നഷ്ടത്തിന്റെ പടുകുഴിയിൽ നിന്നും കരകയറാൻ 'സാന്ത്വനം' കുടുംബം; റിവ്യു

By Web Team  |  First Published Oct 5, 2023, 8:44 AM IST

അമ്മ മരിക്കുന്നതിന്റെ കുറച്ചുദിവസം മുന്നേയായിരുന്നു ഇളയവന്‍ കണ്ണന്‍ ഉന്നത പഠനത്തിനായി ചെന്നൈയിലേക്ക് പോയത്.


പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. അച്ഛനെ പണ്ടേ നഷ്ടമായ സാന്ത്വനത്തിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മ ലക്ഷ്മിയായിരുന്നു. കൂടെ അച്ഛന്റെ പേരിലുള്ള കടയുംകൂടെയായപ്പോള്‍ സാന്ത്വനം വീട് അടിപൊളിയായി മുന്നോട്ട് പോകുകയായിരുന്നു എന്നാല്‍ പെട്ടന്നായിരുന്നു കടയ്ക്ക് തമ്പി തീവച്ചതും, അതിന്റെ മാനസികാഘാതത്തില്‍ അമ്മയുടെ വിയോഗവും. സാമ്പത്തികമായും മാനസികമായുമുള്ള നഷ്ടത്തിന്റെ പടുകുഴിയിലാണ് സാന്ത്വനം കുടുംബം ഇപ്പോഴുള്ളത്. അമ്മയ്ക്കായുള്ള ചടങ്ങുകളും ബലി തര്‍പ്പണവുമെല്ലാം കഴിഞ്ഞെല്ലാം ഒരു ശോകം വീട്ടില്‍ കെട്ടിനില്‍ക്കുന്നത് പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. മൂത്ത ഏട്ടനായ ബാലനാണ് അമ്മയ്ക്കായി ബലിതര്‍പ്പണവും മറ്റും ചെയ്തത്.

അമ്മ മരിക്കുന്നതിന്റെ കുറച്ചുദിവസം മുന്നേയായിരുന്നു ഇളയവന്‍ കണ്ണന്‍ ഉന്നത പഠനത്തിനായി ചെന്നൈയിലേക്ക് പോയത്. അമ്മയുടെ മരണ ചടങ്ങുകള്‍ക്കെല്ലാം പങ്കാളിയായ കണ്ണനെ തിരികെ പഠിക്കാന്‍ അയക്കാനാണ് ഏട്ടന്മാര്‍ ശ്രമിക്കുന്നത്. കണ്ണനും അതുതന്നെയാണ് പറയുന്നത്. അമ്മയില്ലാത്ത ഈ വീട്ടില്‍ നില്‍ക്കാന്‍ മനസ് അനുവദിക്കുന്നില്ലെന്നും, അതുകൊണ്ട് എത്രയും വേഗം ഇവിടുന്ന് പോകാനുമാണ് കണ്ണന്‍ ശ്രമിക്കുന്നത്. അക്കാര്യങ്ങളെല്ലാം കണ്ണന്‍ സംസാരിക്കുന്നത് വല്ല്യേട്ടന്‍ ബാലനുമായാണ്. എന്നാല്‍ ഇത്രപെട്ടന്ന് കണ്ണന്‍ തിരികെ പോകുന്നതറിഞ്ഞ് വീട്ടുകാരെല്ലാം ഷോക്കാകുന്നുണ്ട്. അമ്മ മരണപ്പെട്ട് ഇത്ര പെട്ടന്ന് കണ്ണന്‍ പോകുന്നതാണ് എല്ലാവരേയും അമ്പരിപ്പിക്കുന്നത്.

Latest Videos

undefined

കട കത്തിയതുമായി ബന്ധപ്പെട്ട് ചെറിയൊരു പ്രതിസന്ധിയിലാണ് ബാലേട്ടനുള്ളത്. അത് മനസ്സിലാക്കുന്ന അഞ്ജുവും അപ്പുവും അവരുടെ സ്വര്‍ണാഭരണങ്ങളില്‍ ചിലത് വല്ല്യേട്ടന് കൊടുന്നുണ്ട്, അത് വിറ്റോ പണയപ്പെടുത്തിയോ കടയുടെ പുനഃർനിർമാണം പെട്ടന്നുതന്നെ തുടങ്ങണമെന്നും അവര്‍ ഏട്ടനോട് പറയുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും, അനിയത്തിമാരുടെ ആഭരണങ്ങള്‍ വാങ്ങാന്‍ ബാലേട്ടന്‍ തയ്യാറാകുന്നില്ല. 

'മാത്യു'വിന്റെ ആ മാസ് ഡയലോ​ഗ്; 'ജയിലർ' ഒമർ സംവിധാനം ചെയ്താൽ..

എല്ലാവരുടേയും ഈ ഒത്തൊരുമയുടെ മനസ്സ് മാത്രമാണ് തനിക്ക് വേണ്ടതെന്നാണ് ബാലന്‍ പറയുന്നത്. ഇപ്പോള്‍ വേണ്ടെങ്കിലും, വലിയൊരു ആവശ്യം വന്നാല്‍ ഏട്ടന്‍ അനിയത്തിമാരുടെ കയ്യില്‍നിന്നും വാങ്ങിക്കൊള്ളാമെന്നാണ് ബാലന്‍ പറയുന്നതും. എല്ലാവരും ഒത്തുനിന്നാല്‍ ആദ്യത്തേക്കാള്‍ ഗംഭീരമായി കട പെട്ടന്നുതന്നെ തുറക്കാമെന്നാണ് സാന്ത്വനം സഹോദരന്മാര്‍ പറയുന്നത്. അതിനായി ഒരേ മനസ്സോടെ എല്ലാവരും ഒത്തൊരുമിച്ച് ഇറങ്ങുന്നുമുണ്ട്. കണ്ണന്‍ ചെന്നൈയിലേക്ക് പോയതുകൊണ്ട്, ബാലനും ഹരിയും ശിവും കൂടെ കടയിലെ പണിക്കാരനായ ശത്രുവുമുണ്ട് കടയെ പുന്‍ജ്ജീവിപ്പിക്കാനായി.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!