ബിഗ്ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷവും തന്റെ എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട് ശാലിനി.
കൊച്ചി: മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയാണ് നടി ശാലിനി നായര്‍. അവതാരകയും, വിജെയുമായ ശ്രദ്ധേയായ ശാലിനി ബിഗ്ബോസ് ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. ബിഗ് ബോസ് മലയാളം സീസണ് 4 ല്‍ പ്രേക്ഷക പ്രശംസ നേടിയ താരങ്ങളില്‍ ഒരാളാണ് ശാലിനി നായര്‍. ഇമോഷണല്‍ സ്ട്രാറ്റജിക്ക് ശ്രമിക്കുന്ന മത്സരാര്‍ഥി ആയിരിക്കുമെന്ന ഒരു പ്രതിച്ഛായയാണ് ശാലിനിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും ആദ്യം ഉയര്‍ന്നതെങ്കില്‍ അങ്ങനെയല്ല താനെന്ന് അവര്‍ കാണിച്ചുകൊടുത്തു. ശക്തമായ മത്സരം കാഴ്ച വെച്ചാണ് ശാലിനി ബിഗ് ബോസിന്റെ പടി ഇറങ്ങിയത്.
ബിഗ്ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷവും തന്റെ എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട് ശാലിനി. ഇപ്പോഴിതാ അവതാരികയായി വളരെക്കാലത്തിന് ശേഷം തിരിച്ചെത്തിയ സംഭവം വിവരിക്കുകയാണ് ശാലിനി തന്റെ പുതിയ പോസ്റ്റില്‍. അവിട്ടം നാളില്‍ കേരള വിനോദ സഞ്ചാര വകുപ്പ് നടത്തിയ ഓണാഘോഷ പരിപാടിയായ ഓണവില്ലില് ജാസ്സി ഗിഫ്റ്റ് മ്യൂസിക്കൽ നൈറ്റിലാണ് ശാലിനി അവതാരകയായി വീണ്ടും വേദിയില്‍ എത്തിയത്. തിരുവനന്തപുരം തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടിയില്‍ പ്രതികൂലമായ ആരോഗ്യ സ്ഥിതിയിലും തനിക്ക് പിന്തുണ തന്നത് ജാസി ഗിഫ്റ്റാണെന്ന് ശാലിനി പറയുന്നു.
undefined
ശലിനിയുടെ വാക്കുകള്‍ ഇങ്ങനെ -
വർഷങ്ങൾക്ക് ശേഷം അവസരം കിട്ടിയ വേദിയിൽ അവതാരകയവാൻ കാത്തിരുന്ന എനിക്ക് സർപ്രൈസ് തന്നുകൊണ്ട് ചുമയും തൊണ്ട വേദനയും. ചുമ തുടങ്ങി മൂന്നാം ദിവസം ശബ്ദമടഞ്ഞു, പ്രോഗ്രാമിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തന്ന അവസരം കൈ വിട്ടു കളയാൻ മനസ്സനുവദിച്ചില്ല,, രണ്ടും കല്പിച്ച് തിരുവനന്തപുരത്തേക്ക്.
മണിക്കൂറുകൾ നീണ്ട എ.സി കമ്പാർട്മെന്റിലെ യാത്രകൂടി ആയപ്പോൾ ശുഭം. ചെന്നിറങ്ങി അടുത്ത ദിവസം രാവിലെ ഹോട്ടൽ മുറിയിൽ ടാബ്ലറ്റുകൾക്ക് പുറമെ ശബ്ദം തിരിച്ചു കിട്ടാനുള്ള പച്ചമരുന്ന് പ്രയോഗം. ഒന്നും ഫലം കാണാതെ രണ്ടും കല്പിച്ച് ജാസ്സി ചേട്ടനെ വിളിച്ചു. " ചേട്ടാ ശബ്ദം മാറിയിരിക്കുന്നു, ഒരുപാടാഗ്രഹിച്ചാണ് വന്നത് പക്ഷേ ഇങ്ങനെ ആയിപോയി എന്ത് ചെയ്യണം" ഒട്ടും ആലോചിച്ചു നിൽക്കാതെ ജാസ്സി ചേട്ടൻ പറഞ്ഞു "ഓക്കെയാണ് ശാലിനി.. പാട്ടു പാടാനല്ലല്ലോ,, നമുക്ക് മൂന്ന് സ്ഥലങ്ങളിൽ മാത്രം എൻട്രി മതി.യൂ കാന്‍ ഡൂ ഇറ്റ്" ആ വാക്കുകളിൽ വീണ്ടും ഞാൻ വേദിയിലെത്തി.
പ്രോഗ്രാമിന് തൊട്ടടുത്ത നിമിഷം വരെയും കൂടെ നിന്ന മറ്റു ടീം മെമ്പേഴ്സിനും, ജാസ്സി ഗിഫ്റ്റ് മ്യൂസിക്കൽ നൈറ്റിന്റെ മാന്ത്രികതയും ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മറ്റൊരു അനുഭവത്തിലേക്ക് എന്നെ എത്തിക്കുകയായിരുന്നു. നിറഞ്ഞ സദസ്സിന് മുൻപിൽ ഒരിക്കൽക്കൂടി നിൽക്കുവാൻ അവസരം ഒരുക്കിത്തന്നതിന് പ്രിയപ്പെട്ട ജാസ്സി ചേട്ടാ, നന്ദി.
'ഇര സ്ത്രീയാകുമ്പോള്‍ സംഭവിക്കുന്നത്' : ശ്രദ്ധേയമായി നവ്യനായരുടെ ഇന്‍സ്റ്റയിലെ വരികള്‍.!
ബിഗ്ബോസ് തെലുങ്കില്‍ ആദ്യ ദിവസം തന്നെ 35 ലക്ഷം പണപ്പെട്ടി; സംഭവിച്ചത് നാടകീയ രംഗങ്ങള്‍.!