ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

By Web TeamFirst Published Sep 13, 2024, 9:06 AM IST
Highlights

ചെന്നൈയിലെ ഹോട്ടലിൽ വെച്ച് രണ്ട് യുവാക്കളെ മർദ്ദിച്ച കേസിൽ ഗായകൻ മനോയുടെ മക്കൾക്കെതിരെ പോലീസ് കേസെടുത്തു. 

ചെന്നൈ: ചൊവ്വാഴ്‌ച ചെന്നൈ ശ്രീദേവി കുപ്പത്തെ ഭക്ഷണശാലയിൽ വെച്ച് പതിനാറുകാരൻ ഉൾപ്പെടെ രണ്ടുപേരെ മര്‍ദ്ദിച്ച കേസില്‍ പ്രശസ്ത ഗായകൻ മനോയുടെ രണ്ടു മക്കളുൾപ്പെടെ നാലുപേർക്കെതിരെ വളസരവാക്കം പോലീസ് കേസെടുത്തു. മനോയുടെ മക്കളായ ഷക്കീര്‍, റാഫി എന്നിവര്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. 

ആലപ്പാക്കം സ്വദേശിയായ കിരുബാകരൻ (20), മധുരവോയൽ സ്വദേശിയായ 16 വയസ്സുകാരന്‍ എന്നിവർ ചൊവ്വാഴ്ച ടര്‍ഫിലെ ക്രിക്കറ്റ് മത്സരത്തിന് ശേഷം വളസരവാക്കത്തിന് അടുത്ത് ശ്രീദേവി കുപ്പത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് സംഭവം എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. 

Latest Videos

ഗായകന്‍റെ രണ്ട് മക്കളായ  ഷാക്കിർ, റാഫി  എന്നിവര്‍  മദ്യപിച്ച അവസ്ഥയിൽ, സുഹൃത്തുക്കളോടൊപ്പം ഇതേ സമയം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. ഇവര്‍ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് ഇരുവരെയും മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ വളസരവാക്കം പോലീസ് കേസെടുത്തു. തുടര്‍ന്ന് മനോവിന്‍റെ വീട്ടിലെത്തി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും  ഷാക്കിർ, റാഫി എന്നിവര്‍ ഒളിവിലാണ് എന്നാണ് വാര്‍ത്ത. ബന്ധുക്കളുടെ ഫോണ്‍ അടക്കം പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 ഷാക്കിർ, റാഫി  എന്നിവര്‍  മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും. ഇവര്‍ മര്‍‍ദ്ദിച്ചവരുടെ ദേഹത്ത് കയറിയിരുന്ന് മുഖത്ത് അടിച്ചെന്നും, മുഖത്ത് ചവുട്ടിയെന്നും പൊലീസ് എഫ്ഐആറില്‍ പറയുന്നുണ്ട്. 

തമിഴ്, തെലുങ്ക്, മലയാളം അടക്കം വിവിധ ഭാഷകളില്‍ ആയിരത്തോളം ഗാനങ്ങള്‍ പാടിയ ഗായകനാണ് മനോ. എആര്‍ റഹ്മാന്‍ അടക്കം പ്രശസ്ത സംഗീത സംവിധായകരുമായി അടുത്ത് പ്രവര്‍ത്തിച്ച ഇദ്ദേഹം വളരെക്കാലമായി ചെന്നൈയിലാണ് താമസം, 

വിജയ് സേതുപതി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ ആര്‍ക്കാണ് ബിഗ് ബോസ് അവതരണത്തിന് കൂടുതല്‍ പ്രതിഫലം; ഇതാണ് കണക്ക്

ട്രേഡ് യൂണിയന്‍ ഉണ്ടാക്കണം 'അമ്മയിലെ' ഒരു വിഭാഗം നീക്കം നടത്തുന്നു; വെളിപ്പെടുത്തല്‍

click me!