പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'.
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് മൗനരാഗം. സംഭവബഹുലമായ കാര്യങ്ങളാണ് ഇപ്പോള്‍ പരമ്പരയിൽ നടന്ന് കൊണ്ടിരിക്കുന്നത്. മൗനരാഗത്തിലെ നായകന്റെ അച്ഛനും അമ്മയുമാണ് ചന്ദ്രശേഖറും രൂപയും. നടന്‍ ഫിറോസും നടി അഞ്ജു നായരുമാണ് ഈ രണ്ട് വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സീരിയലില്‍ പരസ്പരം വേർപിരിഞ്ഞ ഭാര്യ-ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.
അഞ്ജുവും ഫിറോസും ഒന്നിച്ച് പങ്കെടുത്ത ബിഹൈൻഡ് വുഡിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ മൗനരാഗം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെറ്റിലും വീട്ടിലും താൻ ഒരു സന്തൂർ മമ്മി ആണെന്ന് പറയുകയാണ് അഞ്ചു. അതൊരു കോപ്ലിമെന്റ് ആണെന്നും പോസിറ്റീവ് ആയാണ് കാണുന്നതെന്നും അഞ്ചു പറഞ്ഞു. 'ശരിക്കും എനിക്ക് നാല്‍പ്പത്തിയേഴ് വയസുണ്ട്. അത് പറയാൻ എനിക്ക് യാതൊരു മടിയുമില്ല. റിയല്‍ ലൈഫിലും അത്രയും വലിയൊരു മകന്റെ അമ്മയാണ് ഞാന്‍. എനിക്ക് 21 വയസുള്ള ഒരു മകനുണ്ട്' എന്നും താരം പറയുന്നു.
undefined
കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിന് നടന്‍ ഫിറോസും മറുപടി പറഞ്ഞിരുന്നു. യഥാര്‍ഥ ജീവിതത്തിലെ ഭാര്യ സീരിയലിലെ ഭാര്യയെക്കാളും സുന്ദരിയാണ്. സൗന്ദര്യം മാത്രമല്ല, ഒരാളെ സുന്ദരിയാക്കുന്നത്. വളരെ കൃത്യനിഷ്ഠയുള്ള ആളാണ് എന്റെ ഭാര്യ. എനിക്കത് കുറവാണെങ്കിലും എല്ലാ കാര്യത്തിലും അവള്‍ സൂപ്പറാണ്. ഞാന്‍ അത്രയും ഇഷ്ടപ്പെട്ട് തന്നെ വിവാഹം കഴിച്ചതാണ്. രണ്ട് വലിയ മക്കളും തനിക്കുള്ളതായി ഫിറോസ് സൂചിപ്പിക്കുന്നു.
'മകനെ അച്ഛനില്ലാതെ വളര്‍ത്തണമെന്ന് ആഗ്രഹിച്ച ആളല്ല ഞാന്‍'; ക്യു ആൻഡ് എയിൽ അനുശ്രീ
പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. ഐശ്വര്യ റംസായിയും നലീഫും ആണ് നായികാനയകന്മാരായി അഭിനയിക്കുന്നത്. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത്.