. 'ഹുക്കും' എന്ന ഗാനം രജനികാന്ത് ചിത്രത്തിന്റെ വലിയ ആകര്‍ഷണമാകും എന്നത് തീര്‍ച്ചയാണ്. രജനികാന്തിന്റെ സ്റ്റൈലൻ മാനറിസങ്ങളാണ് ഗാന രംഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ആലാപനം.
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ചിത്രത്തിന്റെ രണ്ടാമത്തെ സിംഗിൾ 'ഹുക്കും' കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. അതേ സമയം 'ഹുക്കും' ഗാനം ട്രെന്‍റിംഗ് ആകുന്ന സമയത്ത് മാലിദ്വീപിലെ കടൽത്തീരത്ത് നടക്കുന്ന രജനികാന്തിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കുറച്ച് മാസങ്ങളായി തന്റെ 'ജയിലർ', 'ലാൽ സലാം' എന്നീ സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു രജനി. ഈ ഷൂട്ടുകള്‍ക്ക് ശേഷം മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോള്‍ രജനികാന്ത്.
undefined
കഴിഞ്ഞ ആഴ്ചയാണ് രജനിയുടെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം സിനിമ പാക്ക് അപ് ആയത്. ഈ ചിത്രത്തില്‍ ഒരു എക്സറ്റന്‍റഡ് ക്യാമിയോ റോളിലാണ് രജനി എത്തുന്നത്. ഇതിന് ശേഷമാണ് രജനി അവധി ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പോയത്.
അതേ സമയം ആരാധകരെ ആവേശത്തിരയിലെത്തിക്കുന്ന തരത്തിലുള്ള ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ജയിലറിലെ സെക്കന്‍റ് സിംഗിള്‍. 'ഹുക്കും' എന്ന ഗാനം രജനികാന്ത് ചിത്രത്തിന്റെ വലിയ ആകര്‍ഷണമാകും എന്നത് തീര്‍ച്ചയാണ്. രജനികാന്തിന്റെ സ്റ്റൈലൻ മാനറിസങ്ങളാണ് ഗാന രംഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ആലാപനം.
നെല്‍സണ്‍ ഒരുക്കുന്ന 'ജയിലര്‍' എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. 'മുത്തുവേല്‍ പാണ്ഡ്യന്‍' എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്‍കുമാറിന്റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്തും നെല്‍സണും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ജയിലര്‍'.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ രമ്യാ കൃഷ്‍ണൻ, കിഷോര്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, മിര്‍ണ മേനോൻ, ജി മാരിമുത്ത്, പ്രഭാകര്‍ ശരവണൻ, മിഥുൻ, നാഗേന്ദ്ര ബാബു, റിത്വുക്, അര്‍ഷാദ് തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. 'അണ്ണാത്തെ'യ്ക്കുശേഷം എത്തുന്ന രജനികാന്ത് ചിത്രം ആണ് എന്നതിനാല്‍ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.
കെട്ടിപ്പിടിച്ച് ബാപ്പ, ഭക്ഷണം വാരി നല്‍കി ഉമ്മ; ആറുവര്‍ഷത്തിന് ശേഷം വീട്ടിലെത്തി നാദിറ