സാന്ത്വനം വീട് വന്‍ പ്രതിസന്ധിയില്‍, നെട്ടോട്ടമോടി ബാലേട്ടന്‍: റിവ്യു

By Web Team  |  First Published Nov 10, 2023, 9:50 AM IST

കട തുറപ്പിക്കാതിരിക്കാന്‍ പല വഴികളും പലരും ശ്രമിച്ചെങ്കിലും കട തുറക്കാനുള്ള അനുമതി ബാലന്‍ വാങ്ങിയെടുത്തിട്ടുണ്ട്. എന്നാല്‍ കട വീണ്ടും തുറക്കാന്‍ വലിയൊരു തുകയാണ് ആവശ്യമായിട്ടുള്ളത്.


തിരുവനന്തപുരം: പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ ജീവിതം സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര ഏറെ മുന്നിലാണ്. കൃഷ്ണ സ്‌റ്റോഴ്‌സ് നടത്തി ജീവനം നടത്തിപ്പോന്ന കുടുംബത്തിന് വലിയൊരു തിരിച്ചടിയായിരുന്നു കട നഷ്ടമായത്. കടയ്ക്ക് തീ വച്ച് നശിപ്പിക്കുകയും, തിരികെ ആ കട വീണ്ടും തുറക്കാതിരിക്കാന്‍ പല വിധേയവും ശ്രമിക്കുകയും ചെയ്തു കുടുംബത്തിന്റെ ശത്രുക്കള്‍. ഇതിന്റെയെല്ലാം ഭാഗമായ കഴിഞ്ഞ കുറച്ചേറെ കാലമായി ആകെ കഷ്ടപ്പാടിലാണ് സാന്ത്വനം കുടുംബമുള്ളത്. വീട്ടിലെ മൂത്ത ഏട്ടനായ ബാലനാണ് കട നോക്കി നടത്തിയിരുന്നത്.അതുകൊണ്ടുതന്നെ കട തിരികെ കിട്ടണം എന്ന വാശി അധികമുള്ളതും ബാലന് തന്നെ.

കട തുറപ്പിക്കാതിരിക്കാന്‍ പല വഴികളും പലരും ശ്രമിച്ചെങ്കിലും കട തുറക്കാനുള്ള അനുമതി ബാലന്‍ വാങ്ങിയെടുത്തിട്ടുണ്ട്. എന്നാല്‍ കട വീണ്ടും തുറക്കാന്‍ വലിയൊരു തുകയാണ് ആവശ്യമായിട്ടുള്ളത്. അതിനായുള്ള നെട്ടോട്ടത്തിലാണ് ബാലന്‍. തന്റെ പേരിലുള്ള പത്തനംതിട്ടയിലെ ഇരുപത്തിയഞ്ച് സെന്റ് പാടം വില്‍ക്കാനുള്ള ശ്രമത്തിലാണ് ബാലന്‍. ആരും അറിയാതെയാണ് ബാലന്‍ കരുക്കള്‍ നടത്തിയതെങ്കിലും ഇപ്പോള്‍ സംഗതി വീട്ടുകാരെല്ലാം അറിഞ്ഞിരിക്കുകയാണ്. ബാലന്‍ വിറ്റ സ്ഥലത്തിനടുത്തുള്ള ബന്ധു കാര്യം വിളിച്ച് പറയുന്നത് ശിവനോടാണ്. ആരെല്ലാമോ ആ സ്ഥലത്ത് അളവും കാര്യങ്ങളും നടത്തുന്നുണ്ടെന്നും, ചോദിച്ചപ്പോള്‍ അവര്‍ വാങ്ങിയ വസ്തുവാണെന്നും അവര്‍ പറഞ്ഞെന്നാണ് കുറുപ്പമ്മാവന്‍ പറയുന്നത്.
 
കുറുപ്പമ്മാവന്‍ പറഞ്ഞ കാര്യം ശിവന്‍ നേരെ വീട്ടില്‍വന്ന് എല്ലാവരോടും പറയുന്നുണ്ട്. വസ്തുവിന്റെ വില്‍പ്പന കാര്യം ബാലന്‍ ആകെ പറഞ്ഞിട്ടുള്ളത്, സഹോദരന്റെ ഭാര്യാപിതാവായ ശങ്കരനോടാണ്. വളരെയേറെ പ്രതിസന്ധി വന്നിട്ടും വില്‍ക്കാത്ത സ്ഥലമാണെന്നും, എന്നാല്‍ ഇപ്പോള്‍ വേറെ നിവൃത്തിയില്ലായെന്നുമാണ് ബാലന്‍ ശങ്കരനോട് പറയുന്നത്. അതിനിടെ വീട്ടിലെ കാര്യങ്ങളിലെല്ലാം ശിവനും തകൃതിയായി ഇടപെടുന്നുണ്ട്.സാമ്പത്തിക പ്രതിസന്ധിമൂലം മുന്നേ വെട്ടിച്ചുരുക്കിയ ബജറ്റില്‍ പലതും ശിവന്‍ തിരികെ കൊണ്ടുവരുന്നുണ്ട്. ശിവന്റെ കട പച്ചപിടിച്ചതുകാരണം വീടിന്റെ സാമ്പത്തിക കാര്യങ്ങളിലെല്ലാം ചെറിയൊരു ആശ്വാസം കാണാന്‍ കഴിയുന്നുണ്ട്. ബാലന്‍ വസ്തു വിറ്റതിനെ ആരും ചീത്ത പറയില്ലെങ്കിലും, അത് സങ്കടമായി ഭവിക്കാന്‍ ഇടയുണ്ട് എന്നതാണ് കാര്യം.

Latest Videos

undefined

മകനെ വീണ്ടടുക്കണം, സുമിത്രയോട് അപേക്ഷയുമായി വേദിക; 'കുടുംബവിളക്ക്' റിവ്യൂ

'ചന്ദനമഴ റീലോഡഡ്'; വീണ്ടും ഒന്നിച്ച് 'അർജുനും അമൃതയും', വൈറലായി വീഡിയോ

Asianet News Live

click me!