സുമിത്രയുടെ ഭര്‍ത്താവ് രോഹിത്തിന് അതില്‍ കുറച്ച് വിമ്മിട്ടം ഉണ്ടെങ്കിലും, സുമിത്ര അതൊന്നും കാര്യമാക്കാതെ സിദ്ധാര്‍ത്ഥിനെ ശുശ്രൂഷിക്കുകയാണ്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ പറയുന്ന പരമ്പര അതിസങ്കീര്‍ണ്ണമായ കഥയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. വിവാഹവും, വിവാഹേതര ബന്ധവും, മനുഷ്യരുടെ മനസാക്ഷിയും മറ്റുമാണ് പരമ്പരയില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്.
സുമിത്രയെ ആദ്യം വിവാഹം കഴിക്കുന്ന സിദ്ധാര്‍ത്ഥ്, അവരെ ഉപേക്ഷിച്ച് മോഡേണായ വേദികയെ വിവാഹം കഴിക്കുന്നു. ഒറ്റപ്പെട്ടുകഴിഞ്ഞപ്പോഴാണ് ഒന്നുമല്ലാതെയിരുന്ന സുമിത്ര ജീവിതം എന്താണെന്ന് മനസ്സിലാക്കുന്നതും, ജീവിതവിജയത്തിന്റെ ചുവടുകള്‍ വയ്ക്കുന്നതും. രോഹിത്ത് എന്ന തന്റെ മുന്‍കാല സുഹൃത്തിനെ സുമിത്ര വിവാഹം കഴിക്കുന്നുമുണ്ട്.
undefined
കുറച്ചുകാലങ്ങള്‍ക്കുശേഷം സിദ്ധാര്‍ത്ഥ് വേദികയെ ഉപേക്ഷിക്കുന്നു. തനിക്ക് ചേര്‍ന്നവള്‍ വേദികയല്ലെന്നും, സുമിത്രയെ ഉപേക്ഷിച്ചത് വലിയ മണ്ടത്തരമായെന്നുമാണ് സിദ്ധാര്‍ത്ഥ് കരുതുന്നത്. സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ച വേദികയെ ജോലിയും താമസവും നല്‍കി സംരക്ഷിക്കുന്നത് സുമിത്രയാണ്. അതിനിടെയാണ് സിദ്ധാര്‍ത്ഥിന് വലിയൊരു അപകടം പറ്റുന്നത്. മിണ്ടാനോ അനങ്ങാനോ പറ്റാതെ കിടപ്പിലായ സിദ്ധാര്‍ത്ഥിനുവേണ്ടി എല്ലാത്തിനും ഓടി നടക്കുന്നത് സുമിത്രയാണ്.
സുമിത്രയുടെ ഭര്‍ത്താവ് രോഹിത്തിന് അതില്‍ കുറച്ച് വിമ്മിട്ടം ഉണ്ടെങ്കിലും, സുമിത്ര അതൊന്നും കാര്യമാക്കാതെ സിദ്ധാര്‍ത്ഥിനെ ശുശ്രൂഷിക്കുകയാണ്. കൂടെ സുമിത്രയെ അത്രയധികം സ്‌നേഹിക്കുന്ന രോഹിത്തിന്, സിദ്ധാര്‍ത്ഥില്‍നിന്നും വിട്ടുനില്‍ക്കാന്‍ സാധിക്കുന്നുമില്ല.
വൈദ്യരുടെ കൂടെ ആര്യവൈദ്യശാലയിലുള്ള സിദ്ധാര്‍ത്ഥിനെ അരികെനിന്ന് ശുശ്രൂഷിക്കുന്നത് മകന്‍ പ്രതീഷാണ്. കഴിഞ്ഞദിവസം സുമിത്രയെ വിളിച്ച് പ്രതീഷ് പറയുന്നത് തീര്‍ത്തും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയായിരുന്നു. സിദ്ധാര്‍ത്ഥിന് നല്ല മാറ്റമുണ്ടെന്ന് കേട്ട രോഹിത്തും സുമിത്രയുമെല്ലാം സിദ്ധാര്‍ത്ഥിനെ കാണാന്‍ എത്തുന്നതാണ് പുതിയ എപ്പിസോഡിലുള്ളത്.
എന്നാല്‍ പ്രതീഷ് കരഞ്ഞുപറഞ്ഞിട്ടും സിദ്ധാര്‍ത്ഥിന് കയ്യനക്കാനോ, എന്തെങ്കിലുമൊന്ന് മൂളാനോ സാധിക്കുന്നില്ല. രോഹിത്ത് പ്രതീഷിനേയും കൂട്ടി പുറത്തേക്ക് പോകുമ്പോള്‍, സുമിത്ര സിദ്ധാര്‍ത്ഥിനോട് സംസാരിക്കുന്നുണ്ട്. 'നിങ്ങളുടെ മുഖം കണ്ടാലറിയാം, നിങ്ങള്‍ക്ക് എന്തെല്ലാമോ സംസാരിക്കാനുണ്ടെന്ന്.
നിങ്ങള്‍ അതിന് ശ്രമിക്കൂ എന്നാണ് സുമിത്ര പറയുന്നത്.' അപ്പോള്‍ സിദ്ധാര്‍ത്ഥ് കയ്യും കാലും അനക്കുകയും, ചുണ്ടനക്കി എന്തെല്ലാമോ പറയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകണ്ട് സുമിത്ര വളരെയേറെ സന്തോഷിക്കുകയാണ്. കൂടാതെ പ്രതീഷിനേയും രോഹിത്തിനേയും വിളിച്ച് സന്തോഷം സുമിത്ര പങ്കുവയ്ക്കുന്നുമുണ്ട്. സിദ്ധാര്‍ത്ഥിന്റെ ഈ സംഭവം അറിയുന്ന വൈദ്യര്‍ പറയുന്നത്, സിദ്ധാര്‍ത്ഥ് ജീവിതത്തിലേക്ക് ഉടനെ മടങ്ങിയെത്തും എന്നുതന്നെയാണ്.
സിദ്ധാര്‍ത്ഥിനുവേണ്ടി ഒടിനടന്ന് സുമിത്രയും രോഹിത്തും : കുടുംബവിളക്ക് റിവ്യു