കണ്ടാലെത്ര പറയും; ലാലേട്ടന്‍റെ പുതിയ ചിത്രം പങ്കിട്ട് ഒടിയന്‍ സംവിധായകന്‍, കമന്‍റ് ബോക്സ് നിറച്ച് 'ഉത്തരം'.!

By Web Team  |  First Published Oct 31, 2023, 8:49 PM IST

 2018 ഇറങ്ങിയ ഒടിയന്‍ എന്നാല്‍ ബോക്സോഫീസില്‍ അത്ര മികച്ച പ്രകടനമല്ല സൃഷ്ടിച്ചത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഉണ്ടായിരുന്നു. 


കൊച്ചി: വലിയ പ്രതീക്ഷയോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. 2018 ഇറങ്ങിയ ഒടിയന്‍ എന്നാല്‍ ബോക്സോഫീസില്‍ അത്ര മികച്ച പ്രകടനമല്ല സൃഷ്ടിച്ചത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് അത് ഗുണകരമായില്ല എന്നാണ് അന്നത്തെ ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്.

വലിയ മേയ്ക്കോവറാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വരുത്തിയത്. ഒടിയന്‍ മാണിക്യമായി എത്താന്‍ വലിയ ശാരീരിക മാറ്റങ്ങള്‍ തന്നെ മോഹന്‍ലാല്‍ വരുത്തി. ബോട്ടക്സ് ഇഞ്ചക്ഷന്‍ അടക്കം മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി സ്വീകരിച്ചുവെന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം മികച്ച രീതിയില്‍ വരാതിരുന്നതോടെ അതിന്‍റെ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍.

Latest Videos

undefined

ചിത്രം ഇറങ്ങുന്നതിന് മുന്നോടിയായി പ്രമോഷന്‍ അഭിമുഖങ്ങളില്‍ ശ്രീകുമാര്‍ നടത്തിയ പ്രസ്താവനകള്‍ ചിത്രത്തിന്‍റെ ഹൈപ്പ് ഉയര്‍ത്തിയെന്നും. അത് തീയറ്ററില്‍ ലഭിക്കാത്തത് ചിത്രത്തെ ബാധിച്ചുവെന്നാണ് അന്ന് ഉയര്‍ന്ന പ്രധാന വിമര്‍ശനം. അതിനൊപ്പം തന്നെ മോഹന്‍ലാലിന്‍റെ സ്വഭാവിക അഭിനയത്തിന് തടസം ഉണ്ടാക്കുന്ന രീതിയില്‍ അദ്ദേഹത്തിന്‍റെ മുഖം മേയ്ക്കോവറില്‍ മാറ്റിയെന്നും അതിന് കാരണം ശ്രീകുമാര്‍ ആണെന്നും ഇന്നും മോഹന്‍ലാല്‍ ഫാന്‍സ് അടക്കം വിവിധ സോഷ്യല്‍ മീഡിയ സിനിമ ചര്‍ച്ചകളില്‍ പറയാറുണ്ട്.

ഈ വാദങ്ങള്‍ അഞ്ച് വര്‍ഷത്തിനിപ്പുറവും ശക്തമാണ് എന്ന് തെളിയിക്കുന്നതാണ് പുതുതായി വിഎ ശ്രീകുമാര്‍ ഇട്ട പോസ്റ്റ്. മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തിനൊപ്പം 'കണ്ടാലെത്ര പറയും' എന്ന ക്യാപ്ഷനാണ് ഇദ്ദേഹം നല്‍കിയിരിക്കുന്നത്. വൌവ് ലാലേട്ടന്‍, ന്യൂപിക് എന്നീ ഹാഷ്ടാഗും ഇട്ടിട്ടുണ്ട്.

എന്നാല്‍ ഈ ചിത്രം ഇട്ടതിന് പിന്നാലെ അത്ര സുഖകരമായ പ്രതികരണമല്ല ശ്രീകുമാറിന് കമന്‍റ് ബോക്സില്‍ ലഭിക്കുന്നത് എന്നതാണ് കാണാന്‍ പറ്റുന്നത്. പലരും ഒടിയനില്‍ മോഹന്‍ലാലിന് നടത്തിയ മേയ്ക്കോവറിന്‍റെ പേരില്‍ വീണ്ടും കടുത്ത വിമര്‍ശനമാണ് നടത്തുന്നത്. "നിങ്ങൾ ദൈവത്തെ ഓർത്തു മോഹൻലാൽ എന്നാ പേര് പോലും ഉച്ഛരിക്കരുത്.. അതിനുള്ള യോഗ്യത നിങ്ങൾക്കു ഇല്ല.. 
വിട്ടേക്ക് അദ്ദേഹത്തെ" എന്നാണ് ഒരു കമന്‍റ് പറയുന്നത്. ഒടിയന്‍ കാലത്ത് ശ്രീകുമാറിന്‍റെ ആവകാശവാദത്തെ ഓര്‍മ്മിപ്പിച്ച് "ആറാംതമ്പുരാ''ന് "നരസിംഹ"ത്തിലുണ്ടായത് പോലെ തന്നെ ഉണ്ട്" എന്നാണ് ഒരു കമന്‍റ്.

ഇത്തരത്തില്‍ നൂറുകണക്കിന് കമന്‍റുകളാണ് ശ്രീകുമാറിന്‍റെ കമന്‍റ് ബോക്സില്‍ നിറയുന്നത്. നേരത്തെ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ചലച്ചിത്രമാക്കാന്‍ ശ്രീകുമാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പദ്ധതി മുന്നോട്ട് പോകാത്തതിനാല്‍ എംടി ഇതില്‍ നിന്നും പിന്‍മാറുകയായിരുന്നു. 

ബോക്സോഫീസ് ദുരന്തമായി 'തേജസ്': രക്ഷപ്പെടുത്താന്‍ യോഗിക്ക് സ്പെഷ്യല്‍ ഷോ നടത്തി കങ്കണ

'തന്‍റെ സിനിമയിലെ ആ ഗാനം കേട്ടപ്പോള്‍ ഇരിപ്പുറച്ചില്ല': ഗൗതം മേനോന്‍റെ വീഡിയോ വൈറല്‍.!
 

click me!