നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആണ് ചിത്രം
മലയാളികള്‍ക്ക് പുറത്തേക്കും ഒരു മലയാള സിനിമയുടെ റിലീസിന് കാത്തിരിപ്പ് ഉണ്ടാവുക സാധാരണ സംഭവിക്കുന്ന ഒന്നല്ല. ടൊവീനോ തോമസ് (Tovino Thomas) നായകനാവുന്ന 'മിന്നല്‍ മുരളി'ക്ക് (Minnal Murali) അത്തരമൊരു സൗഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന്‍റെ നെറ്റ്ഫ്ലിക്സ് (Netflix) റിലീസ് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് മറുഭാഷാ സിനിമാപ്രേമികളും ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പ്രേക്ഷകര്‍ക്കിടയിലെ ഈ ഹൈപ്പ് ഉപയോഗപ്പെടുത്തി വേറിട്ടൊരു പ്രമോഷന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 'മിന്നല്‍ മുരളി' എന്ന പേരില്‍ ഒരു മൊബൈല്‍ ഗെയിം (Minnal Murali Mobile Game) ആണ് പുറത്തെത്താന്‍ ഒരുങ്ങുന്നത്.
അതീന്ദ്രീയ ശക്തികളുള്ള മിന്നല്‍ മുരളിയുടെ കുപ്പായത്തിലേക്ക് പ്രേക്ഷകര്‍ക്കും പ്രവേശിക്കാവുന്ന വിധമാണ് ഗെയിം ഡിസൈന്‍ ചെയ്‍തിരിക്കുന്നത്. കാര്‍മോണ്ട് ഇന്‍ഫിനിറ്റി എന്ന സ്ഥാപനമാണ് ഗെയിം ഒരുക്കിയിരിക്കുന്നത്. ഗെയിം ആന്‍ഡ്രോയ്‍ഡിലും ഐഒഎസിലും ഉടന്‍ എത്തുമെന്നും അണിയറക്കാര്‍ അറിയിക്കുന്നു. അതേസമയം നെറ്റ്ഫ്ളിക്സ് റിലീസിനു മുന്‍പ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് നടക്കുക. നെറ്റ്ഫ്ളിക്സ് റിലീസ് ഡിസംബര്‍ 24ന് ആണെങ്കില്‍ ജിയോ മാമിയിലെ പ്രദര്‍ശനം 16ന് ആണ്.
undefined
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്. 'ഗോദ'യുടെ വന്‍ വിജയത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. ഗുരു സോമസുന്ദരമാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.