Sowbhagya Venkitesh : 'നെഞ്ചിൽ ചാഞ്ഞ്'; മകളുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ

By Bidhun Narayanan  |  First Published Dec 19, 2021, 11:08 PM IST

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന് കുഞ്ഞ് ജനിച്ചത്.   


താനും ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്(Sowbhagya Venkitesh) പെണ്‍കുഞ്ഞ് ജനിച്ചത്.   സീരിയൽ നടൻ അര്‍ജുൻ സോമശേഖരനാണ് (Arjun Somashekar) സൗഭാഗ്യയുടെ ഭർത്താവ്.  സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 

ഇരുവരുടെയും വിശേഷങ്ങൾക്കൊപ്പം സുദർശനയുടെ വിശേഷങ്ങളും ആരാധകർ വലിയ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ആദ്യമായി സുദർശനയുടെ മുഖം കാണിക്കുകയാണ്  സൗഭാഗ്യ. അമ്മയുടെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന കുട്ടിയുടെ ചിത്രങ്ങളാണ്  ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മുത്തശ്ശി സുബ്ബലക്ഷ്മി സുദർശനെ മടിയിലിരുത്തിയിരിക്കുന്ന വീഡിയോ താര കല്യാണും പങ്കുവച്ചിട്ടുണ്ട്. സമീപത്തായി താരയും അർജുന്റെ അമ്മയെയും കാണാം.

Latest Videos

undefined

നേരത്തെ പ്രസവ സമയത്തെ ചിന്തകളും ആശങ്കകളുമെല്ലാം  സൗഭാഗ്യ പങ്കുവച്ചിരുന്നു. തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ലെന്ന് പറഞ്ഞാണ് സൗഭാഗ്യ തുടങ്ങുന്നത്. തന്റെ പ്രസവം സിസേറിയനായിരുന്നു.  പെട്ടെന്നായിരുന്നു തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഭയന്നു വിറയ്ക്കുകയായിരുന്നു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും മാലാഖയെ പോലുള്ള എന്റെ ഡോക്ടർ അനിതയുമാണ് അത് സുഖകരമായ ഒരു അനുഭവമാക്കി മാറ്റി തന്നത്. സിസേറിയൻ ഞാൻ കരുതിയത് പോലെ അത്ര പേടിക്കേണ്ട ഒന്നല്ല. എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയി എന്നുമായിരുന്നു സൗഭാഗ്യ പറഞ്ഞത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Thara Kalyan (@tharakalyan)

click me!