'ഒറ്റ' അത്രമേല്‍ ഇഷ്ടപ്പെട്ടു; റസൂല്‍ പൂക്കുട്ടിയെ കാണാന്‍ നേരിട്ടെത്തി ആരാധിക: വീഡിയോ

By Web Team  |  First Published Oct 31, 2023, 12:39 PM IST

ഇതുപോലുള്ള പ്രേക്ഷകരാണ് തന്‍റെ വിജയമെന്ന് റസൂൽ പൂക്കുട്ടി


ഒരു കലാസൃഷ്ടിയിലൂടെ താന്‍ എന്താണോ ഉദ്ദേശിച്ചത് അത് അതേപടി മനസിലാക്കുന്ന ആസ്വാദകരെയാണ് ഏതൊരു കലാകാരനും തേടുന്നത്. ചലച്ചിത്ര സംവിധായകരെ സംബന്ധിച്ചും അത് അങ്ങനെ തന്നെ. ഇപ്പോഴിതാ സംവിധായകനായി അരങ്ങേറ്റം കുറിച്ച റസൂല്‍ പൂക്കുട്ടിയെ തേടി ഒരു ആരാധിക എത്തിയിരിക്കുകയാണ്. ജയനി എന്ന യുവതിയാണ് ഒറ്റ എന്ന, റസൂല്‍ പൂക്കുട്ടിയുടെ സംവിധാന അരങ്ങേറ്റചിത്രം കണ്ട ശേഷം സംവിധായകനെ നേരില്‍ കാണാന്‍ എത്തിയത്. 

തന്റെ ജീവിതവുമായി വളരെ അടുത്ത് നിൽക്കുന്ന, തനിക്കറിയാവുന്ന ഒരുപാട് പേരുടെ ജീവിതം പറഞ്ഞ റസൂല്‍ പൂക്കുട്ടിയെ ഒന്ന് നേരിൽ കാണണമെന്ന ആവശ്യവുമായി ജയനി അദ്ദേഹത്തെ ഫോണിൽ വിളിക്കുകയായിരുന്നു. തന്റെ സിനിമയ്ക്ക് ഇതിലും വലിയൊരു അംഗീകാരം ലഭിക്കാനില്ലെന്ന് തിരിച്ചറിഞ്ഞ റസൂൽ അവരോട് താൻ ഇപ്പോൾ കൊച്ചിയിലാണെന്ന് അറിയിച്ചു. അടുത്ത ദിവസം തന്നെ റസൂലിനെ കാണാൻ താൻ എത്തുമെന്ന് അവർ അറിയിക്കുകയും ചെയ്തു. പറഞ്ഞ പ്രകാരം ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്ത് റസൂലിനെ കാണാൻ ജയനി കൊച്ചിയിലെത്തി. കൈ നിറയെ മധുരവുമായെത്തിയ അവരെ റസൂൽ സ്നേഹത്തോടെ സ്വീകരിച്ചു. സിനിമ കണ്ട് തനിക്ക് തോന്നിയതെല്ലാം അവരും തനിക്ക് ലഭിച്ച ഈ അംഗീകാരത്തിന്റെ മധുരത്തെ പറ്റി റസൂലും ഒരുപാട് സംസാരിച്ചു. ജയനിക്കൊപ്പം ഭക്ഷണവും കഴിച്ച് അവരെ റസൂൽ യാത്രയാക്കുകയും ചെയ്തു.

Latest Videos

undefined

അതേസമയം, തന്റെ സിനിമയെ മനസ്സിലാക്കാതെ മനഃപൂർവം ഇല്ലാതാക്കാൻ നോക്കുന്നവർക്കിടയിൽ ഇതുപോലുള്ള പ്രേക്ഷകരാണ് തന്റെ വിജയമെന്ന് റസൂൽ മാധ്യമങ്ങളുമായി പങ്കു വെച്ചു. റിവ്യൂ ബോംബിങ് നടത്തുന്നവരോട് തനിക്ക് വേണമെങ്കിൽ പ്രതികരിക്കാം, പക്ഷെ അവർക്കൊപ്പം താഴാൻ താൻ തയ്യാറല്ലെന്നും റസൂൽ പറഞ്ഞു. രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമായി എത്തിയ ഒറ്റ ഒരു ഫാമിലി ഡ്രാമ ചിത്രമാണ്. ഹരി എന്ന പ്രധാന കഥാപാത്രമായി ആസിഫ് അലിയും ബെൻ ആയി  അർജുൻ അശോകനും രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊഡ്യൂസർ ഹരിഹരന്റെ യഥാർത്ഥ ജീവിതം കൂടിയാണ് ഒറ്റ.

 

പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഒറ്റ. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുപ്പിക്കാതെയും ശ്രദ്ധ മാറ്റാതെയും കഥയ്ക്കൊപ്പം സഞ്ചരിപ്പിക്കാൻ പാട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. എം ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ  മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അരുൺ വർമ്മയാണ് ഒറ്റയുടെ ഛായാഗ്രാഹകൻ. ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ. ഒറ്റയുടെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്.

എഡിറ്റർ സിയാൻ ശ്രീകാന്ത്‌. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അരോമ മോഹൻ, വി ശേഖർ, പ്രൊഡക്ഷൻ ഡിസൈനർ സിറിൽ കുരുവിള, സൗണ്ട് മിക്സ് കൃഷ്ണനുണ്ണി കെ ജെ, ബിബിൻ ദേവ്. ആക്ഷൻ കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം റിതിമ പാണ്ഡെ, മേക്കപ്പ് രതീഷ് അമ്പാടി, പ്രൊഡക്ഷൻ മാനേജർ ഹസ്മീർ നേമം, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്, കളറിസ്റ് ലിജു പ്രഭാകർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ബോസ് വാസുദേവൻ, ഉദയ്  ശങ്കരൻ. പിആർഒ മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം ഒറ്റ കേരളത്തിലെ തിയറ്ററുകളിലെത്തിച്ചിരിക്കുന്നത്.

ALSO READ : 'അക്കാരണത്താല്‍ നടികര്‍ തിലകത്തിന്‍റെ പേര് മാറ്റണം'; 'അമ്മ'യ്ക്ക് കത്തയച്ച് ശിവാജി ഗണേശന്‍റെ ആരാധക സംഘടന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!