ഏഷ്യാനെറ്റിലെ 'പളുങ്ക്' എന്ന പരമ്പരയില്‍ അതിഥി വേഷത്തിലെത്തിയിരിക്കുകയാണ് ഗായത്രി. 'നിള'- 'ദീപക്' വിവാഹത്തിന് താനെത്തുന്നു എന്ന് പറഞ്ഞുള്ള ഗായത്രിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.
'പരസ്‍പരം' (Parasparam) എന്ന ആദ്യ പരമ്പരയിലൂടെതന്നെ മലയാളികളുടെ മനസ്സിലേക്ക് കരുത്തുറ്റ സ്‍ത്രീ കഥാപാത്രമായെത്തിയ താരമാണ് ഗായത്രി അരുണ്‍ (Gayathri Arun). ഗായത്രി എന്ന പേരിനേക്കാളും ആളുകള്‍ക്ക് അറിയാവുന്നത് 'ദീപ്‍തി' (Deepthi ips) എന്നായിരിക്കും. ശരിക്കുള്ള പേരിനേക്കാളേറെ കഥാപാത്രങ്ങളുടെ പേര് ആളുകള്‍ക്ക് ഓര്‍മ്മയുണ്ടാവുക എന്ന ഭാഗ്യം സിനിമാ താരങ്ങളേക്കാള്‍ കൂടുതല്‍ സീരിയല്‍ താരങ്ങള്‍ക്കാണുള്ളത്. പരമ്പരയ്ക്കുശേഷം ബിഗ് സ്‌ക്രീനിലേക്കും എഴുത്തുകാരിയായും മാറിയ ഗായത്രി സോഷ്യല്‍മീഡിയയിലും ബിഗ് സ്‌ക്രീനിലും സജീവമാണ്.
ഏഷ്യാനെറ്റിലെ 'പളുങ്ക്' (Palunku Serial) എന്ന പരമ്പരയില്‍ അതിഥി വേഷത്തിലെത്തിയിരിക്കുകയാണ് ഗായത്രി. 'നിള'- 'ദീപക്' വിവാഹത്തിന് താനെത്തുന്നു എന്ന് പറഞ്ഞുള്ള ഗായത്രിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോളിതാ 'നിള'-'ദീപക്' വിവാഹ തലേന്ന് വിവാഹവീട്ടിലെ ഹല്‍ദി പ്രോഗ്രാമില്‍ നൃത്തച്ചുവടുകളുമായെത്തുന്ന ഗായത്രിയെയാണ് കാണുന്നത്. മഞ്‍ജു വാര്യര്‍ പാട്ടുപാടി ഡാന്‍സ് ചെയ്‍ത സൂപ്പര്‍ഹിറ്റായി മാറിയ 'കിം.. കിം.. .... കാന്താ കാതോര്‍ത്തു നിൽപ്പു ഞാൻ' എന്ന പാട്ടിനാണ് ഗായത്രി ചുവടുവയ്ക്കുന്നത്. കൂടാതെ പിണങ്ങിയിരുന്ന 'നിള'യേയും 'ദീപക്കി'നേയും ഒന്നിച്ചിരിക്കാനും ജീവിതം ആസ്വദിക്കാനും ഗായത്രി ഉപദേശിക്കുന്നതും കാണാം. ഇനിയും തെറ്റുകയും, അതെല്ലാം മറക്കുകയും വേണമെന്നും, അതെല്ലാം ഒരു ദാമ്പത്യ ജീവിതത്തിൽ സ്‍നേഹത്തിനിടയിൽ ആവശ്യമാണെന്നും ഗായത്രി പറയുന്നുണ്ട്.
undefined
ബംഗാളി പരമ്പരയായ 'ഖോര്‍ഖുട്ടോ'യുടെ (Khorkuto) റീമേക്കായാണ് 'പളുങ്ക്' ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നത്. ലീന ഗംഗോപാദ്യായ് (Leena Gangopadhyay) എന്ന ബംഗാളി എഴുത്തുകാരിയുടെ കഥയാണ് 'ഖോര്‍ഖുട്ടോ'യുടേത്. 'ഖോര്‍ഖുട്ടോ' 'പളുങ്കായി' മലയാളത്തില്‍ എത്തിയപ്പോഴും നല്ല സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍നിന്നും കിട്ടുന്നത്. ലക്ഷ്‍മിപ്രിയ (Lakshmipriya), രാജേഷ് ഗബ്ബാര്‍ (Rajesh Gabbar), തേജസ് ഗൗഡ(Thejus Gowda), ഖുഷി സമ്പത്ത്(Khushi sampath) തുടങ്ങിയ സൂപ്പര്‍ താരങ്ങളെ അണിനിരത്തിയാണ് 'പളുങ്ക്' പ്രേക്ഷകരുടെ ഇടയിലേക്ക് എത്തുന്നത്.
ശാസ്‍ത്രജ്ഞനായ നായകന്‍, അഹങ്കാരിയായ നായികയെ ഒരു കാരണവശാലും ഇഷ്‍ടപ്പെടിലെന്ന് പ്രേക്ഷകർ കരുതുമെങ്കിലും, ചില പ്രശ്‌നങ്ങളിലൂടെയും, കഥാഗതിയിലൂടെയും നായികയെ വിവാഹം കഴിക്കാന്‍ നായകന്‍ നിര്‍ബന്ധിതനാകുന്നു. പരസ്‍പരം ഇഷ്‍ടമില്ലാത്തവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്നേയും പരമ്പരയുടെ കഥയായിട്ടുണ്ടെങ്കിലും, വ്യത്യസ്‍തമായ കഥപറച്ചിലാണ് 'പളുങ്കിന്റേ'ത്. നായികയുടെ ഏട്ടന്റെ മരണത്തിന് നിശബ്‍ദമായ ഉത്തരവാദിയാണ് നായകനായ 'ദീപക്'. എന്നാല്‍ ഇത് രണ്ടുപേരും അറിയുന്നില്ല. നായകന്‍ സുഹൃത്തിന്റെ കാറിലിരുന്ന് ഉറങ്ങുന്ന സമയത്താണ് കാര്‍ ഒരു ബൈക്കിനെ തട്ടുന്നതും നായികയുടെ സഹോദരന്‍ മരിക്കുന്നതും. മരിച്ച ഏട്ടന്റെ ചെറിയ രൂപസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് നായികയുടെ വീട്ടുകാര്‍ 'നിള'യ്ക്കായി 'ദീപക്കി'നെ വിവാഹം ആലോചിക്കുന്നതും. ത്രില്ലടിപ്പിക്കുന്ന സസ്‌പെന്‍സുകള്‍ പരമ്പരയില്‍ വരാന്‍ ഇരിക്കുന്നതേയുള്ളു. വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.
പരമ്പരയുടെ പ്രൊമോ