'സുമിത്രേച്ചിയുടെ സിദ്ധാര്‍ത്ഥേട്ടന്‍ പണ്ട് വന്‍ ലുക്ക്' ; കണ്ട് ഞെട്ടി ആരാധകര്‍

By Web Team  |  First Published Sep 20, 2023, 7:38 AM IST

സംപ്രേഷണം തുടങ്ങിയ കാലം മുതല്‍ക്കേ, നല്ല റേറ്റിംഗോടെ മുന്നേറുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയില്‍ സുമിത്രയുടെ മുന്‍ ഭര്‍ത്താവായ സിദ്ധാര്‍ത്ഥായാണ് കൃഷ്ണകുമാര്‍ എത്തുന്നത്.


തിരുവനന്തപുരം: കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയ താരമാണ് സ്‌ക്രീനില്‍ സിദ്ധാര്‍ത്ഥായെത്തുന്ന കെ.കെ എന്ന കൃഷ്ണകുമാര്‍. വര്‍ഷങ്ങളോളം കോര്‍പ്പറേറ്റ് കരിയര്‍ കൊണ്ടുനടന്ന കെ.കെ അത് അവസാനിപ്പിച്ചാണ് അഭിനയത്തിലേക്കെത്തുന്നത്. സിനിമകളിലൂടെയായിരുന്ന കെ.കെ അഭിനയത്തിലേക്കെത്തുന്നത്. ശേഷം ചില പരമ്പരകളിലും വേഷമിട്ടെങ്കിലും കൃഷ്ണകുമാര്‍ മലയാളിക്ക് സുപരിചിതനായി മാറുന്നത് കുടുംബവിളക്കിലൂടെയാണ്. 

സംപ്രേഷണം തുടങ്ങിയ കാലം മുതല്‍ക്കേ, നല്ല റേറ്റിംഗോടെ മുന്നേറുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയില്‍ സുമിത്രയുടെ മുന്‍ ഭര്‍ത്താവായ സിദ്ധാര്‍ത്ഥായാണ് കൃഷ്ണകുമാര്‍ എത്തുന്നത്. അഭിനയ പ്രാധാന്യമുള്ള വേഷമായതുകൊണ്ടതുതന്നെ പ്രേക്ഷകര്‍ക്കും കെ.കെയെ ഏറെ ഇഷ്ടപ്പെട്ടു.

Latest Videos

undefined

സ്റ്റാന്‍ഡേര്‍ട് ചാര്‍റ്റേഡ് ബാങ്കിലായിരുന്നു കെ.കെ വര്‍ക് ചെയ്തിരുന്നത്. അക്കാലത്തെ ചിത്രമാണ് കഴിഞ്ഞ ദിവസം കെ.കെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇന്ന് പരമ്പരയില്‍ കാണുന്ന കെ.കെ യുമായി വിദൂര ബന്ധം മാത്രമേ ചിത്രത്തിലുള്ള കോലത്തിനുള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്. ലാപ്‌ടോപില്‍ കുത്തിക്കുറിച്ചുകൊണ്ടിരിക്കുന്ന കെ.കെയുടെ സമീപത്ത് ലാന്‍ഡ്‌ലൈന്‍ ഫോണും കാണാം. കുറച്ചധികം പഴയ ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by K K Menon (@kkmenonofficial)

കെ.കെ എത്തിയിട്ടുള്ള മിക്ക അഭിമുഖങ്ങളിലും അദ്ദേഹം തന്റെ പഴയകാല കോര്‍പ്പറേറ്റ് ലൈഫിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. വര്‍ക്കിന്റെ സ്‌ട്രെസിനെപ്പറ്റിയെല്ലാം പറയുമെങ്കിലും, ഒരിക്കലും പഴയ പ്രൊഫഷനെ കെ.കെ കുറ്റപ്പെടുത്തിയിട്ടില്ല. എന്നാലും തന്റെ ഇഷ്ടമേഖല എന്നും സിനിമ തന്നെയാണെന്ന് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. താരം പങ്കുവച്ച ചിത്രത്തിന് പഴയ സഹപ്രവര്‍ത്തകരും, തമിഴിലും മലയാളത്തിലുമുള്ള അദ്ദേഹത്തിന്റെ ആരാധകരും കമന്റുകളുമായെത്തിയിട്ടുണ്ട്.

ഊട്ടിയില്‍ സെറ്റിലായ കൃഷ്ണകുമാറിന്റെ സ്വദേശം വൈക്കമാണ്. പതിനേഴ് വര്‍ഷത്തോളം കോര്‍പ്പറേറ്റ് മേഖലയിലായിരുന്നു താരം വര്‍ക്കെ ചെയ്തിരുന്നത്. കെ.കെയുടെ ആദ്യ മലയാളചിത്രം 24 ഡേയ്സ് ആയിരുന്നു. കൂടാതെ തമിഴില്‍ വ്യൂഹം, ഇമയ്ക്കനൊടികള്‍, നാച്ചിയാര്‍, കണ്ണും കണ്ണും കൊള്ളയടിത്താല്‍ തുടങ്ങിയ സിനിമകളുടേയും ഭാഗമായി. അതിനുശേഷമായിരുന്നു തമിഴ് പരമ്പരകളിലൂടെ താരം മിനിസ്‌ക്രീന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഉയരെ, കൂടെ എന്നീ മലയാളചിത്രത്തിലും കൃഷ്ണകുമാര്‍ അഭിനയിച്ചിട്ടുണ്ട്. 

വിജയ് ആന്‍റണിയുടെ മകളുടെ മരണം: പൊലീസ് അന്വേഷണം തുടങ്ങി, ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു

കണ്ടാലും മനസിലാകില്ല; മെയ്ക്കോവറില്‍ ഞെട്ടിച്ച് പാര്‍വതി

Asianet News Live

click me!