'മാധുരി ദീക്ഷിത് സെക്കന്‍റ് ക്ലാസ് നായിക, 100 കോടി': രാജസ്ഥാനില്‍ ബിജെപി കോണ്‍ഗ്രസ് രാഷ്ട്രീയ പോര് !

ജയ്പൂരിൽ നടന്ന IIFA അവാർഡ് ദാന ചടങ്ങിന് 100 കോടി രൂപ ചെലവഴിച്ചതിനെതിരെ രാജസ്ഥാനിൽ രാഷ്ട്രീയ വിവാദം.


ജയ്പൂർ:  കഴിഞ്ഞ വാരാന്ത്യത്തിൽ ജയ്പൂരിൽ നടന്ന ഇന്‍റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ 100 കോടിയിലധികം രൂപ ചെലവഴിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് രാജസ്ഥാനിൽ വൻ രാഷ്ട്രീയ  വിവാദമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. 

ഭജൻലാൽ ശർമ്മ സർക്കാരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷമായ കോൺഗ്രസ്, ചലച്ചിത്ര അവാർഡ് ദാന ചടങ്ങിന് 100 കോടി രൂപയുണ്ടെന്നും എന്നാല്‍ മറ്റ് പലതിനും പണമില്ലെന്നും സര്‍ക്കാര്‍ പറയുന്നു എന്ന ആരോപണം ഉയര്‍ത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ ഒഴികെ മുന്‍നിര ബോളിവുഡ് നടി നടന്മാര്‍ ആരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലിയും  ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. 

Latest Videos

സനാതനം എന്ന് എന്നും പറയുന്ന ബിജെപി സർക്കാർ ഖാട്ടു ശ്യാം ജി ക്ഷേത്രം ന് 100 കോടി രൂപയും ഗോവിന്ദ് ദേവ് ജി ക്ഷേത്രത്തിന് 120 കോടി രൂപയും നൽകാൻ കഴിയില്ലെന്ന് പറഞ്ഞു എന്നാൽ ഐഐഎഫ്എ ചടങ്ങിനായി 100 കോടി രൂപ വേഗത്തിൽ അനുവദിച്ചുവെന്നും നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

ഏഴു ലക്ഷം രൂപയുടെ പാസുകളാണ് സൗജന്യമായി നൽകിയത്. അത് നികുതിദായകരുടെ പണമായിരുന്നു.  മുഖ്യമന്ത്രി എല്ലാവര്‍ക്കും ഒപ്പം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ഐഐഎഫ്എയിൽ നിന്ന് രാജസ്ഥാന് എന്ത് നേട്ടമാണ് ഉണ്ടായത്? താരങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോയില്ല. 

ബോളിവുഡിലെ ഏത് വലിയ താരമാണ് വന്നത്? ഷാരൂഖ് ഖാൻ ഒഴികെ എല്ലാവരും സെക്കന്‍റ് ക്ലാസ് നടി നടന്മാരായിരുന്നു. ഇതേസമയം സഭയില്‍ നടി മാധുരി ദീക്ഷിത്തിന്റെ പേര് ആരോ പരാമര്‍ശിച്ചപ്പോള്‍ "അവൾ ഇപ്പോൾ സെക്കന്‍റ് ക്ലാസാണ്. അവരുടെ സമയം കഴിഞ്ഞു. ഒരു വലിയ സിനിമാതാരവും വന്നില്ല. അമിതാഭ് ബച്ചൻ പോലും വന്നില്ല" പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാല്‍ മാധുരി ദീക്ഷിത്തിനെ സെക്കന്‍റ് ക്ലാസ് ഹീറോയിന്‍ എന്ന് വിളിച്ചത് വിവാദമാക്കുകയാണ് ഭരണപക്ഷം. സ്ത്രീകളെ അപമാനിക്കുകയാണ് പ്രതിപക്ഷം ചെയ്തത് എന്ന് ബിജെപി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. എന്തായാലും ഐഐഎഫ്എ  അവാര്‍ഡ് നൈറ്റ് രാജസ്ഥാനില്‍ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. 

'ചെകുത്താൻ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം'; വെളിപ്പെടുത്തി എമ്പുരാൻ പോസ്റ്റർ, ആവേശത്തിരയിൽ ആരാധകർ

ആമിർ ഖാൻ @ 60: ഇന്ത്യന്‍ സിനിമയിലെ പെർഫെക്ഷനിസ്റ്റിന്‍റെ ജീവിതവും സിനിമയും

click me!