അനിമലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാറിലും വാര്‍ത്തവിനിമയ മന്ത്രാലയത്തിലും കടുത്ത എതിര്‍പ്പുണ്ട്.
ദില്ലി: സെൻസർ ബോർഡ് സിഇഒ രവീന്ദർ ഭകറിനെ തൽസ്ഥാനത്ത് നിന്ന് നീക്കി സ്മിതാ വത്സ് ശർമ്മയെ അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. വിശാല്‍ നായകനായ ചിത്രം മാർക്ക് ആന്റണിയുടെ റിലീസിന് മുന്നോടിയായി നടൻ വിശാൽ ബോർഡിനെതിരെ കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെ സെൻസർ ബോർഡില്‍ അഴിച്ചു പണികള്‍ നടന്നിരുന്നു. അതേ സമയം രവീന്ദർ ഭകറിനെ നീക്കിയതിന് പിന്നില്‍ രണ്‍ബീര്‍ കപൂറിന്‍റെ ഹിറ്റ് ചിത്രം അനിമലാണ് കാരണം എന്നാണ് ഇപ്പോള്‍ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അനിമലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാറിലും വാര്‍ത്തവിനിമയ മന്ത്രാലയത്തിലും കടുത്ത എതിര്‍പ്പുണ്ട്. ഇതിനെ തുടര്‍ന്നാണ് സിഇഒ രവീന്ദർ ഭകറിനെ മാറ്റിയത് എന്നാണ് സെന്‍സര്‍ ബോര്‍ഡുമായി അടുത്ത ഒരു വൃത്തം പറയുന്നത്.
undefined
“അക്രമണവും മറ്റും വളരെ രൂക്ഷമായി കാണിക്കുന്ന ഒരു സിനിമയ്‌ക്ക് എങ്ങനെയാണ് സെൻസർ സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയുക എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സെൻസർഷിപ്പിന്റെ പല മാർഗ്ഗനിർദ്ദേശങ്ങളും അനിമലിന് വേണ്ടി ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. എ സർട്ടിഫിക്കറ്റ് നൽകിയിട്ടും, അതിനപ്പുറമുള്ള പല രംഗങ്ങളും കട്ട് ചെയ്യാതിരുന്നത് രാജ്യത്തും ഐ ആൻഡ് ബി മന്ത്രാലയത്തിനകത്തും ഒരു വിവാദമായിട്ടുണ്ട്" - സെന്‍സര്‍ ബോര്‍ഡുമായി അടുത്ത ഒരു വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് നൗ പറയുന്നു.
അതേ സമയം സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിന് അതൃപ്തിയുണ്ടെന്നും. ഈ വിഷയത്തില്‍ ആദ്യത്തെ നടപടി ആയിരിക്കും രവീന്ദർ ഭകറിന്‍റെതെന്നും കൂടുതല്‍ തലകള്‍ ഈ വിഷയത്തില്‍ ഉരുണ്ടെക്കാം എന്നുമാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
അതേ സമയം അനിമല്‍ ബോക്സോഫീസില്‍ കുതിക്കുകയാണ്. ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം ഷാരൂഖ് ഖാന്‍റെ ജവാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം ഏറ്റവും മികച്ച ഓപണിംഗ് വന്ന ചിത്രമാണ്. ചിത്രം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനമുണ്ടായെങ്കിലും തുടര്‍ ദിനങ്ങളിലും മികച്ച ഒക്കുപ്പന്‍സിയും വന്‍ കളക്ഷനുമാണ് ചിത്രം നേടിയത്.
ക്രിസ്‍മസ് റിലീസുകള്‍ തിയറ്ററുകളിലെത്താന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം. 200 കോടി ബജറ്റില്‍ എത്തിയ ചിത്രം 17 ദിവസം കൊണ്ട് നേടിയ ഇന്ത്യന്‍ കളക്ഷന്‍ മാത്രം 514.64 കോടി വരും. റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് 314.64 കോടി. അത് ശതമാനത്തില്‍ ആക്കിയാല്‍ 157.32 ശതമാനം. ഇന്ത്യന്‍ കളക്ഷന്‍ മാത്രം പരിഗണിച്ച് ചിത്രം സൂപ്പര്‍ ഹിറ്റ് എന്ന് വിലയിരുത്താനാവുമെന്ന് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്‍മൊയ് പറയുന്നു.
വീണ്ടും വിവാഹം കഴിക്കുന്നില്ലെ? എന്ന് ആരാധകന്‍റെ ചോദ്യം; കിടിലന്‍ മറുപടിയുമായി സാമന്ത.!