മുകേഷേട്ടന്‍റെ അമ്മയായിരുന്നു എനിക്ക് റോൾ മോഡൽ: തുറന്നു പറഞ്ഞ് വിജയകുമാരി

By Web Team  |  First Published Nov 12, 2023, 8:04 AM IST

40 വർഷത്തോളമായി അഭിനയ രംഗത്തുണ്ട്. 22 വർഷം നാടകം ചെയ്തു. അത് കഴിഞ്ഞാണ് സീരിയിലേക്ക് വരുന്നത്. കോൾഡ് കേസ് എന്ന സിനിമയാണ് അവസാനം ചെയ്തത്. 


തിരുവനന്തപുരം: സീരിയലുകളിൽ വർഷങ്ങളായി പ്രേക്ഷകർ കാണുന്ന മുഖമാണ് നടി വിജയകുമാരിയുടേത്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങൾ വിജയകുമാരിക്ക് ലഭിച്ച് സീരിയലുകളിൽ നിന്നാണ്. കൂടുതലും വില്ലൻ വേഷങ്ങളിലാണ് വിജയകുമാരിയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. സീരിയൽ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയകുമാരി പങ്കുവെച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പാട്ട് പഠിച്ചിട്ടുണ്ടെങ്കിലും അഭിനയത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തതെന്ന് വിജയകുമാരി വ്യക്തമാക്കി. ഗാനമേള ചെയ്യുമായിരുന്നെങ്കിലും അഭിനയമായിരുന്നു കൂടുതൽ ഇഷ്ടം. മുകേഷേട്ടന്റെ അമ്മയായിരുന്നു എനിക്ക് റോൾ മോഡൽ. എന്റെ പാട്ട് കഴിഞ്ഞാൽ അമ്മയുടെ അഭിനയം കാണാൻ സ്റ്റേജിന്റെ സൈഡിൽ ചെന്നിരിക്കും. സ്വയം അഭിനയിച്ചൊക്കെ നോക്കി. പാട്ടിന്റെ വില പിന്നീടാണ് അറിയുന്നത്. പെട്ടെന്നാർക്കും പാട്ട് പാടാൻ പറ്റില്ല. അതിന്റെയൊരു വിഷമം ഇപ്പോഴുണ്ട്.

Latest Videos

undefined

40 വർഷത്തോളമായി അഭിനയ രംഗത്തുണ്ട്. 22 വർഷം നാടകം ചെയ്തു. അത് കഴിഞ്ഞാണ് സീരിയിലേക്ക് വരുന്നത്. കോൾഡ് കേസ് എന്ന സിനിമയാണ് അവസാനം ചെയ്തത്. എനിക്ക് ഓർമകളുള്ളത് നാടക രംഗത്താണ്. സീരിയലിൽ അഭിനയിച്ച് പോകുന്നു എന്നല്ലാതെ ഓർമ്മിക്കത്തക്ക കാര്യങ്ങളൊന്നും ഇല്ലെന്നും വിജയകുമാരി പറഞ്ഞു.

സീരിയലുകളിൽ നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. സീരിയലുകളിൽ അഭിനയിക്കുന്നത് സർക്കാർ ജോലി പോലെയാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങി വൈകുന്നേരം തിരിച്ചെത്തുന്നു. സിനിമയിൽ നമ്മുടെ കഥാപാത്രം കഴിയുന്നത് വരെ സെറ്റിൽ താമസിക്കേണ്ടതുണ്ട്. ഒരു സീരിയൽ‍ രണ്ടും മൂന്നും വർഷം ഉണ്ടാകും. എല്ലാവരും കുടുംബം പോലെയാകുമെന്നും നടി ചൂണ്ടിക്കാട്ടി.

കളിവീട്, മിഴിരണ്ടിലും, ആൺപിറന്നോൾ എന്നീ സീരിയലുകളിലാണ് വിജയകുമാരി ഇപ്പോൾ ചെയ്യുന്നത്. 40 വർഷത്തോളമായി അഭിനയ രംഗത്തുണ്ട്. 22 വർഷം നാടകം ചെയ്തു. കോൾഡ് കേസ് എന്ന സിനിമയാണ് അവസാനം ചെയ്തത്.

ആദിപുരുഷ് ജീവിതത്തിലെ വലിയ തെറ്റ്, ജീവന് ഭീഷണിയായപ്പോള്‍ ഇന്ത്യ വിട്ടു: ആദിപുരുഷ് രചിതാവ്

വന്‍താരങ്ങള്‍ക്കൊപ്പം പാര്‍ട്ടി, അടിച്ചുപൊളി: ആരാണ് 'ഓറി' അത് ആര്‍ക്കും അറിയില്ല, ബോളിവുഡിലെ അജ്ഞാത മനുഷ്യന്‍

click me!