2008 ല്‍ പുറത്തെത്തിയ ദില്‍ കബഡി എന്ന ചിത്രത്തിലൂടെയായിരുന്നു സബ ആസാദിന്‍റെ ബോളിവുഡ് അരങ്ങേറ്റം
ബോളിവുഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് കോളങ്ങളില്‍ ഇപ്പോള്‍ സ്ഥിരമായി ഇടംപിടിക്കാറുള്ള ജോഡിയാണ് ഹൃത്വിക് റോഷനും സബ ആസാദും. തങ്ങളുടെ അടുപ്പത്തെക്കുറിച്ച് ഇരുവരും പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ അത് സംബന്ധിച്ച തമാശകളും നേരമ്പോക്കുകളുമൊക്കെ ഇരുവരും പങ്കുവെക്കാറുണ്ട്. നടിയും നാടക സംവിധായികയും സംഗീതകാരിയുമൊക്കെയാണ് സബ. ഇപ്പോഴിതാ അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുതിയ പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.
ഒരു റെസ്റ്റോറന്‍റില്‍ താന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിന്‍റെ ചിത്രമാണ് സബ പങ്കുവച്ചിരിക്കുന്നത്. മറ്റാരുമല്ല, തീന്‍ മേശയുടെ അപ്പുറത്തെ വശത്തിരുന്ന് ഹൃത്വിക് തന്നെ പകര്‍ത്തിയിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിനൊപ്പമുള്ള സബയുടെ കുറിപ്പ് ആണ് ഏറെ രസകരം. ഹൃത്വിക് എടുത്തിരിക്കുന്ന ചിത്രമാണിത്. ഞാന്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ എന്‍റെ ചിത്രം പകര്‍ത്തുന്നതില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. പരാതി പറയാന്‍ പറ്റില്ലല്ലോ. കാരണം സ്ത്രീകള്‍ ആഹാരം കഴിക്കുന്നതിന്‍റെ അധികം ചിത്രങ്ങള്‍ നമുക്കില്ലല്ലോ, എന്നാണ് സബയുടെ തമാശ കലര്‍ന്ന വാക്കുകള്‍.
2008 ല്‍ പുറത്തെത്തിയ ദില്‍ കബഡി എന്ന ചിത്രത്തിലൂടെയായിരുന്നു സബ ആസാദിന്‍റെ ബോളിവുഡ് അരങ്ങേറ്റം. 2011 ല്‍ പുറത്തെത്തിയ മുഝ്സെ ഫ്രാണ്ട്ഷിപ്പ് കരോഗെ എന്ന റൊമാന്‍റിക് കോമഡി ചിത്രത്തിലെ സബയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലേഡീസ് റൂം എന്ന വെബ് സിരീസിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം വിക്രം വേദയ്ക്ക് ശേഷം അടുത്ത ചിത്രം ഫൈറ്ററിന്‍റെ ജോലികളിലാണ് ഹൃത്വിക് റോഷന്‍. പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. അനില്‍ കപൂര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വയാകോം 18 ആണ് നിര്‍മ്മാണം. 2024 ജനുവരി 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ALSO READ : ഏഴാം വയസില്‍ അച്ഛന്‍റെ ആത്മഹത്യ, ഇപ്പോള്‍ മകളും; ഹൃദയം നുറുങ്ങി വിജയ് ആന്‍റണി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക