ഏഷ്യാനെറ്റിൽ പുതിയ പരമ്പര; 'സ്നേഹക്കൂട്ടി'നെക്കുറിച്ച് അറിയേണ്ടതെല്ലാം

By Web Team  |  First Published Aug 3, 2024, 8:59 PM IST

ഉദയന്നൂരിലെ പൊന്നുംമഠം തറവാടിലെ മാധവ മേനോന്റെ കഥയിലൂടെയാണ് ഈ പരമ്പര വികസിക്കുന്നത്. 


ഒട്ടേറെ ജനപ്രിയ പരമ്പരകൾ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റിൽ പുതിയൊരു പരമ്പര കൂടി ആരംഭിക്കുന്നു. സ്നേഹക്കൂട്ട് എന്ന് പേരിട്ടിരിക്കുന്ന പരമ്പര വികാരങ്ങളുടെയും ബന്ധങ്ങളുടെയും അപ്രതീക്ഷിത വഴിത്തിരിവുകളുടെയും കഥയാണെന്ന് അണിയറക്കാർ പറയുന്നു. ഓഗസ്റ്റ് 5 മുതൽ ആരംഭിക്കുന്ന സ്നേഹക്കൂട്ട്  തിങ്കൾ മുതൽ ശനി വരെ വൈകിട്ട് 6:30 ന് കാണാനാവും. 

ഉദയന്നൂരിലെ പൊന്നുംമഠം തറവാടിലെ മാധവ മേനോന്റെ കഥയിലൂടെയാണ് ഈ പരമ്പര വികസിക്കുന്നത്.  പൂർണിമയുടെ പിതാവിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മുൻ ജോലി ഉപേക്ഷിച്ച് ആരംഭിച്ച പൂർണിമ ടെക്സ്റ്റൈൽസിൻ്റെ ഉടമയാണ് മാധവ മേനോൻ. മേനോൻ്റെ  ഭാര്യ പൂർണിമ, അദ്ദേഹത്തിന്റെ  ആദ്യ ഭാര്യ ലക്ഷ്മിയുടെ മരണശേഷം അദ്ദേഹത്തിൻ്റെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു. മേനോൻ്റെ ആദ്യ വിവാഹത്തിലെ മകൻ സേതുമാധവനാണ് കഥയുടെ കേന്ദ്രബിന്ദു. പൂർണിമയുമായുള്ള മേനോൻ്റെ വിവാഹത്തെ തുടര്‍ന്ന് അച്ഛനും മകനും തമ്മിലുള്ള ബന്ധം സേതുമാധവന്റെ കുട്ടികാലംമുതലേ അത്ര രസത്തിലല്ല.  

Latest Videos

undefined

കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും സേതുമാധവൻ സമൂഹത്തിലെ പ്രിയങ്കരനായ വ്യക്തിയാണ്. കൂടാതെ ജെ ആന്‍ഡ് എം എന്ന സ്വന്തം ബിസിനസ്സും നടത്തുന്നുണ്ട്. മേനോൻ്റെയും പൂർണിമയുടെയും മൂന്ന് പെൺമക്കളാണ്  അവന്തിക, റിത്വിക, സാത്വിക എന്നിവർ. കഥ വികസിക്കുമ്പോൾ മേനോൻ്റെ കുടുംബത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകളും സംഭവങ്ങളും പുതിയ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് മറ്റൊരു ദൃശ്യവിരുന്ന് സമ്മാനിക്കുമെന്ന് അണിയറക്കാരുടെ ഉറപ്പ്.

ALSO READ : 'സ്ത്രീകൾക്കും പുരുഷന്മാർക്കും കാണാം'; ട്രെയ്‍ലറി‌ൽ പഞ്ച് ലൈനുമായി 'ഖേല്‍ ഖേല്‍ മേം' അണിയറക്കാര്‍, കാരണമുണ്ട്

click me!