തപ്സി അടുത്തിടെ തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയും താൻ അതില്‍ സന്തോഷവതിയാണെന്ന് പറഞ്ഞിരുന്നു.
ദില്ലി: ബോളിവുഡ് സെലിബ്രിറ്റികളുടെ വിവാഹ ആഘോഷങ്ങള്‍ എന്നും വാര്‍ത്തയാകാറുണ്ട്. ഈ ലിസ്റ്റില്‍ ഏറ്റവും പുതിയ വ്യക്തി തപ്സി പന്നുവാണ്. ദീർഘകാല കാമുകനും ബാഡ്മിന്റണ്‍ പ്ലെയറുമായ മത്യാസ് ബോയുമായി ഡങ്കി നടി വിവാഹിതരാകാൻ ഒരുങ്ങുകയാണ്. സിഖ്-ക്രിസ്ത്യൻ ആചാരപ്രകരമായിരിക്കും രാജസ്ഥാനിലെ ഉദയ്പൂരില്‍ വിവാഹം നടക്കുക എന്നാണ് വിവരം.
വിവാഹത്തിന് പൂര്‍ണ്ണമായും കുടുംബക്കാര് മാത്രമായിരിക്കും പങ്കെടുക്കുക എന്നും. വലിയ ബോളിവുഡ് താരങ്ങളെ പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. നടിക്കും കുടുംബത്തിനും ബോളിവുഡ് ഷോയായി വിവാഹം മാറ്റുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് വിവരം. തപ്സിയും മത്യാസും 10 വർഷത്തിലേറെയായി പ്രണയത്തിലാണ്. ഈ പ്രേമത്തെക്കുറിച്ച് കാര്യമായി ഒന്നും തപ്സിയും മത്യാസും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അവരുടെ ബന്ധം രഹസ്യമായിരുന്നില്ല.
undefined
മാര്‍ച്ച് അവസാനമായിരിക്കും വിവാഹം എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോളിവുഡില്‍ ഇപ്പോള്‍ വിവാഹകാലമാണ് പുൽകിത് സാമ്രാട്ടും കൃതി ഖർബന്ദയും മാർച്ച് 13 ന് വിവാഹത്തിന് തയ്യാറെടുക്കുകയാണ്. അതേസമയം രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്നാനിയും ഗോവയിൽ വച്ച് വിവാഹം നടത്തിയിരുന്നു.
തപ്സി അടുത്തിടെ തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയും താൻ അതില്‍ സന്തോഷവതിയാണെന്ന് പറഞ്ഞിരുന്നു. രാജ് ഷമണിയോട് സംസാരിച്ച തപ്സി ബോളിവുഡിലെ ആദ്യ സിനിമ 2013 ലെ ചാഷ്മേ ബദ്ദൂർ ചെയ്യുന്ന വർഷത്തിലാണ് താൻ മത്യാസിനെ കണ്ടുമുട്ടിയതെന്ന് വെളിപ്പെടുത്തി.
“അന്നുമുതൽ ഞാൻ ഒരേ വ്യക്തിയോടൊപ്പമാണ്. അവനെ ഉപേക്ഷിക്കുന്നതിനോ മറ്റാരുടെയോ കൂടെ ആയിരിക്കുന്നതിനോ എനിക്ക് ചിന്തകളൊന്നുമില്ല, കാരണം ഈ ബന്ധത്തിൽ ഞാൻ വളരെ സന്തുഷ്ടയാണ്,” തപ്സി പറഞ്ഞു.
അതേസമയ വോ ലഡ്കി ഹേ കഹാൻ എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്സി അഭിനയിക്കുന്നത്. അർഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതീക് ബബ്ബർ, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹസീൻ ദിൽറൂബയുടെ രണ്ടാം ഭാഗവും പണിപ്പുരയിലാണ്.
മമ്മൂട്ടി കേരളത്തില്‍; പക്ഷെ കര്‍ണാടകത്തിലും, തെലുങ്ക് സംസ്ഥാനത്തും പക്ഷെ താരങ്ങള്‍ മാറി.!