലക്ഷ്മി ചൊവ്വാഴ്ച നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.
“ആദിലിംഗം 3 വർഷം മുമ്പ് ഒരു ഫ്രീലാൻസ് മാനേജരായി എന്‍റെ കൂടെ ഒരു ചെറിയ കാലയളവ് മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. ഈ കാലയളവിൽ ഞാൻ മറ്റ് പല ഫ്രീലാൻസ് മാനേജർമാരുമായും ഒരേസമയം പ്രവര്‍ത്തിച്ചിരുന്നു. ഇയാള്‍ ജോലി വിട്ടതിന് പിന്നാലെ ഞങ്ങൾ ഇതുവരെ പരസ്പരം ഒരു ആശയവിനിമയവും നടത്തിയിട്ടില്ല" -വരലക്ഷ്മി വിശദീകരണ കുറിപ്പില്‍ പറയുന്നു.
ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ വരലക്ഷ്മി ഭാവിയില്‍ സര്‍ക്കാര്‍ സംവിധാനത്തിന് എന്ത് സഹായം ചെയ്യാനും താന്‍ തയ്യാറാണെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. താരങ്ങളെ വാര്‍ത്തകളിലേക്ക് ഒരു വസ്തുതയും ഇല്ലാതെ വലിച്ചിടുന്നത് ഇക്കാലത്തെ പതിവാണ്. അത് ബാധിക്കുന്ന വ്യക്തിയുടെ വിശദീകരണം പോലും ഇവര്‍ തേടാറില്ലെന്നും വിശദീകരണ കുറിപ്പില്‍ വരലക്ഷ്മി പറയുന്നു.
ഓണം സ്‌ക്രീനിലും പുറത്തും ആഘോഷമാക്കി സാന്ത്വനത്തിലെ അപ്പു
ഓണത്തിന് അടിപൊളി വിഭവം പരിചയപ്പെടുത്തി ശില്പബാല, നാവിൽ വെള്ളമൂറി ആരാധകർ