ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരമാണ് വിജയ്. തിയറ്ററിന് പുറത്തേക്കും വിജയ് സിനിമകളുടെ ആഘോഷങ്ങള്‍ നീളാറുണ്ട്. ഓഡിയോ ലോഞ്ചും ട്രെയ്ലര് റിലീസുമൊക്കെ ഗംഭീരമായി ആഘോഷിക്കാറുണ്ട് വിജയ് ആരാധകര്‍. എന്നാല്‍ ലിയോയുടെ റിലീസിന് മുന്‍പ് അവര്‍ക്ക് അതെല്ലാം മിസ് ആയി. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചതിനാല്‍ ലിയോയുടെ നേരത്തെ പ്ലാന്‍ ചെയ്തിരുന്ന ഓഡിയോ ലോഞ്ച് നടക്കാതെപോയിരുന്നു. പൊലീസ് സുരക്ഷ ഇല്ലാത്തതിനാല്‍ തിയറ്ററുകളിലും പ്രീ റിലീസ് പാര്‍ട്ടികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള അവസരം അവസാനം വന്നെത്തിയിരിക്കുകയാണ്. ലിയോ സിനിമയുടെ സക്സസ് മീറ്റ് ആണ് അത്.
ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടികള്‍ക്ക് തുടക്കമായിരിക്കുകയാണ്. ചിത്രത്തിലെ താരങ്ങളും അണിയറക്കാരും എത്തിക്കൊണ്ടിരിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലെ വിജയ് ഫാന്‍സ് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മഡോണ സെബാസ്റ്റ്യനും മാത്യു തോമസും മന്‍സൂര്‍ അലി ഖാനുമൊക്കെ അവിടേക്ക് ഇതിനകം എത്തിക്കഴിഞ്ഞു. ഇവര്‍ക്കെല്ലാം നിറഞ്ഞ കരഘോഷങ്ങളും ലഭിക്കുന്നുണ്ട്. അതേസമയം ഒരേയൊരാള്ക്കുവേണ്ടിയാണ് ആരാധകരൊക്കെയും കാത്തിരിക്കുന്നത്. തങ്ങളുടെ പ്രിയതാരം വിജയ്ക്കുവേണ്ടി. അദ്ദേഹം വൈകാതെ അവിടേക്ക് എത്തിച്ചേരും.
Action King Arrived pic.twitter.com/7h41mddP2l
— LEO Movie (@LeoMovie2023)Entry In Few Mints pic.twitter.com/2cBmWH1IrQ
— LEO Movie (@LeoMovie2023)Eliza Das Arrived 💥❤️pic.twitter.com/7RrZNM3DiB
— LEO Movie (@LeoMovie2023)
undefined
അതേസമയം വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായിരിക്കുകയാണ് ലിയോ. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം 12 ദിവസം കൊണ്ട് 540 കോടിയാണ് നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗും ലിയോയുടെ പേരിലാണ്. 148.5 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ലിയോ നേടിയിരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹത്തിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ റെഫറന്‍സുകളും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക