'അതിന്‍റെ ആവശ്യമില്ല' :അര്‍ബാസിന്‍റെ രണ്ടാം വിവാഹം തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന് പിതാവ് സലിം ഖാന്‍

By Web Team  |  First Published Dec 27, 2023, 9:53 AM IST

മകന്‍റെ കാര്യത്തിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ സലിം. അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്റെ അഭിപ്രായത്തിൽ അതൊരു കുറ്റമല്ല. 


മുംബൈ: നടനും സംവിധായകനും നിര്‍മ്മാതാവുമായ അർബാസ് ഖാന്റെ രണ്ടാം വിവാഹം കുറച്ച് ദിവസമായ ബോളിവുഡിലെ പ്രധാന വാര്‍ത്തയാണ്. സല്‍മാന്‍ ഖാന്‍റെ അനുജനായ അർബാസ് ഖാന്‍ ആദ്യം വിവാഹം കഴിച്ചത് മലൈക അറോറയെയാണ്. എന്നാല്‍ ഇരുവരും 2017 ല്‍ പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ മേക്കപ്പ് ആർട്ടിസ്റ്റ് ഷുറ ഖാനെ അര്‍ബാസ് ഖാന്‍ വിവാഹം ചെയ്തത്. 

അതേ സമയം തന്നോട് മകന്‍ രണ്ടാം വിവാഹത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് വെളിപ്പെടുത്തി  പിതാവ് സലിം ഖാന്‍ രംഗത്ത് വന്നു.  സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുമെന്നതിനാൽ അർബാസിന്‍റെ വിവാഹത്തെക്കുറിച്ച് തന്നോട് കൂടുതൽ ചർച്ച ചെയ്തിട്ടില്ലെന്ന് വിവാഹത്തിൽ പങ്കെടുത്ത സലിം ന്യൂസ് 18 നോട് പറഞ്ഞു. പ്രണയത്തിന് ജീവിതത്തിൽ ഒരവസരം നൽകുന്നത് കുറ്റകരമല്ലെന്നും സലിം പറഞ്ഞു.

Latest Videos

undefined

മകന്‍റെ കാര്യത്തിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ സലിം. അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്റെ അഭിപ്രായത്തിൽ അതൊരു കുറ്റമല്ല. അർബാസ് ഖാന്‍റെ കാര്യത്തില്‍ ഞാൻ സന്തോഷവാനാണ്, വധുവിനും വരനും ഞാൻ എന്റെ അനുഗ്രഹം നൽകിയിട്ടുണ്ട്.

വിവാഹത്തെ കുറിച്ച് വീട്ടിൽ ചർച്ച നടന്നോ എന്ന് ചോദിച്ചപ്പോഴാണ് സലിം മറ്റൊരു കാര്യം പറഞ്ഞത്. "ഒരു ചർച്ചയുടെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു, അര്‍ബാസ് വിദ്യാഭ്യാസവും പക്വതയും ഉള്ള ആളാണ്, സ്വന്തമായി തീരുമാനമെടുക്കാൻ കഴിയും. അതിനാല്‍ അതിന്‍റെ ആവശ്യമില്ല. എന്‍റെ അനുവാദം അവൻ സന്തോഷവാനാണെങ്കിൽ അതില്‍ വലിയ കാര്യമില്ല, അവൻ കല്യാണം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞു, ഞാൻ പറഞ്ഞു കൊള്ളാം. ആരുടേയും ജീവിതത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നുന്നു" - സലിം പറഞ്ഞു. 

മലൈക അറോറയെയാണ് അർബാസ് ഖാൻ ആദ്യം വിവാഹം കഴിച്ചത്. ഇരുവരും 1998ലാണ് വിവാഹിതരായത്. വർഷങ്ങൾക്ക് ശേഷം 2017-ൽ ഔദ്യോഗികമായി വേർപിരിഞ്ഞു. മലൈകയ്ക്കും അർബാസിനും അർഹാൻ എന്ന മകനുണ്ട്. യുഎസില്‍ ഫിലിം മേക്കിംഗ് പഠിക്കുകയാണ് അർഹാൻ ഇപ്പോള്‍. ഷൂറയെ വിവാഹം കഴിക്കുന്നതിനുമുമ്പ്, അർബാസ് മോഡൽ ജോർജിയ ആൻഡ്രിയാനിയുമായി പ്രണയത്തിലായിരുന്നു. ഈ മാസം ആദ്യം ഒരു അഭിമുഖത്തിൽ അവരുടെ വേർപിരിയൽ വാർത്ത പ്രഖ്യാപിച്ചിരുന്നു.

മുംബൈയിലെ സഹോദരി അർപ്പിത ഖാൻ ശർമ്മയുടെ വീട്ടിലായിരുന്നു അർബാസിന്റെ വിവാഹം നടന്നത്. തിങ്കളാഴ്ച പുലർച്ചെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അർബാസ് തന്റെ രണ്ടാം വിവാഹം നടന്ന കാര്യവും അതിന്‍റെ ചിത്രങ്ങളും പങ്കുവെച്ചത്. 

6.2 കോടി വഞ്ചന കേസ്: രജനികാന്തിന്‍റെ ഭാര്യ ലതയ്ക്ക് കോടതിയില്‍ നിന്നും ജാമ്യം

പൃഥ്വിരാജ് ചിത്രം 'ആടുജീവിതത്തിന്‍റെ' ഭാഗമാകാൻ ആരാധകർക്ക് അവസരം; വന്‍ ഫാന്‍ ആര്‍ട് ഈവന്‍റ്

click me!