'വാ വിട്ട് കരയുന്ന സൗഭാഗ്യ, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന അർജുൻ'; ശ്രദ്ധനേടി പോസ്റ്റ്

By Web TeamFirst Published Dec 19, 2023, 8:34 AM IST
Highlights

ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് അർജുനും സൗഭാ​ഗ്യയും വിവാഹിതരായത്.

ക്കപ്പഴം പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായി എത്തി ഏറെ കൈയ്യടി വാങ്ങിയ നടൻ ആണ് അർജുൻ സോമശേഖരൻ. താരത്തിനെ ചുറ്റിപ്പറ്റിയുള്ള ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. അർജുന്റെ വണ്ടി ഒരു വാഹനത്തിൽ ഇടിച്ചുവെന്നും നടൻ പൊലീസ് കസ്റ്റഡിയിൽ ആണെന്നും ആയിരുന്നു വാർത്ത. ഇത് ശിവനെ ഇഷ്ടപ്പെടുന്നവർക്ക് നിരാശ നൽകിയിരുന്നു. എന്നാൽ അർജുനുമായി ബന്ധപ്പെട്ട വാർത്തയിൽ യാതൊരു വാസ്തവും ഇല്ലെന്നാണ് ഭാര്യ സൗഭാഗ്യയുടെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്.

"വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും.
തുടർന്ന് കൊച്ചുബേബിയെ അറസ്റ്റ് ചെയ്തു. മന്ത്രിമാർ വിളിച്ചു പറഞ്ഞിട്ടും വിട്ടില്ല", എന്ന ക്യാപ്ഷ്യനോടെയാണ് സൗഭാഗ്യ പോസ്റ്റ് പങ്കിട്ടത്. നിരവധിയാളുകളാണ് അർജുനയെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് എത്തുന്നത്. വാഹനം ഇടിച്ച കേസുമായി ബന്ധപ്പെട്ട് അർജുൻ പൊലീസ് കസ്റ്റഡിയിൽ ആണെന്നാണ് വാർത്തകൾ പ്രചരിച്ചത്. വാർത്തയിൽ യാതൊരുവിധ സത്യമില്ലെന്ന് കാട്ടി ചക്കപ്പഴം താരങ്ങളും പോസ്റ്റുകൾ പങ്കിട്ടതോടെയാണ് വ്യാജ വാർത്തയ്ക്ക് എതിരെ ആരാധകരും രംഗത്ത് വന്നത്.

Latest Videos

രണ്ട് ദിവസം മുൻപ് രാത്രി അർജുന്റെ വാഹനവും ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുവെന്നും ഓട്ടോറിക്ഷക്കാരന്റെ ഭാ​ഗത്താണ് തെറ്റെന്ന് ആരോപിച്ച് അർജുൻ ഓട്ടോറിക്ഷക്കാരനെ മർദ്ദിച്ചുവെന്നുമാണ് ആരോപണം. അപകടം നടന്ന സമയത്ത് തടിച്ച് കൂടിയവർ അർജുൻ ഓട്ടോറിക്ഷക്കാരനുമായി തർക്കിക്കുന്ന ഒരു വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതോടെ സംഭവം കാട്ടുതീ പോലെ സോഷ്യൽ മീഡിയയിൽ പടരുകയും ചർച്ചയാവുകയും ചെയ്തു.

സൂപ്പർ സ്റ്റാറിനെ കൊണ്ട് ആർക്ക് ​ഗുണം, താരാരാധന മൂത്ത് ഭ്രാന്ത് ആയതോ: പാർവതി തിരുവോത്ത്

മുമ്പ് താര കല്യാണിന്റെ മരുമകൻ, നർത്തകൻ എന്നീ ലേബലുകളിലാണ് അർജുൻ സോമശേഖരൻ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് അർജുനും സൗഭാ​ഗ്യയും വിവാഹിതരായത്. ഇരുവർക്കും സുദർശന എന്നൊരു മകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!