അതേ സമയം ശരിക്കും ഈ പോസ്റ്റിലൂടെ ചിരഞ്ജീവിയെ ട്രോളുകയാണ് രാം ഗോപാല്‍ വര്‍മ്മ ചെയ്തത് എന്നാണ് ചിലരുടെ അഭിപ്രായം.
ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിക്ക് അടുത്തിടെയാണ് രാജ്യം പത്മവിഭൂഷൺ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ തെലുങ്ക് മെഗാസ്റ്റാറിന് പത്മവിഭൂഷൺ ലഭിച്ചതില്‍ തന്‍റെ അസംതൃപ്തി വ്യക്തമാക്കുകയാണ് പരിഹാസത്തോടെയുള്ള ട്വീറ്റിലൂടെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.
ശ്രീ പത്മ സുബ്രഹ്മണ്യത്തെക്കുറിച്ചോ ശ്രീ ബിന്ദേശ്വർ പഥക്കിനെക്കുറിച്ചോ ഞാൻ കേട്ടിട്ടില്ല, അതിനാൽ അവരെ മെഗാസ്റ്റാറിന് അവാര്‍ഡ് കിട്ടിയ ലിസ്റ്റില്‍ കാണുന്നതില്‍ ഞാന്‍ സന്തുഷ്ടനല്ല. പക്ഷെ ചിരഞ്ജീവിക്ക് ഈ അവാര്‍ഡ് സന്തോഷം നല്‍കുന്നെങ്കില്‍ എനിക്കും സന്തോഷം നല്‍കുന്നു.
undefined
രാം ഗോപാല്‍ വര്‍മ്മയുടെ എക്സ് പോസ്റ്റ് നെറ്റിസൺമാരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. അവരിൽ ചിലർ സംവിധായകനെ വിമർശിച്ചപ്പോൾ, പത്മ അവാർഡ് ജേതാക്കളുടെ പട്ടിക സംബന്ധിച്ച് ഒരാൾ അയാളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്ന രീതിയില്‍ ഇതിനെ കണ്ടാല്‍ മതിയെന്നാണ് ചിലര്‍ പറഞ്ഞത്.
പത്മ സുബ്രഹ്മണ്യം ഒരു പ്രശസ്ത ഭരതനാട്യം നർത്തകിയാണെന്നും, അതേസമയം ബിന്ദേശ്വർ പഥക് സുലഭ് ഇന്‍റര്‍നാഷണലിന്‍റെ സ്ഥാപകനാണെന്നും രാം ഗോപാല്‍ വര്‍മ്മയ്ക്ക് പറഞ്ഞു കൊടുക്കുന്നവരുണ്ട്. അതേ സമയം ശരിക്കും ഈ പോസ്റ്റിലൂടെ ചിരഞ്ജീവിയെ ട്രോളുകയാണ് രാം ഗോപാല്‍ വര്‍മ്മ ചെയ്തത് എന്നാണ് ചിലരുടെ അഭിപ്രായം.
I never heard of Shri Padma Subrahmanyam or Shri Bindeshwar Pathak and so to put them in the same position as MEGA STAR , I am not at all thrilled with the award , but if gaaru is happy I will also pretend to be happy 😳😳😳
— Ram Gopal Varma (@RGVzoomin)റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച പത്മവിഭൂഷൺ ജേതാക്കളായ അഞ്ച് പേരിൽ ഒരാളായാണ് ചിരഞ്ജീവിയെ തിരഞ്ഞെടുത്തത്. ഇതിന് നന്ദി അറിയിച്ച് ചിരഞ്ജീവി എല്ലാവര്‍ക്കും നന്ദി അറിയിച്ച് ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
ഡൈവോഴ്സെന്ന് വാര്‍ത്തകള്‍; പിന്നാലെ ആരാധകരെ ഞെട്ടിച്ച് സൂര്യയും ജ്യോതികയും.!
'മകനോടുള്ള ദേഷ്യം വിജയിയുടെ പിതാവ് ലോകേഷിനോട് തീര്‍ത്തു'; യഥാര്‍ത്ഥ കാരണം ഇതാണ്.!