നാലാം ക്ലാസിലായിരുന്നപ്പോള്‍ അച്ഛന്‍റെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചു: വെളിപ്പെടുത്തി ഗ്ലാമി ഗംഗ

By Web Team  |  First Published Dec 17, 2023, 8:52 AM IST

ചെറുപ്രായത്തിൽ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗ്ലാമി ഗംഗ.


കൊച്ചി: മലയാളം സോഷ്യല്‍ മീഡിയ രംഗത്തെ ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറാണ് ഗ്ലാമി ഗംഗ.  ബ്യൂട്ടി ടിപ്പ്‌സ് വീഡിയോകളിലൂടെ മലയാളിക്ക് സുപരിചിതയാണ് ഗംഗയും, ഗംഗയുടെ യൂട്യൂബ് ചാനലും. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് ഗംഗ. 

ചെറുപ്രായത്തിൽ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗ്ലാമി ഗംഗ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ബ്യൂട്ടി ഇന്‍ഫ്ലുവെന്‍സറുടെ തുറന്നു പറച്ചില്‍. അച്ഛനില്‍ നിന്ന് താനും അമ്മയും അനിയത്തിയും അനുഭവിച്ച മാനസികമായ പീഡനങ്ങളെ കുറിച്ചും ഗംഗ വെളിപ്പെടുത്തുന്നുണ്ട്. 

Latest Videos

undefined

" എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. . അച്ഛന്‍റെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു. നല്ല വേദന ഉണ്ടായിരുന്നു. ആ വേദനകാരണം ആരോടെങ്കിലും പറയണം എന്ന് തോന്നി. പക്ഷെ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല. അമ്മയോടാണ് പറയേണ്ടിയിരുന്നത് അമ്മയ്ക്കാണെങ്കില്‍ എപ്പോഴും സങ്കടമായിരുന്നു

അമ്മയോടും പറയാനും പേടിയായിരുന്നു. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞാൽ കുടുംബ പ്രശ്നമാകുമോ എന്നതാണ് നാലാം ക്ലാസിൽ ആണെങ്കിലും അന്ന് ഞാന്‍ ചിന്തിച്ചത്. കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഒട്ടും പറ്റാതെ വന്ന സമയത്താണ് അമ്മയോട് പറയുന്നത്. അമ്മയ്ക്ക് അത് ഞെട്ടലായിരുന്നു. എന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്ന് അമ്മ വിഷമിച്ചു. എന്റെ ഒരു സുഹൃത്തിനോട് മാത്രമാണ് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതൊരു അഞ്ചാറ് മാസം മുന്നേ മാത്രമാണ്" ഗംഗ വെളിപ്പെടുത്തുന്നു.

ഭൂതകാലം ഏല്‍പ്പിച്ച ട്രോമയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. രാത്രി ലൈറ്റിട്ടാണ് ഞാൻ ഉറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ പറ്റില്ല. ഇരുട്ടൊക്കെ ഭയങ്കര പേടിയാണ്. കാരണം എന്റെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളും നടന്നിട്ടുള്ളത് ഇരുട്ടിലാണ്. 

ഒരാൾ അടുത്ത് വന്നിരുന്നാൽ എനിക്ക് പേടിയാകും. ഒരാൾ ഒരു കൊച്ചിനെയും എടുത്ത് നിൽക്കുന്നത് കണ്ടാലും അയാൾ അതിനെ ഉപദ്രവിക്കുമോ എന്ന പേടി തോന്നാറുണ്ടെന്നും ഗ്ലാമി ഗംഗ ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'ഒടുവില്‍ ഐശ്വര്യ റായിയുടെ പുത്രിയുടെ നെറ്റി കണ്ടു': ആരാധ്യ അഭിനയത്തിലും ഗംഭീരം -വീഡിയോ വൈറല്‍

'വീട്ടുകാരുടെ പീഡനം':മുഖത്തെ മുറിവുകള്‍ കാണിച്ച് നടിയുടെ സോഷ്യല്‍ മീഡിയ വീഡിയോ


 

click me!