വിവാഹത്തിന് ശേഷം അഭിമുഖങ്ങളിൽ പങ്കെടുക്കാതിരുന്നത് സംസാരിക്കാൻ താൻ അത്ര ഓക്കെ അല്ലാത്തത് കൊണ്ടാണെന്ന് തേജസ് പറയുന്നു.
കൊച്ചി: അഭിനേത്രിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസ് യൂട്യൂബ് ചാനലുമായി സജീവമാണ്. അടുത്തിടെയായിരുന്നു മാളവിക 24ാം പിറന്നാള്‍ ആഘോഷിച്ചത്. ദുബായിലായിരുന്നു പിറന്നാളാഘോഷം. വിവിധ ഇടങ്ങളിലായി നടത്തിയ പിറന്നാൾ ആഘോഷങ്ങൾ മാളവിക തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. വിവാഹ ശേഷമുള്ള തായ്ലൻഡ് ട്രിപ്പും മറ്റ് യാത്രകളുമെല്ലാം പ്രേക്ഷകരെ അറിയിക്കാൻ മാളവിക ശ്രദ്ധിച്ചിരുന്നു.
ഇപ്പോഴിതാ, വിവാഹശേഷമുള്ള ആദ്യ ക്യൂ ആൻഡ് എ സെക്ഷനുമായി എത്തിയിരിക്കുകയാണ് താരം. ഒപ്പം ഭർത്താവ് തേജസുമുണ്ട്. കുറച്ചു തിരക്കുകളിൽ ആയിരുന്നതിനാൽ പ്രേക്ഷകർക്ക് മുന്നിലെത്താൻ താമസിച്ചതിന് വലിയൊരു ക്ഷമ ചോദിച്ചാണ് ഇരുവരും വീഡിയോ ആരംഭിക്കുന്നത്. ഏറ്റവും കൂടുതലായി വന്നിട്ടുള്ള ചോദ്യങ്ങൾക്കാണ് താരങ്ങൾ മറുപടി നൽകിയത്. 'എക്സ്പെക്റ്റേഷനും റിയാലിറ്റിയുമാണ് ഏറ്റവും കൂടുതലായി വന്ന ചോദ്യം. എന്നാൽ തങ്ങൾക്ക് കൂടുതൽ മാറ്റങ്ങളൊന്നും വിവാഹശേഷം തോന്നിയിട്ടില്ലെന്നും യാതൊരു വിധ മുൻവിധിയും വിവാഹജീവിതത്തെ കുറിച്ച് വെച്ചിരുന്നില്ലെന്നുമാണ് താരങ്ങൾ പറയുന്നത്.
undefined
തേജസും മാളവികയും തമ്മിൽ ആറ് വയസിൻറെ വ്യത്യാസമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. വിവാഹത്തിന് ശേഷം അഭിമുഖങ്ങളിൽ പങ്കെടുക്കാതിരുന്നത് സംസാരിക്കാൻ താൻ അത്ര ഓക്കെ അല്ലാത്തത് കൊണ്ടാണെന്ന് തേജസ് പറയുന്നു. അഭിനയത്തിൽ കുഴപ്പമില്ലെങ്കിലും നേരിട്ട് സംസാരിക്കാൻ ബുദ്ധിമുട്ടാണെന്ന് താരം പറയുന്നു. എന്തെങ്കിലും പറഞ്ഞാൽ ആളുകൾ എങ്ങനെയെടുക്കുമെന്ന ടെൻഷൻ ഉണ്ടെന്നും ഇത്തരം കാര്യങ്ങളിൽ തേജസ് വളരെ ശ്രദ്ധാലുവാണെന്നും മാളവിക കൂട്ടി ചേർക്കുന്നു. തിരക്കുകളിൽ ആയിരുന്നു, എങ്കിലും തങ്ങൾ പറയുന്ന കാര്യങ്ങൾ ഒരു ചർച്ചാ വിഷയമാവരുതെന്ന ചിന്തയും ഉണ്ടെന്ന് താരങ്ങൾ പ്രതികരിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാളവിക അറിയിച്ചത്. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറഞ്ഞിരുന്നു. റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഇരുവരും ആദ്യമായി ഒന്നിച്ച് ചെയ്തത്.
വരുമോ 'ദളപതി 68' ല്‍ വിജയ്‍യുടെ നായികയായി ആ നടി; തമിഴകത്ത് ആകാംക്ഷ.!