വളരെ ദേഷ്യത്തിലും, മോശം ഭാഷയിലുമാണ് താന്‍ ആ പോസ്റ്റുകള്‍ ഇട്ടത്. ഒരു എൻജിഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ അത്തരം പോസ്റ്റുകള്‍ എനിക്ക് യോജിച്ചതല്ല. അതിനാല്‍ ആ പോസ്റ്റുകള്‍ ഞാന്‍ പിന്‍വലിച്ചുവെന്നാണ് സോമി അലി പറഞ്ഞത്.
മുംബൈ: സൽമാൻ ഖാന്‍റെ മുൻ കാമുകി സോമി അലി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചായരുന്നത്. മുന്‍നടിയും ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകയുമായ സോമി അലി നേരത്തെയും സല്‍മാനുമായി ബന്ധത്തിലായിരുന്ന കാലത്ത് മര്‍ദ്ദനം അടക്കം അനുഭവിച്ചെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.
സൽമാൻ ഖാൻ കാരണം തനിക്ക് നേരിടേണ്ടി വന്ന ഗാർഹിക പീഡനത്തെക്കുറിച്ച് സോമി അലി നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു. ഇത് വാര്‍ത്തയായതോടെയാണ് എന്തുകൊണ്ട് താന്‍ പോസ്റ്റ് പിന്‍വലിച്ചുവെന്ന് വിശദീകരിച്ച് സോമി അലി രംഗത്ത് എത്തിയത്. സല്‍മാനൊപ്പം ചെലവഴിച്ച എട്ട് വർഷം എന്റെ ജീവിതത്തിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട ഏറ്റവും മോശം വർഷങ്ങളായിരുന്നു എന്ന് പുതിയ കുറിപ്പിലും സോമി അലി വ്യക്തമാക്കുന്നു.
undefined
വളരെ ദേഷ്യത്തിലും, മോശം ഭാഷയിലുമാണ് താന്‍ ആ പോസ്റ്റുകള്‍ ഇട്ടത്. ഒരു എൻജിഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ അത്തരം പോസ്റ്റുകള്‍ എനിക്ക് യോജിച്ചതല്ല. അതിനാല്‍ ആ പോസ്റ്റുകള്‍ ഞാന്‍ പിന്‍വലിച്ചുവെന്നാണ് സോമി അലി പറഞ്ഞത്.
സല്‍മാന്‍ ഖാനും സോമിക്കും ഇടയില്‍ എന്താണ് നടന്നത് എന്നതിന് മുന്‍കാല നടി വിശദമായി തന്നെ പോസ്റ്റില്‍ മറുപടി നല്‍കുന്നുണ്ട്. "സല്‍മാനൊപ്പം ചെലവഴിച്ച എട്ട് വർഷങ്ങൾ എന്റെ ജീവിതത്തിന്‍റെ നിലനില്‍പ്പില്‍ തന്നെ ഏറ്റവും മോശം വർഷങ്ങളായിരുന്നു. പല പ്രശ്നങ്ങള്‍ക്കിടയിലും സല്‍മാന്‍ മണ്ടി, വൃത്തികെട്ടവള്‍ എന്നൊക്കെ വിളിച്ച് നിരന്തരം അധിക്ഷേപിക്കുമായിരുന്നു. എന്നെ വിലയില്ലാത്തവളായി ചിത്രീകരിക്കാത്തതും, കൊച്ചാക്കുന്നതുമല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല"
"വർഷങ്ങളോളം സല്‍മാന്‍ പൊതുസ്ഥലത്ത് ഞാന്‍ കാമുകിയാണെന്ന് പറഞ്ഞില്ല. ഒടുവിൽ എന്നെ കാമുകിയായി അംഗീകരിച്ച ശേഷം സല്‍മാന്‍ അയാളുടെ സുഹൃത്തുക്കൾക്ക് മുന്നിൽ എന്നും എന്നെ ശകാരിക്കുകയും, അപമാനിക്കുകയും ചെയ്തു. ഞാന്‍ തിരഞ്ഞെടുത്ത ബന്ധമാണ് ഇത് എന്ന് പറയാന്‍ എനിക്ക് മടിയൊന്നും ഇല്ല. എന്നെ സ്നേഹിക്കുകയും കെയര്‍ ചെയ്യുകയും ചെയ്യുന്ന ഒരാളെ തേടിയുള്ള അന്വേഷണത്തില്‍ സംഭവിക്കുന്നതാണ് ഇത്"
ഈ ബന്ധത്തിന്‍റെ പേരില്‍ എന്നെ ഉപയോഗിക്കുകയാണ് എന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചില്ലെന്ന് സോമി അലി പറയുന്നു. താന്‍ ഏറ്റവും മോശമായി ലൈംഗിക ശാരീരിക മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള ബന്ധം എന്നാണ് സോമി അലി പറഞ്ഞത്.
ഈ കാര്യങ്ങള്‍ തുറന്നു പറയാന്‍ എന്താണ് വൈകിയത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. ശരിക്കും ഇതൊന്നും ഒരു ബ്രേക്കിംഗ് ന്യൂസ് അല്ല എന്നതാണ് സത്യം. 1999 കാലത്തെ സിനിമ മാഗസിനുകളില്‍ പലപ്പോഴും വന്ന കാര്യമാണ് ഇതെന്നും സോമി അലി പറയുന്നു.
ബോളിവുഡ് ബഹിഷ്‌കരണ പ്രവണത അവസാനിപ്പിക്കാൻ യോഗിയുടെ സഹായം തേടി സുനിൽ ഷെട്ടി
'ഇത് പറഞ്ഞതിന് ഞാന്‍ കൊല്ലപ്പെട്ടേക്കാം': താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍