സാമന്ത മുന്‍ഭര്‍ത്താവ് നാഗ ചൈതന്യയുടെ ചെയ് എന്ന വിളിപ്പേര് അവളുടെ വാരിയെല്ലിന് സമീപം പച്ചകുത്തിയിരുന്നു.
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമാണ് സാമന്ത. ജീവിതത്തില്‍ രോഗം അടക്കം പ്രതിസന്ധികള്‍ ഏറെ നേരിടുന്നുണ്ട് താരം. എന്നാല്‍ അതിലപ്പുറം പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുന്നുണ്ട് താരം. വിജയ് ദേവരകൊണ്ടയുടെ നായികയായ ഖുഷി എന്ന ചിത്രം അടുത്തിടെ വലിയ വിജയമായിരുന്നു. ഇപ്പോള്‍ തന്നെ ബാധിച്ച മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ ചികില്‍സയില്‍ വിദേശത്താണ് താരം.
എന്നാല്‍ നാഗ ചൈതന്യയുമായി തകര്‍ന്നുപോയ ദമ്പത്യ ബന്ധം സാമന്ത വീണ്ടും കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് കുറച്ചു നാളായി കേള്‍ക്കുന്നത്. അതിലേക്ക് നയിക്കുന്ന പുതിയ തെളിവുണ്ടെന്നാണ് സാമന്തയുടെ ഇന്‍സ്റ്റ പോസ്റ്റ് വച്ച് ആരാധകര്‍ പറയുന്നത്.
undefined
സാമന്ത മുന്‍ഭര്‍ത്താവ് നാഗ ചൈതന്യയുടെ ചെയ് എന്ന വിളിപ്പേര് അവളുടെ വാരിയെല്ലിന് സമീപം പച്ചകുത്തിയിരുന്നു. ഒരു ദിവസം മുന്‍പ് സാമന്ത പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോകളിൽ സാമന്ത ടാറ്റൂ കാണിക്കുന്നത് കണാം. അവൾ അത് നീക്കം ചെയ്‌തതായി നേരത്തെ വാര്‍ത്തകളില്‍ വന്നിരുന്നു. ഇപ്പോഴും സാമന്ത ടാറ്റൂ കളഞ്ഞില്ലെന്നത് തകര്‍ന്ന ബന്ധം വീണ്ടും തുടര്‍ന്നേക്കും എന്ന സൂചനയാണ് എന്നാണ് ആരാധകര്‍ക്കിടയിലെ സംസാരം.
വെള്ള ടബ് ടോപ്പും ജാക്കറ്റും പാന്റും ധരിച്ച് സാമന്തയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ അടുത്തിടെ ടാറ്റൂ മായ്ച്ച് കളഞ്ഞ രീതിയില്‍ സാമന്തയുടെ ചിത്രങ്ങള്‍ വന്നിരുന്നു. അതിന് മുന്‍പ് എടുത്ത ചിത്രം ഇപ്പോള്‍ താരം പോസ്റ്റ് ചെയ്താണോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
അതേ സമയം മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ ചികില്‍സയുടെ ഭാഗമായി ഈയിടെ പരീക്ഷിച്ച ഒരു തെറാപ്പി സംബന്ധിച്ച വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അവര്‍. ക്രയോതെറാപ്പി എന്നറിയപ്പെടുന്ന രീതിയാണ് സാമന്ത പരീക്ഷിച്ചത്. വളരെ തണുത്ത ഊഷ്മാവ് ശരീരത്തിന് അനുഭവവേദ്യമാക്കുന്ന രീതിയാണ് ഈ തെറാപ്പിയുടേത്.
മൈനസ് 150 ഡിഗ്രി ഫാരന്‍ഹീറ്റ് ഊഷ്മാവ് ഒക്കെയാവും രോഗികള്‍ക്ക് പലപ്പോഴും ലഭ്യമാക്കുക. ഇതിലൂടെ രോഗപ്രതിരോധശേഷിയും രക്തചംക്രമണവും ഹോര്‍മോണ്‍ ഉത്പാദനവുമൊക്കെ കൂട്ടാനാവുമെന്നാണ് പറയപ്പെടുന്നത്.
ഖുഷി എന്ന ചിത്രമാണ് സാമന്തയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശിവ നിര്‍വാണ സംവിധാനം ചെയ്ത റൊമാന്‍റിക് കോമഡിയില്‍ വിജയ് ദേവരകൊണ്ട ആയിരുന്നു നായകന്‍. സെപ്റ്റംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം ആയില്ലെങ്കിലും നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കിയില്ല. എന്നാല്‍ സാമന്ത കേന്ദ്ര കഥാപാത്രമായി, ഈ വര്‍ഷം തന്നെ എത്തിയ ശാകുന്തളം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
തരംഗമായ ഗാനത്തെ പുകഴ്ത്തി പ്രധാനമന്ത്രി മോദി; 'ഖലാസി' വീണ്ടും ട്രെന്‍റിംഗ്
'എത്തന വയസായാലും മായാത്ത അഴകും സ്റ്റെലും': മലയാളിയുടെ പ്രിയപ്പെട്ട നടിയുടെ വൈറല്‍ ഫോട്ടോഷൂട്ട്.!