വമ്പന്‍ മേയ്ക്കോവര്‍ നടത്തി മാളവിക കൃഷ്ണദാസ്; പക്ഷെ അമ്മയ്ക്ക് ഇഷ്ടമായില്ല - വീഡിയോ വൈറല്‍.!

By Web TeamFirst Published Feb 8, 2024, 7:26 AM IST
Highlights

മാളവിക ആദ്യമായി മുടി കളര്‍ ചെയ്തു. കുറേ കാലമായിട്ടുള്ള ആഗ്രഹമായിരുന്നുവത്രെ. പക്ഷെ രണ്ട് മനസ്സായിരുന്നു.

കൊച്ചി: ഡി4 ഡാൻസിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് മാളവിക കൃഷ്ണദാസ്. യൂട്യൂബ് വ്ളോഗുമായി സജീവമാണ് താരം. ഇപ്പോഴിതാ രണ്ട് - രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം മാളവിക കൃഷ്ണദാസ് വീണ്ടും യൂട്യൂബില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജീവിതത്തില്‍ ഇതുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്തതിന്റെ എക്‌സൈറ്റ്‌മെന്റും ടെന്‍ഷനും എല്ലാമാണ് വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. 

മാളവിക ആദ്യമായി മുടി കളര്‍ ചെയ്തു. കുറേ കാലമായിട്ടുള്ള ആഗ്രഹമായിരുന്നുവത്രെ. പക്ഷെ രണ്ട് മനസ്സായിരുന്നു. അവസാനം രണ്ടു കല്‍പ്പിച്ച് അങ്ങോട്ട് ചെയ്തു. മുടി വെട്ടലും കളര്‍ ചെയ്തതുമൊക്കെയാണ് വീഡിയോയിലെ വിശേഷം. പക്ഷെ കുറച്ചധികം എക്‌സൈറ്റഡ് ആയിരുന്നു മാളവിക. മുന്‍പൊന്നുമില്ലാത്ത ടെന്‍ഷന്‍ ഇത്തവണ ഒരു സലൂണില്‍ ഇരിക്കുമ്പോള്‍ തനിക്ക് അനുഭവപ്പെടുന്നു എന്ന് മാളവിക പറയുന്നുണ്ട്.

Latest Videos

മുടി മുറിച്ചുവെങ്കിലും ലെങ്ത്ത് കുറച്ചിട്ടില്ല. അതുപോലെ കളര്‍ ചെയ്തുവെങ്കിലും, അത്രയ്ക്ക് അട്രാക്ടീവ് അല്ല. തന്റെ സമാധാനത്തിന് വേണ്ടി ചെയ്തു അത്രമാത്രം. പിന്നെ ഒന്ന് സ്റ്റൈല്‍ ചെയ്തു. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അമ്മയുടെ പ്രതികരണം എന്താവും എന്നതായിരുന്നു മാളവികയുടെ ടെന്‍ഷന്‍. ഞാന്‍ കുറച്ച് ഓവര്‍ ആണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ എന്റെ എക്‌സൈറ്റ്‌മെന്റ് കൊണ്ടാണ് അങ്ങനെ എന്ന് നടി പ്രത്യേകം പറയുന്നുണ്ട്.

വാതില്‍ തുറന്നതും അമ്മയ്ക്ക് വലിയ ഞെട്ടലൊന്നും ഇല്ല. എനിക്ക് നിന്റെ പഴയ ഹെയര്‍ സെറ്റൈലും കളറും തന്നെയായിരുന്നു ഇഷ്ടം എന്ന് അമ്മ പറഞ്ഞു. കളര്‍ ചെയ്യുന്നതിനോട് താത്പര്യമില്ലാത്തത് കൊണ്ട് വൃത്തിയുണ്ട് എന്ന് ഞാന്‍ പറയില്ല. പക്ഷെ നിനക്ക് ചേരായ്കയും ഇല്ല. എന്നാലും നിന്റെ നീട്ടിവലിച്ചുള്ള സംസാരത്തിനും, സ്വഭാവത്തിനും പഴയ മുടി തന്നെയാണ് നല്ലത് എന്നാണ് അമ്മയുടെ അഭിപ്രായം. ഒരു വിധം അമ്മയെ കൊണ്ട് നല്ലതാണ് എന്ന് പറയിപ്പിക്കാന്‍ ശ്രമിക്കുന്ന മാളവികയെ വീഡിയോയില്‍ കാണാം.

വിജയിയുടെ രാഷ്ട്രീയ പ്രവേശനം: രജനികാന്തിന് പറയാനുള്ളത് വെറും 'രണ്ട് വാക്ക്'.!

'സിനിമയില്‍ രക്ഷിച്ചപോലെ നാട് രക്ഷിക്കാം എന്ന് കരുതരുത്' അരവിന്ദ് സ്വാമിയുടെ വാക്കുകള്‍ വിജയിക്കുള്ള ഉപദേശമോ?

click me!