പ്രസവദിനം അടുക്കുമ്പോൾ ഏറ്റവും അത്യാവശ്യമായ കാര്യവുമായി പേളി

By Web TeamFirst Published Dec 30, 2023, 10:29 AM IST
Highlights

ഇപ്പോഴിതാ പ്രസവദിനം അടുക്കുമ്പോൾ ഏറ്റവും അത്യാവശ്യമായ കാര്യവുമായി എത്തിയിരിക്കുകയാണ് പേളി. ഹോസ്പിറ്റൽ ബാഗ് പാക്ക് ചെയ്യുന്ന വീഡിയോയാണ് ഏറ്റവും പുതിയതായി പേളി പങ്കുവെക്കുന്നത്.

കൊച്ചി: യൂട്യൂബ് ചാനലിലൂടെയായും പേളി മാണി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം അടുത്തിടെയായിരുന്നു പേളി പങ്കുവെച്ചത്. ആദ്യത്തെ മൂന്ന് മാസം അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും, ആ സമയത്ത് വീഡിയോ എടുക്കാനൊന്നും കഴിഞ്ഞിരുന്നില്ലെന്നും പേളി പറഞ്ഞിരുന്നു. കുറച്ചുദിവസമായി സോഷ്യല്‍മീഡിയയില്‍ കാണാതെ വന്നപ്പോള്‍ മുതല്‍ പേളി ഗര്‍ഭിണിയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വീഡിയോയിലൂടെ തന്നെയായാണ് പേളി വിശേഷവാര്‍ത്ത പങ്കുവെച്ചത്.

ഇപ്പോഴിതാ പ്രസവദിനം അടുക്കുമ്പോൾ ഏറ്റവും അത്യാവശ്യമായ കാര്യവുമായി എത്തിയിരിക്കുകയാണ് പേളി. ഹോസ്പിറ്റൽ ബാഗ് പാക്ക് ചെയ്യുന്ന വീഡിയോയാണ് ഏറ്റവും പുതിയതായി പേളി പങ്കുവെക്കുന്നത്. നിലു ബേബിയുടെ പ്രസവസമയത്ത് ബാഗ് പാക്ക് ചെയ്തപ്പോൾ കൂടെയുണ്ടായിരുന്ന ശ്രുതിയും സഹോദരി റേച്ചലും ഇത്തവണയും കൂടെയുണ്ട്. വസ്ത്രങ്ങളും മേക്കപ്പ് കിറ്റും അടക്കം നിരവധി സാധനങ്ങളാണ് പേളി എടുത്ത് വെച്ചിട്ടുള്ളത്. ഓരോന്ന് പരിചയപ്പെടുത്തുമ്പോഴും ഹോസ്പിറ്റലിലേക്ക് സാധനം എവിടെയെന്നാണ് റെച്ചൽ ചോദിക്കുന്നത്.

Latest Videos

ഇത്തവണ റെച്ചൽ ഫുൾ എക്സ്പീരിയൻസിലാണ് എന്നായിരുന്നു പേളിയുടെ കമന്റ്. സ്നാക്ക്സ് അടക്കമാണ് പേളി പാക്കിൽ ചേർത്തിരിക്കുന്നത്. അത് കണ്ടപ്പോൾ ഇത് ഹോസ്പിറ്റൽ ബാഗ് ലിസ്റ്റല്ല, പിക്നിക് ലിസ്റ്റ് ആണെന്നായിരുന്നു റെച്ചൽ പറഞ്ഞത്. ഒപ്പം റെച്ചലിന്റെ പ്രസവത്തിനു മുമ്പുള്ള കാര്യങ്ങളും പേളി ചോദിക്കുന്നുണ്ട്. എല്ലാ സാധനങ്ങളും കാണിച്ച് കഴിഞ്ഞ് അവസാനമാണ് ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ് എന്ന് പറഞ്ഞ് നിലു ബേബിയെ കാണിക്കുന്നത്. നിലുവിനെ എന്തായാലും ആശുപത്രിയിൽ കൊണ്ടുപോകുമെന്നും പേളി പറയുന്നു.

പേളിയുടെ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോ വൈറലായിരുന്നു. അന്നത്തെ മൈലാഞ്ചിയിടീലും കാണിച്ചിരുന്നു. ചേച്ചി ടു ബി എന്നായിരുന്നു നിലുവിന്റെ കൈയ്യില്‍ എഴുതിയത്.

വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ വിജയിക്ക് ചെരുപ്പേറ് കിട്ടാന്‍ കാരണം ഇതോ.!

ഒരാഴ്ചയ്ക്ക് ശേഷം സ്ട്രോങ്ങായി സലാര്‍: എട്ടു ദിവസത്തില്‍ ഇന്ത്യയില്‍ നിന്നും നേടിയത്.!

click me!