19 കൊല്ലത്തിന് ശേഷം മീര ജാസ്മിന്‍ നായികയായ തെലുങ്ക് ചിത്രം റീ റിലീസ്; സ്വീകരിച്ച് പ്രേക്ഷകര്‍.!

By Web Team  |  First Published Sep 8, 2023, 9:35 AM IST

 പവന്‍ കല്ല്യാണ്‍ തന്നെയാണ് തിരക്കഥ എഴുതിയ ചിത്രം അക്കാലത്ത് വലിയ ഹിറ്റായിരുന്നു. തീയറ്ററില്‍ വലിയ സ്വീകരണമാണ് ചിത്രത്തിന് പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പവന്‍ കല്ല്യാണ്‍ ഫാന്‍സ് നല്‍കുന്നത്. 


കൊച്ചി: തെന്നിന്ത്യയില്‍ ഒരു കാലത്ത് നിറഞ്ഞു നിന്ന താരമാണ് മീര ജാസ്മിന്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സിനിമയില്‍ സജീവമായിരുന്ന കാലത്ത് തെലുങ്ക് സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു മീര. ഇപ്പോഴിതാ മീര നായികയായ ഒരു തെലുങ്ക് ചിത്രം റീറിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. 

'ഗുഡുംബ ശങ്കര്‍' എന്ന പവന്‍ കല്ല്യാണ്‍ ചിത്രമാണ് ഇപ്പോള്‍ റീ റിലീസ് ചെയ്തിരിക്കുന്നത്. പവന്‍ കല്ല്യാണ്‍ തന്നെയാണ് തിരക്കഥ എഴുതിയ ചിത്രം അക്കാലത്ത് വലിയ ഹിറ്റായിരുന്നു. തീയറ്ററില്‍ വലിയ സ്വീകരണമാണ് ചിത്രത്തിന് പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പവന്‍ കല്ല്യാണ്‍ ഫാന്‍സ് നല്‍കുന്നത്. മീര ജാസ്മിന്‍റെ പ്രകടനത്തെ വാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ തെലുങ്ക് പ്രേക്ഷകര്‍ നിരവധി പോസ്റ്റുകളാണ് ഇടുന്നത്. 

🔥🔥👌 pic.twitter.com/Gcb8QHRPlM

— Mohan Kumar (@ursmohan_kumar)

Latest Videos

undefined

'ഗുഡുംബ ശങ്കര്‍'  റീറിലീസുമായി ബന്ധപ്പെട്ട് മീര ജാസ്മിനും തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പ്രത്യേക പോസ്റ്റര്‍ തന്നെ ഇട്ടിരുന്നു. 'ഗുഡുംബ ശങ്കര്‍' ലൊക്കേഷന്‍ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചാണ് മീരയുടെ പോസ്റ്റ്. ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിലയേറിയ ഓര്‍മ്മകള്‍ എന്ന് പറഞ്ഞാണ് മീര ജാസ്മിന്‍റെ പോസ്റ്റ്. പവൻ കല്യാണിന്റെ ദയയും സഹാനുഭൂതിയും അനുകമ്പയും കാഴ്ചപ്പാടുകളും ജീവിതത്തില്‍ എന്നും തുണയായിട്ടുണ്ടെന്ന് മീര പോസ്റ്റില്‍ പറയുന്നു. 

anna dance 🔥🔥🔥🔥 pic.twitter.com/6pWszNh9QT

— M A N I  (@Manirebelism)

anna dance 🔥🔥🔥🔥 pic.twitter.com/6pWszNh9QT

— M A N I  (@Manirebelism)

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻ എലിസബത്ത് എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. നരേനും മീരാ ജാസ്മിനുമാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. 'പൂക്കളേ വാനിലേ..' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കർ ആണ്. ഷിബു ചക്രവർത്തി രചിച്ച് രഞ്ജിൻ രാജ് ആണ് പാട്ടിന് ഈണമിട്ടിരിക്കുന്നത്.

Actress Meera Jasmine aka Gowri about Gudumba Shankar and her excitement about the re-release. pic.twitter.com/wvszdkWPB8

— Supreme PawanKalyan FC™ (@SupremePSPK)

അതേ സമയം മലയാളത്തിലും തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര ജാസ്മിന്‍. എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻ എലിസബത്ത് എന്ന ചിത്രത്തിലൂടെയാണ് മീര തിരിച്ചുവരുന്നത്. ജോണി ആന്റെണി. രമേഷ് പിഷാരടി, ജൂഡ് ആന്റെണി ജോസഫ്, വി.കെ.പ്രകാശ്, ശ്യാമപ്രസാദ്. ശ്വേതാ മേനോൻ, മല്ലികാ സുകുമാരൻ , മഞ്ജു പത്രോസ്, ശ്രുതി, നീനാ കുറുപ്പ്, സാനിയാ ബാബു , ആര്യാ , ,വിനീത് വിശ്വം, രഞ്ജിത്ത് കങ്കോൾ, ചിത്രാ നായർ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അർജ്യൻ.ടി.സത്യന്റേതാണു തിരക്കഥ.

ഛായാഗ്രഹണം - ജിത്തു ദാമോദർ. എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം - ബാവ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉല്ലാസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജി കണ്ടഞ്ചേരി. പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല ബ്ലൂമൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട്, എം.പത്മകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി ആർ ഒ- വാഴൂർ ജോസ്.

ഒരിടവേളയ്ക്ക് ശേഷം മകള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. രണ്ടാം വരവിലെ രണ്ടാമത്തെ സിനിമയാണ് ക്യൂൻ എലിസബത്ത്. മിന്നാമിന്നിക്കൂട്ടം, അച്ചുവിന്‍റെ അമ്മ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ആളുകള്‍ ആരവം മുഴക്കിയത് എന്നെ കണ്ടാണെന്ന് കരുതി, പക്ഷെ അത് യോഗി ബാബുവിന് വേണ്ടിയായിരുന്നു: ഷാരൂഖ് ഖാന്‍

അമിതാഭും ഷാരൂഖും വീണ്ടും ഒന്നിച്ചു: ഇത്തവണയും 'ആലിയയുടെ' പേര്.!

Asianet News Live

click me!