തമന്ന ഭാട്ടിയയും വിജയ് വർമ്മയും ഹോളി ആഘോഷത്തിനായി ഒരേ പാർട്ടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായി. ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾക്കിടെയാണ് ഇരുവരും ഒരേ വേദിയിലെത്തിയത്.
മുംബൈ: 2025 ഹോളി ആഘോഷത്തിനായി തമന്ന ഭാട്ടിയയും വിജയ് വർമ്മയും ഒരു പാര്‍ട്ടിക്ക് എത്തിയതാണ് ഇപ്പോള്‍ ബോളിവുഡിലെ പാപ്പരാസികളുടെ പ്രധാനവാര്‍ത്ത. തമന്നയും വിജയും തമ്മിലുള്ള വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്ന സമയത്താണ് ഇരുവരും ഒരേ സ്ഥലത്ത് ഹോളി ആഘോഷിച്ചത്.
കഴിഞ്ഞയാഴ്ച, തമന്നയും വിജയും 2 വർഷത്തിലേറെ നീണ്ട പ്രണയത്തിന് ശേഷം വേർപിരിഞ്ഞതായി നിരവധി റിപ്പോർട്ടുകൾ വന്നത്. വേർപിരിയൽ കിംവദന്തികൾക്കിടയിലാണ് കഴിഞ്ഞ ദിവസം നടി രവീണയുടെ ഠണ്ടന്‍റെ മകൾ റാഷ തദാനി സംഘടിപ്പിച്ച ഹോളി പാര്‍ട്ടിയില്‍ ഇരുവരും എത്തിയത്. എന്നാല്‍ രസകരമായ കാര്യം ഇരുവരും ഒന്നിച്ചല്ല എത്തിയത് എന്നതാണ്.
ഹോളി ആഘോഷങ്ങൾക്കായി തമന്ന ഭാട്ടിയ റാഷയുടെ വീട്ടിൽ എത്തുന്നത് പാപ്പരാസികളുടെ വീഡിയോകളിൽ കാണാം. വെളുത്ത ക്രോപ്പ് ടോപ്പ്, അതിന് ലാര്‍ജ് വെള്ള ഷര്‍ട്ട് ഷർട്ടും ഒലിവ് പച്ച പാന്‍റ് എന്നിവയാണ് തമന്ന ധരിച്ചിരുന്നു. സൺഗ്ലാസും ധരിച്ചിരുന്നു. ചില കൂട്ടുകാരികളും തമന്നയ്ക്കൊപ്പം ഉണ്ടായിരുന്നു.
പിങ്ക് നിറത്തിലുള്ള ടീ-ഷർട്ടും ബാഗി ഡെനിം ജീൻസും ധരിച്ചാണ് വിജയ് വര്‍മ്മ എത്തിയത്. അകത്തേക്ക് പോകുന്നതിനു മുമ്പ് പാപ്പരാസികൾക്ക് ഹോളി ആശംസകൾ നേരാനും വിജയ് വര്‍മ്മ മറന്നില്ല.
വിജയ് വര്‍മ്മ തമന്ന എന്നിവര്‍ വെവ്വേറെയാണ് എത്തിയത് എന്നതിനാല്‍, ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത ഒന്നുകൂടി ഉറപ്പിക്കുകയാണ് ബോളിവുഡ് ഗോസിപ്പ് പേജുകള്‍. കഴിഞ്ഞയാഴ്ച പിങ്ക്വില്ല വേർപിരിഞ്ഞതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇരുവരും വാർത്തകളിൽ ഇടം നേടിയത്.
വേർപിരിഞ്ഞെങ്കിലും, പരസ്പരം ബഹുമാനവും ആരാധനയും നിലനിർത്തിയിട്ടുണ്ടെന്നും നല്ല സുഹൃത്തുക്കളായി തുടരാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും പിങ്ക്വില്ല റിപ്പോര്‍ട്ട് അവകാശപ്പെട്ടു. എന്നിരുന്നാലും, അവരുടെ ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് ഇരുവരിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഈ രണ്ട് വര്‍ഷത്തില്‍ ഇതുവരെ വന്നിട്ടില്ല എന്നതും രസകരമാണ്.
വിവാഹത്തിലേക്ക് ഇല്ല; പ്രണയ ജീവിതം അവസാനിപ്പിച്ച് തമന്നയും വിജയ് വര്‍മ്മയും
ഒഡെല 2 ടീസർ പുറത്ത്; സന്യാസി വേഷത്തിൽ തമന്ന