ഭർത്താവിന്‍റെ വെളിപ്പെടുത്തൽ, മകന്‍റെ സംരക്ഷണാവകാശം നഷ്ടപ്പെട്ട് ഭാര്യ; കാരണം 10 വർഷം മുമ്പത്തെ കഞ്ചാവ് ഉപയോഗം

2015 മുതൽ ഭാര്യ കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നാണ് ഭര്‍ത്താവിന്‍റെ വെളിപ്പെടുത്തൽ. 


കുവൈത്ത് സിറ്റി: പത്ത് വർഷം മുമ്പ് കഞ്ചാവ് ഉപയോഗിച്ചതിന്‍റെ പേരിൽ മകന്‍റെ സംരക്ഷണാവകാശം അമ്മയിൽ നിന്ന് മാറ്റാൻ കോടതി ഉത്തരവിട്ടു. കുട്ടിയുടെ പിതാവ് നൽകിയ അപ്പീലിലാണ് കോടതി നടപടി. 

തന്‍റെ മുൻ ഭാര്യ 2015 മുതൽ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. വിവാഹസമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവുകൾ തന്‍റെ പക്കലുണ്ടായിരുന്നുവെന്നും എന്നാൽ അക്കാലത്ത് അത് തുറന്ന് പറഞ്ഞില്ലെന്നും വീഡിയോകൾ ആ കാലയളവിൽ മറച്ചുവെച്ചെന്നും അദ്ദേഹം സമ്മതിച്ചു. സംഭവം മുൻകാല മയക്കുമരുന്ന് ഉപയോഗമാണെങ്കിലും അത് അമ്മയുടെ അസാധാരണമായ പെരുമാറ്റം പ്രകടമാക്കുകയും വിശ്വാസ്യതയെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നു എന്ന് വാദിച്ചുകൊണ്ട് അപ്പീൽ നൽകിയ ആളുടെ അഭിഭാഷകൻ മുസ്തഫ മുല്ല യൂസഫ് വാദം ഉന്നയിക്കുകയായിരുന്നു.  

Latest Videos

Read Also - വനിതാ ഗായികയായി ആൾമാറാട്ടം, സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ചു; സ്വദേശി പൗരന് കഠിന തടവും പിഴയും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!